Kerala Special Coconut Chutney Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവങ്ങൾ ആയിരിക്കും ഇഡലിയും,ദോശയും. എന്നാൽ എപ്പോഴും ഇതു കഴിച്ച് മടുപ്പ് വരാതിരിക്കാനായി വ്യത്യസ്ത രീതിയിലുള്ള ചമ്മന്തികൾ നമ്മളെല്ലാവരും പരീക്ഷിച്ചു നോക്കാറുണ്ടാകും. അത്തരത്തിൽ പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ
ടേസ്റ്റിൽ ഉള്ള വെള്ള ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ തേങ്ങ, ചെറിയ ഉള്ളി എട്ടെണ്ണം, ഒരു ചെറിയ കഷണം ഇഞ്ചി, ഒരു ചെറിയ തണ്ട് കറിവേപ്പില, എണ്ണ, ഉണക്കമുളക്, പച്ചമുളക്, ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് എടുത്തു വച്ച തേങ്ങയും, പച്ചമുളകും,
നാല് ചെറിയ ഉള്ളിയും, ഇഞ്ചിയുടെ കഷ്ണവും ആവശ്യത്തിന് വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ബാക്കി ഉള്ള ചെറിയ ഉള്ളി ചെറിയ കഷണങ്ങളായി വട്ടത്തിൽ അരിഞ്ഞു വയ്ക്കണം.ശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് നന്നായി ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ചു കൊടുക്കണം.എണ്ണ നന്നായി ചൂടായി വരുമ്പോൾ,അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത ചെറിയ ഉള്ളിയും, ഉണക്കമുളകും, കറിവേപ്പിലയും,
കടുകും ഇട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം തയ്യാറാക്കി വെച്ച ചമ്മന്തിയുടെ കൂട്ട് അതിലേക്ക് ഒഴിച്ചു കൊടുക്കുക. ഈയൊരു സമയത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് ഇഷ്ടമുള്ള കൺസിസ്റ്റൻസിയിലേക്ക് ചമ്മന്തി ലൂസാക്കി എടുക്കാവുന്നതാണ്. ശേഷം ചൂട് ഇഡലി അല്ലെങ്കിൽ ദോശയോടൊപ്പം ഈയൊരു വെള്ളച്ചമ്മന്തി സെർവ് ചെയ്യാവുന്നതാണ്. സാധാരണ കഴിക്കുന്നതിനേക്കാൾ കൂടുതൽ രുചിയിൽ ഈ ഒരു ചമ്മന്തി ഇങ്ങനെ ഉണ്ടാക്കുമ്പോൾ ലഭിക്കുന്നതാണ്. കാരണം, ചമ്മന്തിയിൽ ചേർക്കുന്ന താളിപ്പ് ഇതിന്റെ രുചി കൂട്ടുന്നതിനായി സഹായിക്കും.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Chinnu’s Cherrypicks| Kerala Special Coconut Chutney Recipe
Kerala Special Coconut Chutney is a staple accompaniment for idli, dosa, and vada, known for its vibrant flavor and often a beautiful reddish hue from dried red chilies. To prepare this simple yet delicious chutney, combine freshly grated coconut, pearl onions (or shallots), dried red chilies (lightly roasted for deeper color and reduced raw taste), a small piece of ginger, and salt in a blender. Add water as needed and grind to a smooth or slightly coarse consistency, depending on your preference. The final touch is a flavorful tempering in coconut oil with mustard seeds, urad dal, curry leaves, and a few more chopped pearl onions, sautéed until golden and aromatic. This tempering is then poured over the ground chutney and mixed well, enhancing its taste and aroma significantly. For a hint of tanginess, a small piece of tamarind can also be added during grinding.