കേൾക്കുമ്പോൾ അത്ഭുതത്തോടെ എന്താണ് ഇതെന്ന് ആലോചിക്കുകയും, കഴിച്ചു കഴിയുമ്പോൾ കൊള്ളാലോ ഇതെന്ന് പറയുകയും ചെയ്യുന്ന ഒരു കിടിലൻ ഡിഷാണ് ദാഹി ബൈഗാന. പലർക്കും അത്ര പരിചയമില്ലാത്ത റെസിപ്പി ആയിരിക്കും ഇത്. തൈരും വഴുതനങ്ങയും കൊണ്ട് വളരെ എളുപ്പത്തിൽ വീട്ടിൽ നിന്നും തയ്യാറാക്കാൻ കഴിയുന്ന ഒരു ബംഗാളി ഡിഷാണിത്. ചോറിന്റെ കൂടെ കഴിക്കാൻ ഇതിലും നല്ലൊരു ഡിഷ് നിങ്ങൾക്ക് കിട്ടില്ല. വെള്ള നിറത്തിലുള്ള ഇത് കണ്ടാൽ തന്നെ വായിൽ വെള്ളമൂറും. വീട്ടിൽ വഴുതനങ്ങ ഉണ്ടോ? എങ്കിൽ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം.എങ്ങനെ ഈ വെറൈറ്റി ദാഹി ബൈഗാന തയ്യാറാക്കാം എന്ന് നോക്കാം.
Ingredients
- Eggplant -250 grams
- Turmeric powder -½ tsp
- Chilli powder
- Curry leaves
- Salt – as needed
- Cereal seeds – ½ tsp
- Grated chillies
- Curry leaves
- Small onions – 4 pieces
- Yogurt -400 ml
How to make Kerala Style Dahi Baingan
ആദ്യമായി 250 ഗ്രാം വഴുതന അരിഞ്ഞുവെക്കുക. ഏത് ആകൃതിയിൽ വേണമെങ്കിലും അരിയാം. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും, ഒരു ടേബിൾ സ്പൂൺ എരുവുള്ള മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് അല്പം വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കാം. ഇനി ഒരു പാൻ എടുത്ത് അതിൽ മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ഇത് ഇട്ടു കൊടുക്കാം. ഇനി അല്പം കറിവേപ്പിലയും ചേർത്ത് ഫ്രൈ ചെയ്തെടുക്കണം. തുടർന്ന് 400 ml കട്ടിയുള്ള തൈര് എടുക്കുക.
ഇതിലേക്ക് മുക്കാൽ ടീസ്പൂൺ ഉപ്പും, അല്പം വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കാം. ഇനി ഫ്രൈ ചെയ്തു വെച്ച വഴുതനങ്ങ ഇതിലേക്ക് ഇട്ടു കൊടുക്കാം. ശേഷം മറ്റൊരു പാത്രത്തിൽ അര ടീസ്പൂൺ നല്ല ജീരകവും, രണ്ടു വറ്റൽമുളകും, കറിവേപ്പിലയും, മൂന്നോ നാലോ ചെറിയ ഉള്ളി അരിഞ്ഞതും, അല്പം മുളകുപൊടിയും ചേർത്ത് താളിച്ച് എടുക്കുക. ശേഷം വഴുതനയുടെയും തൈരിന്റെയും കൂട്ടിലേക്ക് ഇട്ടുകൊടുക്കാം.പിന്നീട് നന്നായി മിക്സ് ചെയ്യുക. തുടർന്ന് അര മണിക്കൂർ മാറ്റിവെക്കാം. വളരെ ടേസ്റ്റിയായ ബംഗാളി ഡിഷായ ദാഹി ബൈഗാന റെഡി. Kerala Style Dahi Baingan Video Credit : Athy’s CookBook
Kerala Style Dahi Baingan is a flavorful dish made with fried brinjal slices simmered in a spiced yogurt-coconut gravy. Tempered with mustard seeds, curry leaves, and red chilies, it blends the creaminess of curd with the earthiness of eggplant, offering a tangy, comforting side for rice or chapati.