ഇത്രയും ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് വേറെ ഇല്ല.! നിമിഷനേരത്തിൽ മൊരുമൊരാ റാഗി അപ്പം
ഈയൊരു കാലഘട്ടത്തിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് നമ്മുടെ ആരോഗ്യം, പലപ്പോഴും നമ്മൾ വീട്ടിൽ ഉണ്ടാക്കിയെടുക്കുന്ന ഫുഡ് ആണെങ്കിൽ പോലും അതിലുപയോഗിക്കുന്ന ചേരുവകൾ ഹെൽത്തി ആവണമെന്നില്ല, എന്നാൽ അതിനു പരിഹാരമായി ഹെൽത്തിയായി ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ പറ്റിയ റാഗി കൊണ്ടുള്ള ഒരു കിടിലൻ അപ്പത്തിന്റെ റെസിപ്പി ആണ് ഇന്ന്, വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ വെച്ച് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി അപ്പമാണിത്, നിങ്ങൾക്കറിയാമല്ലോ റാഗി വളരെ ഹെൽത്തിയാണ്, ഷുഗർ ഉള്ളവർക്കും എല്ലാം കഴിക്കാൻ പറ്റിയ ഒരു അടിപൊളി അപ്പമാണിത്, എല്ലാവരും ഒരു തവണയെങ്കിലും വീട്ടിൽ ഇതുപോലെ ഹെൽത്തി ആയാൽ റാഗി അപ്പം ഉണ്ടാക്കി നോക്കണം, കാരണം ഈ അപ്പം വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ്, അതുപോലെതന്നെ അരിപ്പൊടി കൊണ്ടും ആയതുകൊണ്ട് എല്ലാം ബ്രേക്ക്ഫാസ്റ്റ് കഴിച്ചു മടുത്തവർക്ക് റാഗി ട്രൈ ചെയ്യാവുന്നതാണ്, ഈയൊരപ്പം ബ്രേക്ക്ഫാസ്റ്റിന് എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ വിഭവം തന്നെയാണ്, എന്നാൽ എങ്ങനെയാണ് എളുപ്പത്തിൽ ഈ റാഗി അപ്പം ഉണ്ടാക്കുക എന്ന് നമുക്ക് നോക്കിയാലോ?!
ചേരുവകൾ:- Instant Ragi Appam Recipe
- റാഗിപ്പൊടി : 2 കപ്പ്
- ചിരകിയ തേങ്ങ : 1 കപ്പ്
- ഇൻസ്റ്റന്റ് ഈസ്റ്റ് : 1/2 ടീസ്പൂൺ
- ഓർഗാനിക് ബ്രൗൺ ഷുഗർ : 1/2 ടീസ്പൂൺ
- വെള്ളം : 2 കപ്പ്

തയ്യാറാക്കുന്ന വിധം: Instant Ragi Appam Recipe
റാഗി കൊണ്ടുള്ള അപ്പം തയ്യാറാക്കാൻ വേണ്ടി ആദ്യം ഒരു മിക്സിയുടെ വലിയ ജാർ എടുക്കുക, ശേഷം മിക്സിയുടെ വലിയ ജാറിലേക്ക് രണ്ട് കപ്പ് റാഗിപ്പൊടി ഇട്ടു കൊടുക്കുക, ശേഷം അതിലേക്ക് ഒരു കപ്പ് ചിരകിയ തേങ്ങ ഇട്ടു കൊടുക്കുക, ശേഷം 1/2 ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ്, ഒരു ടീസ്പൂൺ ഓർഗാനിക് ബ്രൗൺഷുഗർ, 2 കപ്പ് വെള്ളം, എന്നിവ ഒഴിച്ചുകൊടുത്ത് നന്നായി മിക്സ് ചെയ്യുക, ഓർഗാനിക് ബ്രൗൺഷുഗർ എടുക്കുന്നത് ഈസ്റ്റ് ആക്റ്റീവ് ആവാൻ വേണ്ടിയാണ്, ഓർഗാനിക് ബ്രൗൺഷുഗർ ആയതുകൊണ്ട് തന്നെ ഷുഗർ ഉള്ളവർക്കും ഇത് കഴിക്കാം, ശേഷം ഇതു നന്നായി അരച്ചെടുക്കുക,
സ്മൂത്തായി അരച്ചെടുത്തതിനു ശേഷം ഇതു മറ്റൊരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, ഇനി മാവിലേക്ക് ആവശ്യമായ ഉപ്പ് ഇട്ടു കൊടുത്ത് നന്നായി ഇളക്കി കൊടുക്കുക, ഇവിടെ കല്ലുപ്പാണ് എടുത്തിരിക്കുന്നത്, കല്ലുപ്പ് പൊടി ഉപ്പിനേക്കാൾ ഹെൽത്തിയാണ്, ശേഷം ഒരു മണിക്കൂർ ഈ മാവ് അടച്ചു വെച്ച് റസ്റ്റ് ചെയ്യാൻ മാറ്റിവെക്കുക, ഒരു മണിക്കൂറിനു ശേഷം മാവ് തുറന്നു നോക്കുമ്പോൾ പൊങ്ങി വന്നിട്ടുണ്ടാവും, ആ സമയത്ത് ഇതൊരു തവി വെച്ചു ചെറുതായി മിക്സ് ചെയ്തെടുക്കുക, ശേഷം അപ്പം ചുട്ടെടുക്കാൻ വേണ്ടി ഒരു അപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കി എടുക്കുക, ചട്ടി ചൂടായി വരുമ്പോൾ അതിലേക്ക് ഒരു തവി മാവ് ഒഴിച്ചു കൊടുത്തു ചുറ്റിച്ചു കൊടുക്കുക, ശേഷം അടച്ചുവെച്ച് 10-30 സെക്കൻഡ് വേവിച്ചെടുക്കുക, ശേഷം നന്നായി വെന്തുവന്നാൽ ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം, ഇപ്പോൾ നമ്മുടെ റാഗി കൊണ്ടുള്ള കിടിലൻ അടിപൊളി അപ്പം തയ്യാറായിട്ടുണ്ട്!!! Instant Ragi Appam Recipe Jess Creative World