Kerala Style Ulli Sambar Recipe: ഇഡ്ഡലി, ദോശ പോലുള്ള പലഹാരങ്ങളോടൊപ്പം എല്ലാവർക്കും കഴിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കറികളിലൊന്ന് സാമ്പാർ ആയിരിക്കും. എന്നാൽ സാധാരണ ചോറിന് വെക്കുന്ന രീതിയിലുള്ള സാമ്പാർ അല്ല ഇത്തരം പലഹാരങ്ങളോടൊപ്പം കൂടുതൽ രുചി നൽകുന്നത്. അത്തരത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു സാമ്പാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ സാമ്പാർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചെറിയ ഉള്ളിയാണ്. ഏകദേശം ഒരു 20 എണ്ണം ചെറിയ ഉള്ളി തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക. ശേഷം കുക്കറിലേക്ക് സാമ്പാറിന് ആവശ്യമായ പരിപ്പും വൃത്തിയാക്കി വെച്ചതിൽ നിന്നും 5 ചെറിയ ഉള്ളിയും,കുറച്ച് കറിവേപ്പിലയും, മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക. ശേഷം അതിലേക്ക് ഒരു ചെറിയ കട്ട കായവും അല്പം വെളിച്ചെണ്ണയും,
പരിപ്പ് വേവാൻ ആവശ്യമായ വെള്ളവും ഒഴിച്ചുകൊടുക്കണം. പരിപ്പ് നല്ല രീതിയിൽ വേവുന്നത് വരെ കുക്കർ അടച്ചുവെച്ച് വിസിൽ അടിപ്പിച്ച് എടുക്കുക. സാമ്പാറിലേക്ക് ആവശ്യമായ കഷണങ്ങൾ ഒന്ന് ചൂടാക്കി എടുക്കാം. അതിനായി അടികട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അല്പം എണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ചെറിയ ഉള്ളി, പച്ചമുളക്, തക്കാളി ചെറുതായി അരിഞ്ഞത് എന്നിവയിട്ട് ഒന്ന് വഴറ്റിയെടുക്കുക.പിന്നീട് സാമ്പാറിലേക്ക് ആവശ്യമായ മുളകുപൊടി,മല്ലിപ്പൊടി, അല്പം മഞ്ഞൾപ്പൊടി,ഉപ്പ് എന്നിവ ചേർത്തു കൊടുക്കാവുന്നതാണ്.
പൊടികളുടെ പച്ചമണം പോയി കഴിയുമ്പോൾ വേവിച്ചുവെച്ച പരിപ്പിന്റെ കൂട്ടുകൂടി അതിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുന്ന കറിയിൽ നിന്നും കുറച്ചെടുത്ത് രണ്ട് ടീസ്പൂൺ സാമ്പാർ പൊടിയിൽ മിക്സ് ചെയ്ത് അതുകൂടി കറിയിലേക്ക് ഒഴിച്ചുകൊടുക്കണം. അവസാനമായിയും ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് കടുക്, ജീരകം, ഉലുവ, ഉണക്കമുളക് എന്നിവ താളിച്ച് അതുകൂടി സാമ്പാറിലേക്ക് ഒഴിച്ചാൽ രുചികരമായ സാമ്പാർ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Kerala Style Ulli Sambar Recipe| Video Credit: Recipes @ 3minutes
Ulli Sambar (Shallot Sambar) is a delicious and flavorful dish from Kerala, often served with rice, idli, or dosa. The use of small onions or shallots gives it a unique sweetness and aroma. There are a few different ways to prepare it, but a common and popular method is the “varutharacha” style, which involves roasting and grinding coconut with spices. Here is a general recipe for a Kerala-style Ulli Sambar.
Ingredients
For the Sambar:
- 1/2 – 3/4 cup Toor Dal (pigeon pea lentils)
- 1/4 cup shallots, peeled
- 2-3 green chilies
- 1/2 tsp turmeric powder
- A pinch of asafoetida (hing)
- 1 large tomato, roughly chopped
- A gooseberry-sized ball of tamarind, soaked in warm water to extract the pulp
- Salt to taste
- Water as needed
To Roast and Grind (Varutharacha Masala):
- 1 1/2 tbsp grated coconut
- 1/2 tbsp coriander seeds
- 3-4 dry red chilies
- 1 sprig of curry leaves
- A pinch of fenugreek seeds
- A pinch of cumin seeds
- 1 tsp coconut oil
For Tempering (Tadka):
- 1 tsp coconut oil
- 1 tsp mustard seeds
- 1-2 dry red chilies
- 1 sprig of curry leaves
- Freshly chopped coriander leaves for garnish
Instructions
- Cook the Dal: In a pressure cooker, add the toor dal, peeled shallots (a portion of them), green chilies, turmeric powder, asafoetida, and enough water. Pressure cook for 3-4 whistles or until the dal and shallots are well-cooked and can be easily mashed. Mash them slightly and set aside.
- Prepare the Varutharacha Masala: Heat a little coconut oil in a pan. Add the grated coconut and roast on a low flame. As it starts to brown, add the coriander seeds, dry red chilies, curry leaves, fenugreek seeds, and cumin seeds. Continue to roast until the coconut turns a reddish-brown color and a fragrant aroma fills the air. Be careful not to burn it, as this can make the sambar bitter. Once roasted, let the mixture cool and then grind it into a smooth paste with a little water.
- Combine the Sambar: To the cooked dal and shallot mixture, add the roughly chopped tomato, the ground coconut masala paste, tamarind water, and salt. Add more water to adjust the consistency to your liking.
- Simmer: Bring the sambar to a boil, then reduce the heat and let it simmer for about 5-7 minutes, allowing all the flavors to meld together.
- Temper the Sambar: In a small pan, heat coconut oil. Once hot, add mustard seeds and let them splutter. Add the dry red chilies and curry leaves and sauté for a few seconds until the curry leaves are crisp. Pour this tempering over the simmering sambar.
- Garnish and Serve: Garnish the sambar with freshly chopped coriander leaves. Turn off the heat and serve the Kerala-style Ulli Sambar hot with your favorite meal.