പച്ചക്കായ ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി കറി തയാറാക്കാം..

വളരെ പെട്ടന്ന് കുറച്ചു ചേരുവകൾ മാത്രം ഉപയോഗിച്ച് പച്ചക്കായ കൊണ്ട് ഉണ്ടാക്കാൻ പറ്റിയ ഒരടിപൊളി കറി ഉണ്ടാക്കി നോക്കിയാലോ?? ഉച്ചക്ക് ചോറിന്റെ കൂടെയോ അല്ലെങ്കിൽ കഞ്ഞിയുടെ കൂടെ കഴിക്കാനാണ് ഈ നല്ല ടേസ്റ്റ്, ഈ കറി എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കിയാലോ?!

ചേരുവകകൾ/ Ingredients – Kaya Erissery Recipe

  • പച്ചക്കായ : 2 എണ്ണം
  • മഞ്ഞൾപൊടി : 1/2 ടീസ്പൂൺ
  • മുളകുപൊടി : 1/2 – 3/4 ടീസ്പൂൺ
  • കുരുമുളകുപൊടി : 1/2 ടീസ്പൂൺ
  • വെളുത്തുള്ളി ചതച്ചത് : 1 ടീസ്പൂൺ
  • കറിവേപ്പില
  • ആവശ്യത്തിന് ഉപ്പ്
  • തേങ്ങ : 1/2 കപ്പ്
  • പെരും ജീരകം : 1/2 ടീസ്പൂൺ
  • വറ്റൽ മുളക്
  • കറിവേപ്പില
  • കടുക്

തയ്യാറാക്കുന്ന വിധം: Kaya Erissery Recipe

നമ്മൾ എടുത്തിരിക്കുന്ന കായ തൊലി കളഞ്ഞ് ചെറുതായി കട്ട് ചെയ്ത് ക്ലീൻ ചെയ്തു എടുക്കാം, ഇനി ഇതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾ പൊടി, 1/2 ടീസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത്, കുറച്ചു കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക ശേഷം ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക, ശേഷം എല്ലാം ഒന്ന് മിക്സ് ചെയ്ത് ഇതൊരു 10 – 15 മിനിറ്റോളം അടച്ചുവെച്ച് വേവിക്കാം , ഇതു വേവാൻ വെക്കുന്ന സമയം കൊണ്ട് ഇതിലേക്ക് വേണ്ട തേങ്ങ ചതച്ചെടുക്കാം, അതിനു വേണ്ടി ഒരു ജാറിൽ അരക്കപ്പോളം തേങ്ങ എടുക്കുക,

ഇതിലേക്ക് അര ടീസ്പൂൺ പെരുംജീരകം, ഒരു വലിയ അല്ലി വെളുത്തുള്ളി എന്നിവ ചേർത്തു കൊടുക്കാം, ചെറുതാണെങ്കിൽ ഒന്നോ രണ്ടോ വെളുത്തുള്ളി ചേർത്ത് കൊടുക്കാം, ഇതു വല്ലാതെ അരഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക ശേഷം ഇതുമാറ്റി വെക്കാം , 10- 15 മിനുട്ടിനു ശേഷം നമുക്ക് വേവിക്കാൻ വെച്ച പച്ചക്കായ വെന്തിട്ടുണ്ടോ എന്ന് നോക്കാം വെള്ളം വറ്റി പച്ചക്കായ നന്നായി വെന്തുവന്നാൽ ഇതിലേക്ക് നമ്മൾ അരച്ചുവെച്ച അരപ്പ് ചേർത്തു കൊടുക്കാം ശേഷം നന്നായി മിക്സ് ചെയ്തെടുക്കാം, വെള്ളം നന്നായി വറ്റിവന്നിട്ടുണ്ടെങ്കിൽ ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു ലൂസ് ആക്കി കൊടുക്കാം, ഇനി ഇതൊന്നു നല്ലതുപോലെ തിളച്ചു വരാൻ വെക്കുക, ഇനി ഇതിലേക്ക് കാച്ചി

ഒഴിക്കാൻ വേണ്ടി ഒരു ചെറിയ പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കുക, ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കാം വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ടു കൊടുത്തു പൊട്ടിക്കാം, ഇനി ഇതിലേക്ക് കുറച്ചു വറ്റൽ മുളക് ഇട്ടുകൊടുക്കാം, മുളക് ഫ്രൈ ആയി വരുന്ന സമയത്ത് ഇതിലേക്ക് 2 ടേബിൾ സ്പൂൺ തേങ്ങ കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് തേങ്ങ നന്നായി ഗോൾഡൻ ബ്രൗൺ ആയി വരുന്നത് വരെ ഫ്രൈ ചെയ്യുക, തേങ്ങ നന്നായി ക്രിസ്പിയായി വരുമ്പോൾ ഇത് നമുക്ക് കറിയിലേക്ക് ചേർത്തു കൊടുക്കാം, ശേഷം എല്ലാം ഒന്ന് നന്നായി മിക്സ് ചെയ്ത് എടുക്കുക, ഇപ്പോൾ നമ്മുടെ പച്ചക്കായ ഉപയോഗിച്ചുകൊണ്ടുള്ള അടിപൊളി കറി റെഡിയായിട്ടുണ്ട് നമുക്ക് ചൂടോടെ തന്നെ സെർവു ചെയ്യാം..Kaya Erissery Recipe Video Credit : Kannur kitchen

Kaya Erissery Recipe
Comments (0)
Add Comment