Kerala Special Vegetable Kurma Recipe: വെജിറ്റേറിയൻസായ ആളുകൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് വെജിറ്റബിൾ കുറുമ. വളരെ എളുപ്പത്തിൽ തന്നെ രുചികരമായി ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു കറി കൂടിയാണിത്. ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനുമൊക്ക ആളുകൾക്ക് ഇഷ്ടപെടുന്ന ഒരു കുറുമ ഉണ്ടാക്കാം. അതിനായി ആദ്യം തന്നെ കുക്കറിലേക്ക് ഉരുളക്കിഴങ് തൊലികളഞ്ഞു ചെറിയ കഷണങ്ങളാക്കിയത്,
ക്യാരറ്റ് ചെറിയ കഷണങ്ങളാക്കിയത് , വെള്ളത്തിൽ കുതിർത്ത് വെച്ച ഗ്രീൻപീസ് ,ആവശ്യത്തിന് ഉപ്പ് ,മഞ്ഞൾ പൊടി എന്നിവ ചേർത്ത് കുക്കർ അടച്ച് വേവിക്കാൻ വെയ്ക്കുക. ഇത് വെക്കുന്ന സമയത്ത് ഒരു മിക്സിയുടെ ജാറിൽ ഒരു ടീസ്പൂൺ പെരുജീരകം, അരക്കപ്പ് തേങ്ങാ ചിരകിയത്,10 അണ്ടിപ്പരിപ്പ് എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.7 -8 വെളുത്തുള്ളിയും ,ഒരുകഷ്ണം ഇഞ്ചിയും ചതച്ചെടുക്കുക. കുക്കറിൽ വെച്ചിരിക്കുന്ന വെജിറ്റബിൾസ്
2 -3 വിസിൽ വരുമ്പോൾ കുക്കർ ഓഫ് ചെയ്യുക. ഇനി ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.ഇതിലേക്ക് ചെറിയ കഷ്ണം ഗ്രാമ്പൂ,കറുവപ്പട്ട,3 -4 ഏലക്ക ചതച്ചത് എന്നിവ ഇട്ട് കൊടുക്കുക .ഇതിലേക്ക് സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക .നന്നായി വഴണ്ട് വരുമ്പോൾ ഇതിലേക്ക് പച്ചമുളക്/കാന്താരി അരിഞ്ഞത് എരിവിനനുസരിച്ച് ചേർക്കുക.ചതച്ചുവെച്ച ഇഞ്ചി പച്ചമുളക് ,ഒരു തണ്ട് കറിവേപ്പില കൂടി ചേർക്കുക. കുറച്ചു നേരം
ഇളക്കിയതിന് ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപൊടി,അരടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കുക.ശേഷം വേവിച്ച് വെച്ച വെജിറ്റബ്ൾസ് കൂടി ഇതിലേക്ക് ചേർക്കുക.ഇതിനുശേഷം നേരത്തെ അരച്ചുവെച്ച തേങ്ങയുടെ പേസ്റ്റ് ഇതിലേക്ക് ചേർക്കാം.ആവശ്യത്തിന് കട്ടിക്കനുസരിച്ച് കുറച്ച് വെള്ളം കൂടി ചേർക്കാം. ചെറിയൊരു പുളികിട്ടാനായി അരടീസ്പൂൺ നാരങ്ങാ നീര് കൂടെ ചേർക്കാം.ഒരുപിടി മല്ലിയിലയും അര ടീസ്പൂൺ ഗരമസാലപൗഡറും ചേർത്ത് നന്നായി ഇളക്കുക. ഉപ്പ് പാകമാണോ എന്ന് നോക്കിയതിനു ശേഷം ഓഫ് ചെയ്യാവുന്നതാണ്. ഈ വെജിറ്റബിൽ കുറുമ അപ്പം ,പത്തിരി ചപ്പാത്തി ,തുടങ്ങി ഇഷ്ടമുള്ള പലഹാരങ്ങൾക്കൊപ്പം നിങ്ങൾക്ക് കഴിക്കാവുന്നതാണ്. Kerala Special Vegetable Kurma Recipe| Video Credit: PACHAKAM
Kerala Special Vegetable Kurma is a creamy, mildly spiced, and flavorful curry that gets its richness from a coconut-based gravy. To prepare it, a blend of various vegetables like carrots, potatoes, beans, and peas are typically cooked until tender. The heart of the kurma lies in its unique ground paste, which usually consists of fresh grated coconut, cashews (for creaminess), green chilies (for a gentle heat), ginger, garlic, and aromatic spices like fennel seeds, poppy seeds, cardamom, cloves, and cinnamon. This finely ground paste is then added to the cooked vegetables, simmered gently to allow the flavors to meld, and finished with a tempering of mustard seeds, curry leaves, and sometimes sliced onions in coconut oil. This special combination of fresh ingredients and a subtle spice profile makes Kerala Vegetable Kurma a perfect accompaniment for appam, dosa, idiyappam, or even flaky parottas.