മാങ്ങ വാങ്ങുമ്പോൾ ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു.! പഴുത്ത മാമ്പഴം കൊണ്ടൊരു വെറൈറ്റി ലഡ്ഡു..! ഒരിക്കൽ കഴിച്ചാൽ മതി ഇതിന്റെ രുചി മറക്കാനാവില്ല | Mango laddu Recipe

Mango laddu Recipe: ലഡ്ഡു ഇഷ്ട്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. നമ്മുടെ ജീവിതത്തിലെ പല സന്തോഷങ്ങളുമായി ചേർന്ന് നിൽക്കുന്ന ഒന്നാണ് ഈ പലഹാരം.സ്കൂളിൽ ഫുൾ എ പ്ലസ് കിട്ടിയാലും, കമ്പനിയിൽ പ്രമോഷൻ കിട്ടിയാലും തുടങ്ങി ഏതുതരം സന്തോഷങ്ങൾക്കും മുൻപന്തിയിലുണ്ട് കുഞ്ഞൻ ലഡ്ഡു. എന്നാൽ നിങ്ങൾ മാമ്പഴം കൊണ്ടുണ്ടാക്കിയ ലഡു കഴിച്ചിട്ടുണ്ടോ?. റവയും മാമ്പഴവും ഒക്കെയായി വളരെ ടേസ്റ്റിയായ ലഡ്ഡു ഉണ്ടാക്കിയെടുക്കാം വേഗത്തിലും എളുപ്പത്തിലും. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

  • പഴുത്ത മാമ്പഴം
  • മഞ്ഞൾപ്പൊടി
  • അണ്ടിപ്പരിപ്പ്- അഞ്ചെണ്ണം
  • ഈത്തപ്പഴം- മൂന്നെണ്ണം
  • വറുത്ത റവ -മൂന്ന് ടേബിൾ സ്പൂൺ
  • തേങ്ങാ ചിറകിയത് -രണ്ട് ടേബിൾ സ്പൂൺ
  • ചുക്കുപൊടി -മുക്കാൽ ടേബിൾസ്പൂൺ

ആദ്യമായി വലിയ ഒരു പഴുത്ത മാങ്ങ എടുക്കുക. ശേഷം അത് നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം തൊലി കളഞ്ഞ് മീഡിയം സൈസിൽ അരിഞ്ഞിടുക. ഇനി ഒരു മിക്സി ജാറിലേക്ക് ഇത് പകർത്താം. മറ്റു ഫുഡ് കളർ ഒന്നും ഇവിടെ ചേർക്കുന്നില്ല. അതിനു പകരമായി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കാം. ശേഷം വെള്ളമൊന്നും ചേർക്കാതെ തന്നെ ഇത് അരച്ചെടുക്കാം. തുടർന്ന് ഒരു പാൻ എടുക്കുക. അതിലേക്ക് അല്പം വെളിച്ചെണ്ണ ചേർത്ത് നാലോ അഞ്ചോ കശുവണ്ടി അരിഞ്ഞതും,

മൂന്നോ നാലോ ഈത്തപ്പഴം അരിഞ്ഞതും ഇട്ടുകൊടുക്കുക. ഇനി മൂന്ന് ടേബിൾ സ്പൂൺ വറുത്ത റവ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇനി അതിലേക്ക് മുമ്പ് മാറ്റിവെച്ച അരച്ചെടുത്ത മാമ്പഴം ഇട്ടുകൊടുക്കാം. ഇനി നന്നായി ഇവയെല്ലാം കൂടെ മിക്സ് ആക്കിയതിനു ശേഷം രണ്ട് ടേബിൾ സ്പൂൺ തേങ്ങാ ചിരകിയതും ചേർക്കാം. ശേഷം മുക്കാൽ ടേബിൾ സ്പൂൺ അളവിൽ ചുക്കുപൊടിയും ചേർക്കണം. ഇനി അല്പം ഉപ്പും ചേർത്ത് നന്നായി ഇളക്കി എടുക്കാം. ഇടയ്ക്ക് അല്പം നെയ്യും കൂടെ ചേർത്ത് മിക്സാക്കിയെടുക്കണം.പാനിൽ പറ്റിപ്പിടിക്കാത്ത തരത്തിൽ പാകം ചെയ്തെടുക്കാൻ

ഇത് സഹായിക്കും. ശേഷം ഇത് തണുക്കാനായി മാറ്റി വെക്കാം.പിന്നീട് അല്പം ചൂടോടെ തന്നെ ലഡുവിന്റെ ആകൃതിയിലേക്ക് ഇത് ഉരുട്ടി എടുക്കാം. ഇനിയിവ ഓരോന്നിലും ഓരോ മുന്തിരി വീതം വെച്ച് അരമണിക്കൂർ മാറ്റിവെക്കാം. മാമ്പഴ ലഡ്ഡു റെഡി. ഒരൊറ്റ മാമ്പഴം മതി, വീട്ടിൽ നിന്ന് വളരെ എളുപ്പത്തിൽ ഒരു ഐറ്റം തയ്യാറാക്കി എടുക്കും. കടകളിൽ പോലും കിട്ടാത്ത അപൂർവ്വ ഐറ്റമാണിത്.അപ്പോൾ സമയം കളയാതെ ഈ ടേസ്റ്റി മാമ്പഴ ലഡ്ഡു ഉണ്ടാക്കിക്കോളൂ.. Mango laddu Recipe

Mango laddu Recipe
Comments (0)
Add Comment