kanava roast recipe: എന്നാൽ കണവ തേങ്ങ ഇട്ട് തോരൻ വെക്കുന്നത് വളരെ രുചികരമായ ഒരു വിഭവമാണ്. കണവ തോരൻ വെക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.
ചേരുവകൾ
- കണവ ( കൂന്തൽ ) – 250 ഗ്രാം
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
- സവാള – 1 എണ്ണം
- ചെറിയുള്ളി – 8 എണ്ണം
- ഇഞ്ചി – ചെറിയ കഷ്ണം
- പച്ചമുളക് – 2 എണ്ണം
- വേപ്പില
- വെളുത്തുള്ളി – 6 അല്ലി
- തേങ്ങ ചിരകിയത് – 1/4 കപ്പ്
- തേങ്ങ കൊത്ത് – 2 ടേബിൾ സ്പൂൺ
- മുളക് പൊടി – 1/3 ടീ സ്പൂൺ
- ജീരക പൊടി – 1 നുള്ള്
- ഗരം മസാല
രീതി
ഒരു കുക്കറിലേക്ക് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ച കണവ ഇട്ട് കൊടുത്ത് കൂടെ തന്നെ കുറച്ചു കുരുമുളകു പൊടിയും, മഞ്ഞൾപ്പൊടിയും, ഉപ്പും, വെള്ളവും ഒഴിച്ച് 3 വിസിൽ വരെ വേവിക്കുക. മൂന്ന് വിസിലിനു ശേഷം പ്രഷർ പോയിക്കഴിയുമ്പോൾ കുക്കർ തുറന്നു ബാക്കിയുള്ള വെള്ളം വറ്റിച്ചെടുക്കുക.
ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് ചെറിയുള്ളിയും സവാളയും അരിഞ്ഞതും വേപ്പിലയും തേങ്ങാക്കൊത്തും കുറച്ചു ഉപ്പും ഇട്ടു കൊടുത്ത് നന്നായി വഴറ്റുക.
kanava roast recipe
ഇതേ സമയത്ത് മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും മഞ്ഞൾപൊടിയും, മുളകുപൊടിയും, കുരുമുളകുപൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത തേങ്ങയുടെ മിക്സ് ഇട്ടുകൊടുത്ത് ഇളക്കി യോജിപ്പിച്ച ശേഷം വേവിച്ച് വച്ചിരിക്കുന്ന കണവ ഇതിലേക്ക് ഇട്ടുകൊടുത്ത വീണ്ടും എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് 2 മിനിറ്റ് വേവിക്കുക. ഇനി ഇതിലേക്ക് കുറച്ചു ഗരം മസാലപ്പൊടിയും വേപ്പിലയും കൂടി ഇട്ടു കൊടുത്ത് തീ ഓഫ് ആകാവുന്നതാണ്.