ഹായ് ഞാൻ ഇന്ന് വന്നിരിക്കുന്നത് ഒരു നാടൻ ചിക്കൻ റോസ്റ്റ് റെസിപ്പി ആയിട്ടാണ് ഇതിന്റെ പേരാണ് ചിക്കൻ ഉള്ളി മുളക്. ഇത് ഞാൻ ഇവിടെ അടുത്തൊരു റസ്റ്റോറന്റ് നിന്നാണ് കഴിച്ചത് നല്ല ടേസ്റ്റ് ആയിരുന്നു.ഞാൻ വീട്ടിൽ ട്രൈ ചെയ്തു നോക്കിയപ്പോഴും അതെ ടേസ്റ്റിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റി, തയ്യാറാക്കി എടുക്കാനും എളുപ്പമാണ് ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
Kerala Style Chicken Ulli Mulaku Roast Recipe : ചേരുവകൾ
- ചിക്കൻ – 1/2 കിലോ
- വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
- വറ്റൽ മുളക് – 8 എണ്ണം
- ചെറിയ ഉള്ളി – 1 കപ്പ് (250 gm)
- ഇഞ്ചി – 1 ടേബിൾസ്പൂൺ
- വെളുത്തുള്ളി – 8
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- കാശ്മീരി മുളക് പൊടി – 1 1/2 ടീസ്പൂൺ
- മല്ലി പൊടി – 1 1/2 ടീസ്പൂൺ
- ഗരം മസാല -1/2 ടീസ്പൂൺ
- തക്കാളി – 1 വലുത്
- വെള്ളം -1/4 കപ്പ്

Kerala Style Chicken Ulli Mulaku Roast Recipe : തയ്യാറാക്കുന്ന വിധം
ആദ്യം നമുക്ക് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി എടുക്കാം. വെളിച്ചെണ്ണ ചൂടായിട്ട് വരുമ്പോൾ 8 വറ്റൽമുളക് ചേർത്തിട്ട് നമുക്ക് ചെറുതായിട്ട് ഒന്ന് വറുത്തെടുക്കാo. ഇത് റെഡിയായിട്ടുണ്ട് നമുക്ക് പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. ഈ എണ്ണയിലോട്ട് തന്നെ ഒരു കപ്പ് ചെറിയ ഉള്ളി ചേർത്തിട്ട് വഴറ്റി എടുക്കുക.പെട്ടെന്ന് വഴറ്റി കിട്ടുവാൻ വേണ്ടി ഉപ്പ് ചേർത്ത് കൊടുക്കുക. ഉള്ളിയുടെ കളർ മാറി തുടങ്ങിയിട്ടുണ്ട് ഇത് നമുക്ക് പാത്രത്തിലോട്ട് മാറ്റിവയ്ക്കാം.
ഉള്ളിയും വറ്റൽ മുളകും ഇനി ഒന്ന് തണുക്കാൻ വേണ്ടിയിട്ട് വയ്ക്കാo, തണുത്തതിനുശേഷം നമുക്ക് മിക്സിയിൽ ചതച്ചെടുക്കുക. അരച്ചെടുക്കരുത്. നമ്മൾ നേരത്തെ ഉള്ളിയും മുളകും വറുത്തെടുത്തതിൽ കുറച്ച് എണ്ണ ബാക്കിയുണ്ട് ഇതിലോട്ട് നമുക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചെറുതായിട്ട് അരിഞ്ഞത് ആറ് വെളുത്തുള്ളി ചെറുതായിട്ട് അരിഞ്ഞതും ചേർത്തു കൊടുക്കാം. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെ പച്ചമണം ഒന്ന് മാറി വരണം. ഒരു തണ്ട് കറിവേപ്പില. ഇനി ഇതിലോട്ട്

നമ്മൾ ചതച്ചു വച്ചിരിക്കുന്ന ഉള്ളിയും മുളകും കൂടി ചേർത്തു കൊടുക്കാം ഒരു മിനിറ്റ് മീഡിയം തീയിൽ വഴറ്റിയെടുക്കുക.ഒരു മിനിറ്റ് കഴിയുമ്പോൾ പൊടികൾ ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ കാശ്മീരി മുളകുപൊടി. ഒന്നര ടീസ്പൂൺ മല്ലിപ്പൊടി ഇനി ഇതെല്ലാം കൂടി ചേർത്തിട്ട് ഒരു മിനിറ്റ് നമുക്ക് നന്നായിട്ട് വഴറ്റിയെടുക്കാം. പൊടിയുടെ പച്ച മണം മാറി വരണം.
നീ ഇതിലോട്ട് തക്കാളി ചേർത്ത് കൊടുക്കുക. ഇതിലോട്ട് 1/4 കിലോ ചിക്കൻ നമുക്ക് ചേർത്ത് കൊടുക്കാം. കാൽ കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. ഉപ്പു കുറവാണെങ്കിൽ ചേർത്തുകൊടുക്കാം. എരിവ് കുറവ് ആണെങ്കിൽ ഒരു ടീസ്പൂൺ ഓളം കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കാo. അര ടീസ്പൂൺ ഗരം മസാല പൊടി.എല്ലാം കൂടി ചേർത്തിട്ട് ഇനി കുറച്ചൊന്ന് വറ്റിച്ചെടുക്കണം. വെള്ളമൊക്കെ വറ്റി കറി തിക്കായി കിട്ടിയിട്ടുണ്ട്. നല്ല ടേസ്റ്റ് ഉള്ള നാടൻ ചിക്കൻ കറി ഉള്ളിയും മുളക് റോസ്റ്റ് റെഡിയായിട്ടുണ്ട്. Kerala Style Chicken Ulli Mulaku Roast Recipe Aswathy’s Recipes & Tips – Aswathy Sarath