ചിക്കൻ കറിയുടെയും, മട്ടൻ കറിയുടെയും കൂടെ മുക്കി കഴിക്കാം ഈ ടേസ്റ്റി കള്ളപ്പം.! ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ | Kerala Style Easy Kallappam Recipe
Kerala Style Easy Kallappam Recipe: കേരളത്തിലെ പ്രധാനപ്പെട്ട ഒരു പ്രാതൽ വിഭവമാണ് കള്ളപ്പം. ടേസ്റ്റിയായ ചിക്കൻ കറിയുടെയും, മട്ടൻ കറിയുടെയും കൂടെ ഇതൊന്നു മുക്കിക്കഴിക്കുമ്പോൾ അപാര രുചിയാണ്. ഈസ്റ്റർ ദിനത്തിലും മറ്റും സാധാരണയായി ഇത് ധാരാളം ഉണ്ടാക്കി വരാറുണ്ട്. തൂവെതന്നെള്ള നിറത്തിലുള്ള ഈ അപ്പത്തിന് ഇളം പുളിയാണ് ഉള്ളത്.തെങ്ങിൻ കള്ളും , പനങ്കള്ളും ഉപയോഗിച്ച് ഉണ്ടാക്കുന്ന കള്ളപ്പം മധ്യകേരളത്തിൽ സുലഭമാണ്. എന്നാൽ കള്ള് യീസ്റ്റ് കൊണ്ട് ഇതെങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.
Ingredients
- പച്ചരി – രണ്ട് കപ്പ്
- പഞ്ചസാര – ആവശ്യത്തിന്
- യീസ്റ്റ് – ½ ടീസ്പൂൺ
- തേങ്ങാവെള്ളം – ഒരു കപ്പ്
- ചെറിയ ഉള്ളി – അഞ്ച്
- വെളുത്തുള്ളി – രണ്ട്
- തേങ്ങ ചിരകിയത്
- ജീരകം – കാൽ ടീസ്പൂൺ
Ingredients:
- Green rice – two cups
- Sugar – as needed
- Yeast – ½ tsp
- Coconut water – one cup
- Small onions – five
- Garlic – two
- Grated coconut
- Cumin – quarter teaspoon

How to Make Kerala Style Easy Kallappam Recipe
ഇത് തയ്യാറാക്കാനായി ആദ്യമായി രണ്ട് കപ്പ് പച്ചരി എടുക്കുക. ഇനി ഇത് മൂന്ന് വട്ടം വൃത്തിയായി വെള്ളത്തിൽ കഴുകിയെടുക്കുക. ശേഷം നാലു മണിക്കൂർ കുതിരാനായി വെക്കാം. ഇനി ഒരു ഗ്ലാസിൽ നിറയെ തേങ്ങാ വെള്ളമെടുത്ത് അതിൽ രണ്ടു ടീസ്പൂൺ പഞ്ചസാര ഒഴിച്ച് നന്നായി കലക്കിയെടുക്കുക. ഇതാണ് അപ്പത്തിന് കള്ളിന്റെ ഫ്ലേവർ തരുന്നത്. അരി കുതിർന്നു വന്നതിനു ശേഷം അതിലെ വെള്ളം ഊറ്റിക്കളഞ്ഞ് മിക്സി ജാറിലേക്ക് ഇടാം. ശേഷം അതിലേക്ക് അര ടീസ്പൂൺ യീസ്റ്റും,
അരക്കപ്പ് ചോറും ഇട്ടുകൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ആവശ്യത്തിന് തേങ്ങാ വെള്ളവും ചേർത്ത് അരച്ചെടുക്കാം. ശേഷം വലിയ ഒരു പാത്രത്തിലേക്ക് ഇത് മാറ്റുക. തുടർന്ന് അതേ മിക്സി ജാറിൽ തന്നെ ഒരു തേങ്ങയുടെ പകുതി ചിരകിയതും,അഞ്ച് കഷ്ണം ചെറിയ ഉള്ളിയും, രണ്ടു വെളുത്തുള്ളിയും, കാൽ ടീസ്പൂൺ ജീരകവും രണ്ട് ടേബിൾ സ്പൂൺ വെള്ളവും ഒഴിച്ച് അരച്ചെടുക്കാം. വെള്ളം കൂടി പോകരുത്.ഇനി ഈ അരപ്പ് മുമ്പ് മാറ്റിവെച്ച അരി അരച്ചതിലേക്ക് ഇടാം.
ശേഷം നന്നായി ഇളക്കി കൊടുക്കുക. തുടർന്ന് അഞ്ചു മണിക്കൂർ പുളിക്കാനായി വെക്കാം. അപ്പം ചുടാൻ പാകത്തിന് മാവ് റെഡിയായി വരുമ്പോൾ അതിലേക്ക് അല്പം ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇനി പാൻ ചൂടാക്കാൻ വെക്കുക. ചൂടായതിനു ശേഷം അല്പം എണ്ണ പുരട്ടി മാവ് അതിലേക്ക് ഒഴിച്ച് കൊടുക്കാം. ചെറിയ കുമിളകൾ വരുമ്പോൾ അടച്ചുവെക്കാം. ഒരു ഭാഗം പാകമായി വരുമ്പോൾ മറ്റേ ഭാഗവും അതുപോലെ വേവിച്ചെടുക്കുക. ലോ ഫ്ലെയ്മിലോ മീഡിയം ഫ്ലെയ്മിലോ ആയിരിക്കണം ഇത് പാകം ചെയ്യാൻ. കള്ളപ്പം റെഡി. Kerala Style Easy Kallappam Recipe| Video Credit: Video Credit : Suresh Raghu
For an easy Kerala-style Kallappam, begin by soaking raw rice (or appam/idiyappam rice powder) for a few hours. Grind the soaked rice with fresh grated coconut, a small amount of cooked rice (for extra softness), a pinch of cumin, and a little sugar to a smooth, flowing batter consistency, similar to idli batter. Traditionally, toddy (kallu) is used for fermentation, but for an easier version, dissolve about 1/2 to 1 teaspoon of active dry yeast with a bit of sugar in lukewarm water and add it to the batter. Mix everything well, add salt to taste, and allow the batter to ferment in a warm place for 6-8 hours or overnight until it doubles in volume and becomes frothy. Once fermented, gently stir the batter, adjust consistency with a little water if needed, and pour a ladleful onto a hot, greased appam pan or non-stick tawa. The batter will spread on its own, forming a thick, spongy center and slightly crisp edges. Cover and cook until the top is set and bubbles appear. Serve hot with vegetable stew, egg roast, or chicken curry.