തട്ടുകടകളിൽ കിട്ടുന്ന മുളക് ബജ്ജിയുടെ രുചി വീട്ടിൽ തന്നെ അനുഭവിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ഒരു എളുപ്പമാർഗ്ഗമാണ് ഈ റെസിപ്പി . കുറച്ചു ചേരുവകളും, കുറച്ചു സമയവും കൊണ്ട് വളരെ എളുപ്പത്തിൽ നിങ്ങൾക്ക് രുചികരമായ മുളക് ബജ്ജി തയ്യാറാക്കാം.4 മണി പലഹാരങ്ങൾ ആണ് നമ്മുടെ കുട്ടിക്കൾക്ക് ഏറ്റവും പ്രിയങ്കരം അല്ലെ? എന്നാൽ അവർ സ്കൂളിൽ നിന്ന് വന്നു ഫ്രഷ് ആവുന്ന ടൈം കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കിടിലൻ 4 മണി പലഹാരം ആണ് മുളക് ബജി, ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ???
Mulaku Bajji Recipe : ചേരുവകൾ
- ബജ്ജി മുളക് – 8 എണ്ണം
- കടലമാവ് – 250 മില്ലി + 3 ടേബിൾ സ്പൂൺ
- അരിപ്പൊടി – 1 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – 2 പിഞ്ച്
- മുളക്പ്പൊടി – 1 ടീസ്പൂൺ
- കായം – ¼ ടീസ്പൂൺ
- ബേക്കിംഗ് സോഡ – ¼ ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – വറക്കാൻ ആവശ്യമായത്
Mulaku Bajji Recipe: തയ്യാറാക്കുന്ന വിധം
മുളക് ബജി തയ്യാറാക്കാൻ വേണ്ടി നമ്മൾ ഇവിടെ എടുത്തിരിക്കുന്ന മുളക് വലുതാണ്, അത് കൊണ്ട് മുളക് നീളത്തിൽ രണ്ടായി കീറിയിട്ടാണ് നമ്മൾ ഇവിടെ എടുക്കുന്നത്, അല്ലാതെയും നമുക്ക് മുളക് ബജി ഉണ്ടാക്കാവുന്നതാണ്. ചില മുളക് നല്ല എരിവ് ഉണ്ടാകുവാൻ ചാൻസ് ഉണ്ട് അതുകൊണ്ട് കൂടുതൽ എരിവ് ഇഷ്ടമില്ലാത്തവർ ആണ് നിങ്ങൾ എങ്കിൽ മുളകിലെ വിത്തുകൾ നീക്കം ചെയ്ത് ഉപയോഗിക്കാം , സ്‌പൈസി ആയിട്ടാണ് നിങ്ങൾക് ബജി ഇഷ്ടം എങ്കിൽ വിത്തുകൾ നീക്കം ചെയ്യേണ്ടതില്ല.
ഇനി മുളക് ബജി തയ്യാറാക്കാൻ വേണ്ട ബാറ്റർ ഉണ്ടാക്കുവാൻ വേണ്ടി ഒരു എടുക്കുക അതിലേക്ക് 250 ml കടലമാവും ഇതിനുപുറമേ 3 ടേബിൾ സ്പൂൺ കടലമാവ് കൂടെ ചേർത്ത് കൊടുക്കാം ,ശേഷം ഇതിലേക്ക് 1 ടേബിൾ സ്പൂൺ അരിപ്പൊടി, 2 പിഞ്ച് മഞ്ഞൾപ്പൊടി, 1 ടേബിൾ സ്പൂൺ മുളക്പ്പൊടി, 1/4 ടീസ്പൂൺ കായം, 1/4 ടീസ്പൂൺ ബേക്കിംഗ് സോഡ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം .ശേഷം ഇതിലേക്ക് കുറച്ചു കുറച്ചായി വെള്ളം ഒഴിച്ച് കട്ട പിടിക്കാതെ ബാറ്റർ തയ്യാറാക്കി എടുക്കാം.
ബാറ്ററിന്റെ കൺസിസ്റ്റൻസി കൂടുതൽ ലൂസ് ആയും കൂടുതൽ ടൈറ്റ് ആയും പോവാതെ ശ്രദ്ധിക്കണം, കൂടുതൽ ലൂസായി പോയാൽ അത് മുളകിലേക്ക് പിടിക്കുകയില്ല.ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് മുളക് കഷ്ണങ്ങൾ ബാറ്ററിൽ മുക്കി എടുത്ത് എണ്ണയിൽ ഇട്ടു വറുക്കുക . രണ്ടു വശവും നിറം മാറുന്നതുവരെ ഫ്രൈ ചെയ്ത് എടുക്കുക. ശേഷം അത് ഫ്രൈ ആയി വന്നാൽ എണ്ണയിൽ നിന്നും കോരിയെടുത്ത് മറ്റൊരു പത്രത്തിലേക്ക് മാറ്റാം . ഇപ്പോൾ നമ്മുടെ അടിപൊളി മുളക് ബജി തയ്യാറായി കഴിഞ്ഞിരിക്കുന്നു, ഇനി നമുക്ക് ഇത് തക്കാളി സോസിനു കൂടെയോ അല്ലെങ്കിൽ ചട്ടിണിയുടെ കൂടെയോ അല്ലെങ്കിൽ ചായക്കൊപ്പമോ ചൂടോടെ വിളമ്പാം.. video credit : DELICIOUS RECIPES Mulaku Bajji Recipe