എപ്പോഴെങ്കിലും വഴുതനങ്ങ ഇങ്ങനെ ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ? ചോറിനൊപ്പം ഒരു കിടുക്കാച്ചി വഴുതനങ്ങ കറി…| Kerala Style Easy Brinjal Curry Recipe

Kerala Style Easy Brinjal Curry Recipe: എല്ലാദിവസവും ചോറിനോടൊപ്പം വ്യത്യസ്ത രീതികളിലുള്ള കറികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഉണ്ടാക്കാനുള്ള എളുപ്പം കാരണം കൂടുതലായും മോരുകറി, രസം പോലുള്ള കറികൾ ആയിരിക്കും കൂടുതലായും ചോറിനായി തയ്യാറാക്കുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി വഴുതനങ്ങ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു കറി തയ്യാറാക്കുന്നതിന് മുൻപ് വഴുതനങ്ങ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം അത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് മാറ്റിവയ്ക്കാവുന്നതാണ്. പിന്നീട് ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ കപ്പ് അളവിൽ അരി, കടലപ്പരിപ്പ്, മല്ലി, ഉണക്കമുളക് എന്നിവ ചേർത്ത് വറുത്തെടുക്കുക. ഈ ചേരുവകളുടെയെല്ലാം ചൂട് മാറിക്കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരിയില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക. ഒരു പാൻ

അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ കാൽ ടീസ്പൂൺ അളവിൽ കടുകും ഉഴുന്നും അതിലേക്കിട്ട് പൊട്ടിച്ചെടുക്കുക. ശേഷം കാൽ ടീസ്പൂൺ അളവിൽ മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ്, കായപ്പൊടി എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. തയ്യാറാക്കിവെച്ച വഴുതനങ്ങയുടെ കഷ്ണങ്ങൾ കൂടി അതിലേക്ക് ചേർത്ത് അടച്ചുവെച്ച് വേവിക്കുക.

ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ പുളി വെള്ളം കൂടി തയ്യാറാക്കി എടുക്കണം. അതിലേക്ക് തയ്യാറാക്കി വെച്ച പൊടിയിൽ നിന്നും പകുതി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. വഴുതനങ്ങ തിളച്ച് ഉടഞ്ഞു തുടങ്ങുമ്പോൾ പൂർണ്ണമായും ഒരു സ്പൂണോ മറ്റോ ഉപയോഗിച്ച് അതിനെ ഉടച്ചെടുക്കണം. ശേഷം പുളിവെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. ഈയൊരു സമയത്ത് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇത്രയും ചെയ്തു കഴിഞ്ഞാൽ വളരെയധികം രുചികരമായ പഴമ നിറഞ്ഞുനിൽക്കുന്ന വ്യത്യസ്തമായ ഒരു കറി റെഡിയായി കിട്ടുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Kerala Style Easy Brinjal Curry Recipe| Video Credit: മഠത്തിലെ രുചി Madathile Ruchi

For a delicious and easy brinjal (eggplant) curry, start by dicing your brinjal into 1-inch pieces and soaking them in salted water to reduce bitterness. Meanwhile, in a pan with a little oil, temper mustard seeds and curry leaves. Add finely chopped onions, ginger, garlic, and green chilies, sautéing until the onions are translucent. Stir in a blend of turmeric powder, red chili powder, coriander powder, and a touch of garam masala, cooking briefly until fragrant. Drain the brinjal and add it to the pan, stirring to coat. Pour in a bit of water or coconut milk, cover, and simmer until the brinjal is tender and cooked through, about 10-15 minutes. Garnish with fresh coriander leaves for a vibrant, flavorful curry perfect with rice or roti.

മധുരമൂറും ശർക്കര അട ഉണ്ടാക്കാം.! ശർക്കര പാനി കൊണ്ടുണ്ടാക്കിയ ഈ രുചികരമായ അട ഉണ്ടാക്കി നോക്കിയാലോ? | Jaggery Special Ela Ada Recipe




Kerala Style Easy Brinjal Curry Recipe
Comments (0)
Add Comment