വായിൽ കപ്പലോടും ഇടിച്ചക്ക തോരൻ ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ..
ഇപ്പോൾ ചക്കയുടെ സീസൺ ആണന്ന് എല്ലാവർക്കും അറിയാമല്ലോ? അപ്പോൾ നമുക്ക് ഇന്ന് ഇടിച്ചക്ക വെച്ച് ഒരു അടിപൊളി തോരൻ ഉണ്ടാക്കിയാലോ? അപ്പോൾ ഇന്നത്തെ റെസിപി ഒരു അടിപൊളി ഇടിച്ചക്ക തോരൻ ആണ്, വളരെ പെട്ടന്ന് കുറച്ച് ചേരുവകൾ വെച്ച് ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി ഇടിച്ചക്ക തോരൻ ആണ് ഇത്, വളരെ ടേസ്റ്റും ഹെൽത്തിയും ആണ് ഇതിന്, ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു അടിപൊളി തോരനാണ് മാത്രമല്ല ചായക്ക് കൂടെയും ചോറിന് കൂടെയും കഴിക്കാൻ പറ്റിയ ഒരു തോരൻ ആണ്, എന്നാൽ എങ്ങനെയാണ് ഈ ഇടിച്ചക്ക തോരൻ ഉണ്ടാക്കുക എന്ന് നോക്കിയാലോ?!!
Ingredient : Idichakka Thoran Recipe
- ഇടിച്ചക്ക
- മഞ്ഞൾ പൊടി- 1/2 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- തേങ്ങ ചിരകിയത്- 2 കപ്പ്
- മഞ്ഞൾ പൊടി- 1/2 ടീസ്പൂൺ
- ജീരക പൊടി- 1/2 ടീസ്പൂൺ
- മുളക് പൊടി- 1 1/2 ടീസ്പൂൺ
- പച്ചമുളക് ചതച്ചത്
- വെളുത്തുളളി- 7 എണ്ണം
- ചെറിയുള്ളി- 6 എണ്ണം
- കടുക്- 1/2 ടീസ്പൂൺ
- വറ്റൽ മുളക്
തയ്യാറാക്കുന്ന വിധം: Idichakka Thoran Recipe
ആദ്യം ഒരു ഇടിച്ചക്ക എടുക്കുക ശേഷം അത് മുറിച്ച് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക, ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റാം, ശേഷം ഇടിച്ചക്കയിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അടുപ്പത്ത് വെച്ച് അടച്ച് വെച്ച് വേവിച്ചു എടുക്കുക, വെന്തു വന്നാൽ അടുപ്പ് ഓഫ് ചെയ്തു ചൂടാറാൻ വെക്കുക, ചൂടാറിയ ശേഷം ഇത് ചെറിയ കഷണങ്ങൾ ആക്കി കട്ട് ചെയ്തു എടുത്ത് ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇട്ട് കൊടുത്ത് ചതച്ച് എടുക്കുക.
ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റാം, ഇനി ഇതിലേക്ക് 2 കപ്പ് തേങ്ങ ചിരകിയത്,1/2 ടീസ്പൺ മഞ്ഞൾ പൊടി,1/2 ടീസ്പൂൺ ജീരകപ്പൊടി ,1 1/2 ടീസ്പൂൺ മുളകപൊടി , പച്ചമുളക് ചതച്ചത് , ഏഴ് വെളുത്തുള്ളി അല്ലി ചതച്ചത്, അത്യാവശ്യം വലിപ്പമുള്ള ആറ് ചെറിയുള്ളി ചതച്ചത് ,എന്നിവ ഇട്ട് കൊടുത്ത് എല്ലാം കൈ കൊണ്ട് നന്നായി കുഴച്ചു മിക്സ് ചെയ്തു എടുക്കുക ശേഷം അടുപ്പത്ത് ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് കൊടുത്ത് ചൂടാക്കിയതിനു ശേഷം അതിലേക്ക് 1/2 ടീസ്പൂൺ കടുക് ഇട്ട്

കൊടുത്ത് പൊട്ടി തുടങ്ങിയാൽ അതിലേക്ക് വറ്റൽമുളക് ഇട്ടുകൊടുക്കുക ശേഷം നേരത്തെ മാറ്റി വെച്ച തേങ്ങ അതിലേക്ക് ചേർകുക. ശേഷം തേങ്ങയുടെ കളർ മാറി വരുമ്പോൾ ചതച്ച് വെച്ച ചക്ക ഇതിലേക്ക് ഇട്ട് കൊടുക്കുക ശേഷം എല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക , ഈ സമയം ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് ഇളക്കി മൂടി വെയ്ക്കുക, കുറച്ച് വെള്ളം തെളിച്ച് കൊടുക്കുക ലോ ഫ്ലായ്മിൽ ഇട്ട് വേവിക്കുക, ഇടയ്ക്ക് ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കുക,ശേഷം വീണ്ടും മൂടി വെച്ച് വേവിക്കുക, ഇപ്പോൾ നമ്മുടെ അടിപൊളി ഇടിച്ചക്ക തോരൻ അല്ലെങ്കിൽ ചക്ക വറ്റൽ തയ്യാറായിട്ടുണ്ട്!!!! Idichakka Thoran Recipe Sheeba’s Recipes