നമ്മൾ മലയാളികൾ മീൻ ഇല്ലാതെ ചോറ് കഴിക്കാത്തവരാണല്ലേ? പക്ഷേ മിക്ക സമയത്തും നമ്മൾ മീൻ ഫ്രൈ ചെയ്യുമ്പോൾ സാധാരണ രീതിയിലാണ് ഫ്രൈ ചെയ്യാറ്, എന്നാൽ ഇന്ന് നമുക്ക് വ്യത്യസ്തമായി ഒരു അയല ഫ്രൈ ഉണ്ടാക്കിയാലോ?? വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ വെച്ച് ഒരു കിടിലൻ അയല ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കിയാലോ ?!!
Kerala style Mackerel Fry recipe: ചേരുവകൾ
- Mackerel: 5 medium sized pieces
- Garlic – 4 pieces
- Small onion – 2 pieces
- Black pepper: 1/2 teaspoon
- Cigarette: 1/2 teaspoon
- Curry leaves
- Chili powder: 3.5-4 teaspoons
- Turmeric powder: 1/2 teaspoon
- Salt as required
- Vegetable oil
Kerala style Mackerel Fry recipe: തയ്യാറാക്കുന്ന വിധം
അയല ഫ്രൈ തയ്യാറാക്കാൻ വേണ്ടി നമ്മൾ എടുത്തിരിക്കുന്നത് അഞ്ചു മീഡിയം സൈസിലുള്ള അയലയാണ്, ഇത് ക്ലീൻ ചെയ്യുന്നതിന് മുമ്പ് 300 ഗ്രാം ഉണ്ടായിരുന്നു, നിങ്ങൾക്ക് ഇത് എങ്ങനെ വേണമെങ്കിലും കട്ട് ചെയ്യാം മുഴുവനായിട്ട് എടുക്കണം എന്നില്ല ശേഷം ഇതിന്റെ രണ്ട് സൈഡും വരഞ്ഞു കൊടുക്കാം, ഇതിലേക്ക് അരപ്പ് ഉണ്ടാക്കാൻ വേണ്ടി 4 വെളുത്തുള്ളി, ചെറിയ വെളുത്തുള്ളി ആണെങ്കിൽ 6 എണ്ണം എടുക്കുക, ചെറിയ കഷണം ഇഞ്ചി, രണ്ട് ചെറിയുള്ളി, 1/2 ടീസ്പൂൺ പെരുംജീരകം,
അര ടീസ്പൂൺ കുരുമുളക്, ഒരു തണ്ട് കറിവേപ്പില, എന്നിവ എടുത്ത് ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ഇട്ടുകൊടുക്കുക, ഇത് നമുക്ക് ഡ്രൈ ആയിട്ടോ അല്ലെങ്കിൽ കുറച്ചു വെള്ളം ചേർത്തോ അരച്ചെടുക്കാം, തരി നിൽക്കുന്ന രീതിയിൽ വേണം ഇത് ചതച്ചെടുക്കാൻ , ശേഷം ഒരു പാത്രം എടുത്തിട്ട് അതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, മൂന്നര അല്ലെങ്കിൽ 4 ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ശേഷം കുറച്ചു കുറച്ചായി വെള്ളം ചേർത്ത് ഒഴിച്ച് മിക്സ് ചെയ്തു എടുക്കാം, ഇതിന്റെ
കൂടെ നമ്മൾ നേരത്തെ അരച്ച് വെച്ച അരപ്പും ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തു എടുക്കാം, ഒരുപാട് വെള്ളം ഒഴിക്കരുത്, ഇപ്പോൾ നമ്മുടെ അരപ്പ് തയ്യാറായിട്ടുണ്ട് ഇത് നമുക്ക് മീനിൽ തേച്ചു പിടിപ്പിക്കാം ഇതൊന്നു പിടിക്കാൻ വേണ്ടി മിനിമം 10 മിനിറ്റ് വെക്കണം അതിനു ശേഷം അടുപ്പിൽ ഒരു പരന്ന പാൻ വെക്കുക, പാൻ ചൂടായി വരുമ്പോൾ ഇതിലേക്ക് ഫ്രൈ ചെയ്യാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം, എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് മസാല തേച്ചു വെച്ച അയല ഇട്ടു കൊടുത്ത് മീഡിയം ഫ്ളൈമിൽ വെച്ചാണ് ഫ്രൈ ചെയ്തു എടുക്കേണ്ടത്, അടി ഭാഗം ഫ്രൈ ആയി വന്നാൽ മറിച്ചു ഇട്ടു കൊടുത്ത് വേവിക്കാം ശേഷം അല്പം കറിവേപ്പില ഇതിലേക്ക് ഇട്ടു കൊടുക്കാം രണ്ട് സൈഡും നന്നായി മുരിഞ്ഞു വന്നാൽ ഇത് നമുക്ക് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം ഇപ്പോൾ നമ്മുടെ കിടുക്കാച്ചി അയല ഫ്രൈ തയ്യാറായിട്ടുണ്ട്!! Athy’s CookBook Kerala style Mackerel Fry recipe