എത്ര കഴിച്ചാലും മതിയാകില്ല.! ടേസ്റ്റ് കൂടാൻ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ;

പല പലഹാരങ്ങളെ കുറിച്ചു കേട്ടിട്ടുണ്ടല്ലേ നമ്മൾ ? എന്നാൽ ഇന്ന് പഴുത്ത മാങ്ങ കൊണ്ട് ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കേണ്ട ഒരു കിടിലൻ നാടൻ പലഹാരം ആയാലോ?? ഇതു വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന പലഹാരമാണ്, ഇത് എങ്ങനെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കിയാലോ??

ചേരുവകകൾ: Mango snack Recipe

  • പഴുത്ത മാങ്ങ: മീഡിയം സൈസിലുള്ള ഒന്ന്
  • ശർക്കര: 10 ചെറിയ എച്ച്
  • നെയ്യ്
  • തേങ്ങ: 1 കപ്പ്
  • ഉപ്പ്
  • ഏലക്ക: 3 എണ്ണം പൊടിച്ചത്
  • ചെറിയ ജീരക പൊടി: 1/4 ടീസ്പൂൺ
  • ചുക്ക് പൊടി: 1/4 ടീസ്പൂൺ
  • അരിപ്പൊടി: 1 കപ്പ്

തയ്യാറാക്കുന്ന വിധം: Mango snack Recipe

ഈ പലഹാരം തയ്യാറാക്കാൻ വേണ്ടി ഒരു മീഡിയം സൈസിൽ ഉള്ള പഴുത്ത മാങ്ങ ചെറുതായി അരിഞ്ഞെടുക്കുക, ശേഷം ശർക്കര ഉരുക്കി എടുക്കാൻ വേണ്ടി 10 ചെറിയ അച്ച് ശർക്കര എടുത്ത് അതിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിച്ചുകൊടുത്ത് ഇതൊന്ന് ഉരുക്കി എടുക്കുക, ശേഷം ഇത് മാറ്റി വയ്ക്കുക, ഇനി ഇതിലേക്കുള്ള ഫില്ലിംഗ് തയ്യാറാക്കാൻ വേണ്ടി ഒരു പാൻ അടുപ്പത്ത് വയ്ക്കുക അത് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക,

നെയ്യ് ചൂടായി വരുമ്പോൾ കഷ്ണങ്ങളാക്കി വെച്ച മാങ്ങ ഇട്ടുകൊടുത്ത് നന്നായി ഇളക്കി വയറ്റിയെടുക്കുക,വഴന്നു വന്നാൽ ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ഇട്ടു കൊടുത്ത് വയറ്റി എടുക്കുക,ശേഷം ഉരുക്കിയെടുത്ത ശർക്കര ഇതിലേക്ക് പകുതി അരിച്ചു ഒഴിച്ചു കൊടുക്കാം, ശേഷം ഇത് തിളപ്പിച്ച് ഇതിലെ വെള്ളം വറ്റുന്നതുവരെ ഒന്ന് കുറുക്കി എടുക്കുക, ഈ സമയത്ത് രണ്ടു നുള്ള് ഉപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, വെള്ളം വറ്റി വരുന്ന സമയത്ത് ഇതിലേക്ക് 3 ഏലക്ക പൊടിച്ചത്, 1/4 ടീസ്പൂൺ ചെറിയ ജീരകപ്പൊടി, കാൽ ടീസ്പൂൺ ചുക്കുപൊടി, നന്നായി ഇളക്കി കൊടുക്കുക, നന്നായി ഡ്രൈ ആയി വന്നാൽ

തീ ഓഫ് ചെയ്തു ഇത് ചൂടാറാൻ വേണ്ടി മാറ്റി വെക്കാവുന്നതാണ്, ശേഷം ഇത് ഉണ്ടാക്കാൻ വേണ്ടി അരിപ്പൊടി കുഴച്ചെടുക്കാൻ വേണ്ടി മുക്കാൽ കപ്പ് അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ നെയ്യ്, രണ്ട് ടേബിൾ സ്പൂൺ പഴുത്ത മാങ്ങ അരച്ചത്, മാറ്റിവെച്ച ശർക്കര പാനി, എന്നിവ ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക ശേഷം കുറച്ചു തിളപ്പിച്ച വെള്ളം കുറച്ചു കുറച്ചു ഒഴിച്ചു കൊടുക്കുക എന്നിട്ട് വീണ്ടും നന്നായി കുഴച്ചെടുക്കുക, ഇത് നമുക്ക് മാറ്റി വെക്കാം ഇനി നമുക്ക് വാഴയിലയാണ് വേണ്ടത്, കുമ്പളപ്പം ഉണ്ടാക്കുന്നത് പോലെ വാഴയില മടക്കി ആവശ്യമായ മാവ് ആക്കി കൊടുക്കാം ശേഷം ഇതിന്റെ സെന്ററിൽ ആയി ഫില്ലിംഗ് നിറച്ചു കൊടുക്കാം ശേഷം ഇതിന്റെ മുകൾഭാഗം ഒട്ടിച്ചു കൊടുക്കാം, ശേഷം ഇതു വേവിച്ചു എടുക്കാൻ ഇഡ്ഡലി ചെമ്പിൽ വെള്ളം വെച്ച് തിളച്ചു വരുമ്പോൾ തട്ട് വെച്ചു ഇതു ആവിയിൽ വേവിച്ചു എടുക്കാം, ഇപ്പോൾ നമ്മുടെ അടിപൊളി നാടൻ പലഹാരം റെഡി ആയിട്ടുണ്ട്!!! Mango snack Recipe video credit : BeQuick Recipes

Mango snack Recipe
Comments (0)
Add Comment