നോമ്പ് തുറന്ന് കുടിക്കാൻ ഇതാ ഒരുകിടിലൻ ജ്യൂസ്.! വെറും 2 മിനിറ്റിൽ വിശപ്പും ദാഹവും അകറ്റാൻ ഇതു മതി..

Mango Iftar Drink Recipe: ചൂട് കാലമാണല്ലേ? മാത്രമല്ല നോമ്പ് കാലവും, ചൂടിന്റെയും നോമ്പിന്റെയും ക്ഷീണം മാറ്റാൻ ഒരു അടിപൊളി ഡ്രിങ്ക് ഉണ്ടാക്കി നോക്കിയാലോ?! മാങ്ങ സീസൺ ആണല്ലേ ഇപ്പോൾ, എന്നാൽ പഴുത്ത മധുരമുള്ള മാങ്ങ വെച്ച് ഒരു കിടിലൻ ഡ്രിങ്ക് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ? ഇങ്ങനെ ഉണ്ടാക്കുന്ന ഈ ഡ്രിങ്ക് ദാഹം ക്ഷമിക്കാനും ചൂടിന് ഒരു കുളിർമയും ആണ്, മാത്രമല്ല ഈ ചൂടിനെ പ്രതിരോധിക്കാൻ ഒരു നല്ല മാർഗ്ഗമാണ് ഇങ്ങനെയുള്ള ഡ്രിങ്കുകൾ കുടിക്കുക, ഈ ഡ്രിങ്ക്

ആരോഗ്യത്തിന് വളരെ നല്ലതും എന്നാൽ വളരെ തണുപ്പും ഉള്ളതാണ്, മാത്രമേ ഈ ഡ്രിങ്കിന് കിടിലൻ ടേസ്റ്റും ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതുമായ ഒരു അടിപൊളി ഡ്രിങ്കാണ് ഇത്, കുറഞ്ഞ ചേരുവകൾ വെച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കി എടുക്കാം അതു കൊണ്ടു തന്നെ ഇഫ്താർ സമയത്തു ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്, ചൂടുകാലത്ത് ഇങ്ങനെ ഒരു ഡ്രിങ്ക് ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ പിന്നെ എപ്പോഴും നിങ്ങൾ ഇതുപോലുള്ള ഡ്രിങ്ക് ഉണ്ടാക്കും കാരണം അത്രയും ടേസ്റ്റും റീഫ്രഷ്മെന്റുമാണ് ഈ ഒരു ഡ്രിങ്കിന്, ഈ ഒരു ഡ്രിങ്ക് കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ ഡ്രിങ്ക് ആണ്, എന്നാൽ എങ്ങനെയാണ് ഈ ഒരു അടിപൊളി മാങ്ങ കൊണ്ടുള്ള ടെസ്റ്റി ആയ ഡ്രിങ്ക് തയ്യാറാക്കുക എന്ന് നോക്കിയാലോ?!

Ingredients: Mango Iftar Drink Recipe

  • Ripe sweet mango
  • Condensed milk
  • Coconut milk
  • Cold water
  • Ripe mango slices
  • Couscous
  • Avocado seeds

തയ്യാറാക്കുന്ന വിധം: Mango Iftar Drink Recipe

ഈ ഒരു ഡ്രിങ്ക് ഉണ്ടാക്കാൻ വേണ്ടി ആദ്യം ഒരു പാത്രം എടുക്കുക, അതിലേക്ക് കസ്കസ് ഇട്ടു കൊടുത്ത് കുതിർക്കാൻ വയ്ക്കുക, ശേഷം ഈ പാത്രത്തിലേക്ക് തന്നെ നല്ല കട്ടിയുള്ള തേങ്ങാപ്പാൽ രണ്ട് കപ്പ് ചേർത്ത് കൊടുക്കുക, ശേഷം ഇതിലേക്ക് കുറച്ചു തണുത്ത വെള്ളവും ചേർത്ത് കൊടുക്കാം, ശേഷം മധുരത്തിനായി കണ്ടെൻസിഡ് മിൽക്ക് ഇതിലേക്ക് ചേർത്തു കൊടുക്കാം, കണ്ടൻസ്ഡ് മിൽക്ക് ഇഷ്ടമല്ലാത്തവർ പാൽപ്പൊടിയും പഞ്ചസാരയും മിക്സ് ചെയ്തു ചേർത്തു കൊടുക്കാം,

ശേഷം ഇതിലേക്ക് പഴുത്ത മാങ്ങ ചെറുതായി കട്ട് ചെയ്തത് ഇട്ടുകൊടുക്കാം, നല്ല മധുരമുള്ള പഴുത്തമാങ്ങ എടുക്കാൻ ശ്രദ്ധിക്കണം, തേങ്ങാപ്പാല് ഇല്ലാത്തവരാണെങ്കിൽ തണുത്ത പാല് ഒഴിച്ച് കൊടുത്താലും മതി, ഇതിലേക്ക് ഉറുമാൻ പഴത്തിന്റെ സീഡ് ഉണ്ടെങ്കിൽ ചേർത്തു കൊടുക്കാവുന്നതാണ്, ഇപ്പോൾ നമ്മുടെ ഡ്രിങ്ക് റെഡിയായിട്ടുണ്ട് ഇത് നന്നായി മിക്സ് ചെയ്തെടുക്കുക, ഇനി ഇതിലേക്ക് പഴുത്ത മാങ്ങ അരച്ചെടുക്കുക, പുളിയുള്ള മാങ്ങയാണെങ്കിൽ കുറച്ചു പഞ്ചസാര ഇട്ടു കൊടുക്കാൻ

ശ്രദ്ധിക്കുക, ശേഷം ഈ അരച്ചെടുത്ത മാങ്ങ ഗ്ലാസ്സിലേക്ക് സെർവ് ചെയ്യുമ്പോൾ അതിന്റെ സൈഡിൽ പുരട്ടി കൊടുക്കുക, ശേഷം ഈ ഗ്ലാസ്സിലേക്ക് ഈ ഡ്രിങ്ക് ഒഴിച്ചു കൊടുക്കുക, ഈ മാങ്ങ അരച്ചെടുത്തത് നമുക്ക് വേണമെങ്കിൽ ഈ ഡ്രിങ്കിൽ ചേർത്തു കുടിക്കാവുന്നതാണ്, പക്ഷേ ഇങ്ങനെ ചെയ്യുമ്പോഴാണ് ഈ ഡ്രിങ്ക് ഒന്നുകൂടെ കാണാൻ ഭംഗി, ഇപ്പോൾ നമ്മുടെ കിടിലൻ അടിപൊളി മാങ്ങ കൊണ്ടുള്ള ടെസ്റ്റി റിഫ്രഷ്മെന്റ് ഡ്രിങ്ക് റെഡിയായിട്ടുണ്ട്!! Video credit : Ayesha’s Kitchen Mango Iftar Drink Recipe

Mango Iftar Drink Recipe
Comments (0)
Add Comment