പൊടികൾ എല്ലാം ചേർത്ത് വയറ്റാതെ എളുപ്പത്തിൽ ഒരു ബീഫ് കറി.! ഈ നാടൻ ബീഫ് കറി നിങ്ങളുടെ മനസ്സ് നിറക്കും..

0

Kerala Style Beef Curry Recipe: കുക്കറിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു ബീഫ് കറിയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇതിൽ പൊടികൾ ഒന്നും ചേർത്ത് വയറ്റേണ്ട ആവശ്യമില്ല. കാരണമിത് ആദ്യം തന്നെ മിക്സ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ടേസ്റ്റി ബീഫ് കറിയാണിത്. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം.

Ingredients: Kerala Style Beef Curry Recipe

  • ബീഫ്- മുക്കാൽ കിലോ
  • മല്ലിപ്പൊടി- ഒരു ടേബിൾ സ്പൂൺ
  • മുളകുപൊടി -അര ടീസ്പൂൺ
  • മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
  • പെരുംജീരകം- ഒരു ടീസ്പൂൺ
  • കുരുമുളകുപൊടി -അര ടീസ്പൂൺ
  • ഗരം മസാല – അര ടീസ്പൂൺ
  • ഉപ്പ് -ആവശ്യത്തിന്
  • കറിവേപ്പില
  • മല്ലിയില
  • ചുവന്നുള്ളി -ഒരു കപ്പ്
  • സവാള -ഒന്ന്
  • വെളുത്തുള്ളി ചതച്ചത്- 2 ടീസ്പൂൺ
  • പച്ചമുളക്- രണ്ട്
  • ഇഞ്ചി ചതച്ചത്- ഒരു ടേബിൾ സ്പൂൺ
  • തക്കാളി- രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം: Kerala Style Beef Curry Recipe

കറി ഉണ്ടാക്കുന്നതിനായി ആദ്യമായി മുക്കാൽ കിലോ ബീഫ് എടുക്കുക. ലിവറും,എല്ലോട് കൂടിയ ബീഫും ഇതിനായി എടുക്കാം. ഇത് നന്നായി ക്ലീൻ ചെയ്ത് ചെറിയ കഷണങ്ങളാക്കി എടുത്തതിനുശേഷം പൊടികൾ ചേർത്ത് കൊടുക്കാം. മല്ലിപ്പൊടി,മുളകുപൊടി,മഞ്ഞൾപ്പൊടി,പെരുംജീരകം,കുരുമുളകുപൊടി,മല്ലിയില,ഗരം മസാല,ഉപ്പ്, കറിവേപ്പില എന്നിവ പാത്രത്തിലേക്ക് ചേർക്കാം. ശേഷം നന്നായി ബലത്തിൽ കൈകൊണ്ട് മിക്സ് ചെയ്തെടുക്കുക. എന്നിട്ട് അരമണിക്കൂർ അടച്ചുവെക്കുക.

ഇനി കറി ഉണ്ടാക്കാനായി കുക്കറിൽ രണ്ട് ടീസ്പൂൺ എണ്ണ ഒഴിക്കുക. ചൂടായ എണ്ണയിലേക്ക് ആദ്യം തന്നെ വെളുത്തുള്ളിയും ചുവന്നുള്ളിയും ഇട്ട് നന്നായി വയറ്റിയെടുക്കുക. നന്നായി വയറ്റിയതിനുശേഷം സവാള,പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർക്കാം. ശേഷം വീണ്ടും നന്നായി വയറ്റി എടുക്കുക. ശേഷം തക്കാളി അരിഞ്ഞുവച്ചത് ചേർക്കുക. തക്കാളി നന്നായി ഉടഞ്ഞ് വരുന്നത് വരെ വീണ്ടും വയറ്റുക . അതിനുമുമ്പ് മാറ്റിവെച്ച ബീഫ് ഇതിലേക്ക് ചേർക്കാം. ഹൈ ഫ്ലെയിമിൽ ഇട്ട്

ഒന്ന് മിക്സ് ചെയ്ത് എടുത്താൽ ബീഫിന് നല്ല ടേസ്റ്റ് ആയിരിക്കും. ശേഷം നന്നായി തിളപ്പിച്ച ഒന്നര കപ്പ് വെള്ളം ഒഴിക്കുക. ഇനി നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം കുക്കർ അടച്ചുവെക്കാം. നിങ്ങളുടെ പക്കലുള്ള ബീഫിന്റെ വേവ് പോലെ ഇത് വേവിച്ചെടുക്കാം. നന്നായി വെന്തെന്ന് ഉറപ്പാക്കിയതിനു ശേഷം സ്റ്റൗ ഓഫ് ചെയ്യുക. ശേഷം ആവി പോയാൽ കുക്കർ തുറക്കാം. വായിൽ വെള്ളമൂറും ഉഗ്രൻ ബീഫ് കറി തയ്യാറായിക്കഴിഞ്ഞു. പത്തിരിയുടെയോ ഒറോട്ടിയുടെ കൂടെ രുചിയോടെ ഇത് ഇനി കഴിക്കാം. Kerala Style Beef Curry Recipe Video Credit : Kannur kitchen

Leave A Reply

Your email address will not be published.