ബേക്കറിയിലെ മസാല കടല ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കി നോക്കിയാലോ ?
ബേക്കറിയിൽ പോവുമ്പോൾ എല്ലാവരും ആദ്യം നോക്കുന്നത് ചില്ല് പാത്രത്തിൽ ഇട്ടു വെച്ച പലഹാരങ്ങൾ ആവുമല്ലോ? അതിൽ എല്ലാവർക്കും ഏറ്റവും പ്രിയങ്കരം മസാല കടല ആവുമല്ലോ?? എന്നാൽ ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ നമുക്ക് മസാല കടല വേറെ എവിടെയും കിട്ടാറില്ല, എന്നാൽ ഇന്ന് നമുക്ക് ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ മസാല കടല ഉണ്ടാക്കിയാലോ??അതിനൊരു പരിഹാരമായി ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിൽ മസാല കടല ഉണ്ടാക്കാൻ ഇതാ ഒരു കിടിലൻ റെസിപ്പി , കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ മസാല കടല നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം, അത് മാത്രമല്ല വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ വെച്ചു ഉണ്ടാക്കാവുന്ന ഈ മസാല കടല കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരവുമാണ്, എങ്ങനെയാണ് ഈ മസാല കടല ഉണ്ടാക്കുക എന്ന് നമുക്ക് നോക്കിയാലോ?? Masala kappalandi Recipe
Ingredients : Masala kappalandi Recipe
- കടല : രണ്ട് കപ്പ്
- കടലമാവ് : 2 കപ്പ്
- അരിപ്പൊടി : 1 കപ്പ്
- ജീരകം : 1 സ്പൂൺ
- പെരും ജീരകം : 1 സ്പൂൺ
- കാശ്മീരി മുളക് പൊടി : 3 ടീസ്പൂൺ
- കറിവേപ്പില
- കായപൊടി : 1/2 ടീസ്പൂൺ
- ഉപ്പ് : ആവശ്യത്തിന്
- വെള്ളം : 1 കപ്പ്

തയ്യാറാക്കുന്ന വിധം : Masala kappalandi Recipe
ബേക്കറിയിലെ അതേ ടേസ്റ്റിൽ മസാല കടല തയ്യാറാക്കുന്നതിന് വേണ്ടി ഒരു ബൗൾ എടുക്കുക, അതിലേക്ക് രണ്ട് കപ്പ് കടലയാണ് ഇവിടെ എടുത്തിരിക്കുന്നത്, ശേഷം കടലയിലേക്ക് രണ്ട് കപ്പ് കടലമാവ് ഇട്ടുകൊടുക്കുക, കടലയെടുത്ത് അതേ കപ്പിൽ വേണം കടലമാവ് എടുക്കാൻ, ശേഷം അതേ കപ്പിൽ ഒരു കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക, ഇനി ഇതിലേക്ക് 1 സ്പൂൺ ജീരകം, 1 സ്പൂൺ പെരും ജീരകം, 3 ടീസ്പൂൺ കാശ്മീരി മുളക് പൊടി, കുറച്ചു കറിവേപ്പില ചെറുതായി അരിഞ്ഞത്,
1/2 ടീസ്പൂൺ കായപൊടി, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് കൊടുത്ത് കൈ കൊണ്ട് ഇത് നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കുക , ശേഷം 1 കപ്പ് വെള്ളം കുറച്ചു കുറച്ചു ആയി ഒഴിച്ച് ഇത് മിക്സ് ചെയ്തെടുക്കാം , വെള്ളം ഒഴിക്കുമ്പോൾ കുറച്ചു കുറച്ചു ഒഴിക്കാൻ ശ്രദ്ധിക്കുക ഇല്ലെങ്കിൽ ഇത് കട്ടപിടിച്ചു പോവാൻ ചാൻസ് ഉണ്ട്, ഒരു അഞ്ചുമിനിറ്റ് ഇതുപോലെ മിക്സ് ചെയുമ്പോൾ ഈ കൂട്ട് സെറ്റായി വരും, ശേഷം അടുപ്പത്ത് ഒരു പാൻ വയ്ക്കുക, അതിലേക്ക് മസാല കടല ഫ്രൈ ചെയ്തെടുക്കാനുള്ള എണ്ണ
ഒഴിച്ചു കൊടുത്ത് ചൂടാക്കി എടുക്കുക, എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കടല ഓരോന്നായി ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കുക, ഇപ്പോൾ നമ്മുടെ അടിപൊളി ടേസ്റ്റി കിടിലൻ മസാല കടല റെഡി ആയിട്ടുണ്ട്, ഈ മസാല കടലയുടെ റെസിപ്പി എല്ലാവരും ഒരു തവണ എങ്കിലും വീടുകളിൽ ട്രൈ ചെയ്യണം, അത്രയ്ക്കും ടെസ്റ്റാണ് ഈ മസാല കടലയ്ക്ക് !!! Video Credit : Home tips & Cooking by Neji Masala kappalandi Recipe