നല്ല രുചിയുള്ള മീൻ കറി വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കിയാലോ..വളരെ കുറച്ചു ചേരുവകൾ കൊണ്ട് തന്നെ ഉണ്ടാക്കിയെടുക്കാവുന്ന മീൻ കറിയാണ് ഇത്. തയ്യാറാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്നു.
Kerala Hotel Style Fish Curry : ചേരുവകൾ:
- Fish – 500 grams (cleaned)
- For frying:
- Oil
- Fenugreek – 2 pinches
- Onion – 1 (medium)
- Chopped garlic – 1 1/2 teaspoons
- Chopped ginger – 1 1/2 teaspoons
- Tomato – 1 (medium)
- Turmeric powder – 1/2 teaspoon
- Grated coconut – 1/2 cup
- Water
- For preparation:
- Oil – as needed
- Curry leaves – 2 stalks
- Small onions – 6 (large size)
- Green chillies – 4 to 5
- Chili powder – 1 1/2 teaspoons
- Coriander powder – 1 teaspoon
- Malabar tamarind (kodampuli) – 3 pieces
- Grinded paste
- Water – 1 1/2 cups + 1/4 cup
- Salt- as needed
- Tomato – 1 (small)
- Vegetable oil – 1/2 teaspoon
Kerala Hotel Style Fish Curry : തയ്യാറാക്കുന്ന വിധം
ഹോട്ടൽ സ്റ്റൈൽ മീൻ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ അരപ്പിന് വേണ്ടിയുള്ള മസാല എടുക്കാം. ഒരു പാൻ ചൂടായതിനു ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.വെളിച്ചെണ്ണ ചൂടായതിനു ശേഷം രണ്ട് നുള്ള് ഉലുവ ചേർക്കുക. അതിനുശേഷം നീളത്തിൽ കനംകുറച്ച് അരിഞ്ഞ ഒരു മീഡിയം സവാള ചേർത്തു കൊടുക്കുക. സവാള നല്ലപോലെ വഴറ്റി എടുക്കുക. നീളത്തിൽ കനം കുറച്ച് അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും എടുക്കുക. രണ്ടും ഏകദേശം ഒന്നര സ്പൂൺ ഉണ്ടാകും.
അതിനുശേഷം ഒരു ഇടത്തരം തക്കാളി അരിഞ്ഞു ചേർക്കുക. എല്ലാം കൂടി നല്ലപോലെ വഴറ്റി എടുക്കുക. അതിലേക്ക് രണ്ട് നുള്ള് മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. അര മുറി തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക ഇതെല്ലാം കൂടെ നല്ലപോലെ ഒരു മിനിറ്റത്തേക്ക് വഴറ്റിയെടുക്കുക. ചൂട് അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് കറക്കി എടുക്കുക. ലേശം വെള്ളം ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്യുക. ഒരു മൺചട്ടി എടുക്കുക അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം നീളത്തിൽ അരിഞ്ഞ ഉള്ളി ചേർക്കുക അഞ്ചാറ് ഉള്ളി എടുത്തിട്ടുണ്ട് അതിലേക്ക് 4 പച്ചമുളക് കീറി ഇടുക.
അതിലേക്ക് ഒന്നര ടേബിൾസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ചേർക്കുക. ഇതെല്ലാം കൂടെ നല്ലപോലെ ഇളക്കിയെടുക്കുക. അതിലേക്ക് അരച്ച് വെച്ച പേസ്റ്റ് ചേർക്കുക. കുറച്ചു വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. മൂന്ന് കഷ്ണം കുടംപുളി ചേർത്ത് കൊടുക്കുക.. ഇനി ഇതിലേക്ക് മീൻ ചേർത്ത് കൊടുക്കുക. ഇവിടെ അരക്കിലോ ദശ കട്ടിയുള്ള മീനാണ് എടുത്തിരിക്കുന്നത്. ചെറിയ കഷണങ്ങളാക്കി ചേർത്ത് കൊടുക്കുക. ഇതിലേക്ക് കുറച്ചു ഉപ്പും ചേർക്കുക ഇതെല്ലാം കൂടെ നല്ലപോലെ ഇളക്കിയതിനു ശേഷo തീ കുറച്ച് വെക്കുക. വെളിച്ചെണ്ണ ചുറ്റിച്ചു കൊടുക്കുക. ചെറുതായി അരിഞ്ഞ തക്കാളി ചേർക്കുക. റസ്റ്റോറന്റ് സ്റ്റൈൽ മീൻ കറി തയ്യാറായിരിക്കുന്നു Kerala Hotel Style Fish Curry Sheeba’s Recipes
Kerala hotel-style fish curry is a bold, spicy, and deeply flavorful dish that’s a staple in many roadside eateries and traditional restaurants across the state. Typically made with firm fish like seer (neymeen), kingfish, or mackerel (ayala), the curry is prepared in a clay pot (manchatti) to enhance flavor. The base is made by sautéing shallots, garlic, ginger, and green chilies in coconut oil, followed by a rich blend of Kashmiri chili powder, turmeric, coriander, and fenugreek. The key ingredient is kokum (kudampuli), which adds the signature tangy note. Once the gravy is cooked, the fish pieces are gently added and simmered until tender. Finished with a final drizzle of coconut oil and fresh curry leaves, this curry pairs perfectly with steamed rice or kappa (boiled tapioca), offering the authentic, fiery taste of Kerala’s coastal cuisine.
പെരുന്നാളിന് തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി പെപ്പർ ചിക്കൻ തയ്യാറാക്കിയാലോ ?