വളരെ എളുപ്പത്തിൽ കിടിലം ടേസ്റ്റ് ഒരു അടിപൊളി താറാവ് കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?! Kerala Style Tharaav Curry
Ingredients: Kerala Style Tharaav Curry
- താറാവ് – 800g
- മുളകുപൊടി
- മല്ലിപ്പൊടി
- മഞ്ഞൾപൊടി
- ഉപ്പ്
- ഗരം മസാല
- കുരുമുളകുപൊടി
- സവാള അരിഞ്ഞത്
- ചെറിയുള്ളി
- തക്കാളി
- കറിവേപ്പില
- നാരങ്ങ നീര്
- വെളുത്തുള്ളി അരിഞ്ഞത്
- ഇഞ്ചി അരിഞ്ഞത്
- പച്ചമുളക്
- വെളിച്ചെണ്ണ
- ഉരുളൻ കിഴങ്ങ്
- തേങ്ങാപ്പാൽ
തയ്യാറാക്കുന്ന വിധം: Kerala Style Tharaav Curry
ആദ്യം ഒരു താറാവ് എടുത്ത് കഴുകി വൃത്തിയാക്കി കഷ്ണം മുറിച്ചു വെക്കുക, ശേഷം അടുപ്പത്ത് ഒരു കുക്കർ വെച്ച് അതിലേക്ക് താറാവ് കഴുകി വൃത്തിയാക്കിയത് ഇട്ടു കൊടുക്കുക, ശേഷം ഇതിലേക്ക് അര ടീസ്പൂൺ ഉപ്പ്, അര ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത്, ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചത്, 1/4 കിലോ സവാള അരിഞ്ഞത് പകുതി, ഒരു ചെറുനാരങ്ങയുടെ പകുതി നീര്, കറിവേപ്പില
എന്നിവ വിട്ടുകൊടുത്ത് നന്നായി കൈകൊണ്ട് മിക്സ് ചെയ്തെടുക്കുക, ശേഷം ഇതിലേക്ക് അല്പം വെള്ളം ഒഴിച്ചു കൊടുക്കുക, ശേഷം ഇത് മൂടിവെച്ച് ഗ്യാസ് ഓണാക്കി മൂന്നു വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക, മൂന്നു വിസിൽ അടിച്ചതിനുശേഷം പ്രഷർ പോവാതെ ഇത് മാറ്റി വെക്കുക, ശേഷം തീ കൂട്ടി അടുപ്പത്ത് ഒരു ഉരുളി വയ്ക്കുക, ചൂടായി വരുമ്പോൾ അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക, എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത്, ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചത്,
എന്നിവയിട്ട് വഴറ്റി എടുക്കുക, ചെറുതായി കളർ മാറി വരുമ്പോൾ ബാക്കി വന്ന സവാള, ചെറിയുള്ളി, പച്ച മുളക് 6 എണ്ണം രണ്ടായി കീറിയത് , കറിവേപ്പില,എന്നിവ ഇതിലേക്ക് ഇട്ടു നന്നായി വഴറ്റിയെടുക്കുക, ഇതിലേക്ക് അര ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് കൊടുക്കുക, ഇത് നന്നായി വഴന്നു വരുമ്പോൾ ഇതിലേക്ക് രണ്ട് വലിയ തക്കാളി അരിഞ്ഞത് ഇട്ടുകൊടുക്കുക, തീ കുറച്ചുവെച്ച് ഇതെല്ലാം വഴറ്റിയെടുക്കുക, ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കാശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ മസാലപ്പൊടി,
എന്നെ വിട്ടുകൊടുത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കുക, ശേഷം പ്രഷർ കളഞ്ഞു വേവിച്ചെടുത്ത താറാവ് ഇതിലേക്ക് ഇട്ടുകൊടുക്കുക,ശേഷം എല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക, ഈ സമയത്ത് കിഴങ്ങ് കട്ട് ചെയ്തത് താല്പര്യമുള്ളവർക്ക് ഇട്ടുകൊടുക്കാം, ശേഷം കുറച്ചു കറിവേപ്പില ഇട്ട് മൂടിവെച്ച് ചെറിയ തീയിൽ 15 മിനിറ്റ് വേവിക്കാം, 10 മിനിറ്റുന് ശേഷം തുറന്നുനോക്കി ഇളക്കി കൊടുക്കാം, ശേഷം 5 മിനിറ്റ് അടച്ചു വെച്ചു വീണ്ടും വേവിക്കാം, ശേഷം ഇത് തുറന്നു നോക്കി ഇളക്കി കൊടുക്കുക, വെന്തു വന്നാൽ ഗ്യാസ് ഓഫ് ചെയ്യാം, ശേഷം വലിയ ഒരു തേങ്ങയുടെ പകുതി തേങ്ങാപ്പാൽ ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, ശേഷം നന്നായി ഇളക്കാം, എന്നിട്ട് ഇതൊന്നു ചൂടാക്കി തിളച്ചു വന്നാൽ ഇത് ഓഫ് ചെയ്യാം, ഇപ്പോൾ കിടിലൻ താറാവ് കറി തയ്യാറായിട്ടുണ്ട്!!! video credit : Village Spices Kerala Style Tharaav Curry