ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും.! ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ പത്രം കാലിയാകുന്ന വഴിയറിയില്ല…
Mulakku Chammanthi Recipe: ബ്രേക്ക്ഫാസ്റ്റിന് നമ്മൾ മലയാളികൾ മിക്ക സമയത്തും ഉണ്ടാക്കുന്ന വിഭവങ്ങൾ ആണല്ലേ ഇഡ്ഡലിയും ദോശയും എല്ലാം, ഇഡലിയും ദോശയും എല്ലാം എല്ലാവർക്കും പ്രിയപ്പെട്ടതാണ് എങ്കിലും അതിന്റെ കൂടെ കഴിക്കാൻ കിട്ടുന്ന ചട്നിയും ചമ്മന്തിയും രുചിയില്ലെങ്കിൽ നമുക്ക് ആർക്കും ബ്രേക്ക്ഫാസ്റ്റ് തന്നെ ഇഷ്ടമാവാറില്ല, എന്നാൽ അതിനു പരിഹാരമായി ഒരു കിടിലൻ രുചികരമായ ചട്നിയുടെ റെസിപ്പി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്, കുറഞ്ഞ ചേരുവകൾ വെച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ചട്ണി ആണിത്, ഈ ഒരു ചട്ടിണി മാത്രം മതി നമ്മുടെ കുട്ടികൾക്ക് നമുക്കും വയറു നിറയുന്നത് വരെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ, ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കിയാൽ ഈ ചട്നിയുടെ രുചി നാവിൽ നിന്ന് പോവുകയില്ല, അത്രയും രുചികരമാണ് ഈ ചട്നി, എന്നാൽ എങ്ങനെയാണ് ഈ ചട്നി ഉണ്ടാക്കുക എന്ന് നമുക്ക് നോക്കിയാലോ?!!!
ഇൻഗ്രീഡിയൻസ്: Mulakku Chammanthi Recipe
- വെളിച്ചെണ്ണ : 2 ടേബിൾസ്പൂൺ
- വറ്റൽ മുളക് : 8 എണ്ണം
- വെളുത്തുള്ളി : 8 എണ്ണം
- ചെറിയുള്ളി : 5-6 എണ്ണം
- സവാള മീഡിയം വലുപ്പത്തിലുള്ള ഒന്ന്
- കടുക്
- ഉഴുന്നുപരിപ്പ്
- കറിവേപ്പില
- ആവശ്യത്തിനു ഉപ്പ്

തയ്യാറാക്കുന്ന വിധം: Mulakku Chammanthi Recipe
ആദ്യം ഒരു കടായി അടുപ്പത്തുവെച്ച് ചൂടാക്കുക, ചൂടായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, ഈ മീഡിയത്തിൽ വെച്ച് 8 വെളുത്തുള്ളി ഇട്ടു കൊടുക്കുക, ഇതിലേക്ക് അഞ്ചു വറ്റൽ മുളക് ഇട്ടുകൊടുത്ത് വാട്ടി എടുക്കുക, ശേഷം ഇതിലേക്ക് 5 ചെറിയ ഉള്ളി, 1 മീഡിയം വലുപ്പത്തിലുള്ള സവാള എന്നിവ ഇട്ടുകൊടുക്കുക, ശേഷം നന്നായി വഴറ്റിയെടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുക്കുക, ശേഷം വീണ്ടും 3-4 മിനിറ്റ് ഇളക്കി കൊടുക്കുക,
ശേഷം ഇതിലേക്ക് ഒരു ചെറിയ സൈസ് വാളംപുളി ഇട്ടു കൊടുക്കുക, കുരു കളഞ്ഞിട്ട് വേണം വാളമ്പുളി ചേർക്കാൻ, ശേഷം ഒരു മിനിറ്റ് നന്നായി എല്ലാം ചേർത്ത് ഇളക്കി വഴറ്റിയെടുക്കുക, ശേഷം തീ ഓഫ് ചെയ്യാം, ശേഷം ഇതൊരു പ്ലേറ്റിലേക്ക് മാറ്റി ചൂടാറാൻ വയ്ക്കാം, ഇനി ഇത് അരച്ചെടുക്കാൻ വേണ്ടി ഒരു മിക്സിയുടെ ചെറിയ ജാർ എടുക്കുക അതിലേക്ക് ഇത് ഇട്ടുകൊടുക്കുക, ശേഷം മിക്സിയുടെ ജാറിലേക്ക് 1/2 – 3/4 കപ്പ് വരെ ഗ്രേവിക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക,
ശേഷം ഇതെല്ലാം കൂടി നന്നായി അരച്ചെടുക്കുക എന്നിട്ട് ഇതൊരു ബൗളിലേക്ക് മാറ്റാം, ഇതിലേക്ക് താളിച്ചൊഴിക്കാൻ വേണ്ടി അടുപ്പത്ത് ഒരു ചെറിയ പാൻ വയ്ക്കുക, പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ചു കടുക്, കുറച്ചു ഉഴുന്ന് പരിപ്പ്, എന്നിവ ചേർക്കുക, ഉഴുന്നുപരിപ്പിന്റെ കളർ മാറി വരുന്നത് വരെ ഇത് മൂപ്പിച്ചെടുക്കുക, 2 3 വറ്റൽമുളക് ഇട്ടുകൊടുക്കുക, ശേഷം ഇതിലേക്ക് കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കുക, നന്നായി പൊട്ടി വരുമ്പോൾ ഇത് നമ്മുടെ ചട്നിയിലേക്ക് ഒഴിച്ചു കൊടുക്കുക, ശേഷം എല്ലാം നന്നായി മിക്സ് ചെയ്തെടുക്കുക, ഇപ്പോൾ സ്വാദിഷ്ടമായ ചട്നി റെഡിയായിട്ടുണ്ട്!!! Video Credit : DIYA’S KITCHEN AROMA Mulakku Chammanthi Recipe