ഇന്നൊരു സിമ്പിൾ സ്നാക്ക്സ് പരിചയപ്പെട്ടാലോ. വൈകുന്നേരമെല്ലാം വളരെ എളുപ്പത്തിൽ 10- 15 മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്നാക്സാണിത്. മുട്ടയും ചമ്മന്തിയും ഒക്കെ കൂടിയ അടിപൊളി ഐറ്റമാണ് ഇത്. മുട്ട ചമ്മന്തി എങ്ങനെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം.
Ingredients: Mutta chammanthi Recipe
- മുട്ട- നാലെണ്ണം
- തേങ്ങ- അരക്കപ്പ്
- ചുവന്ന ഉള്ളി – 7-8 എണ്ണം
- പച്ചമുളക്- ആവശ്യത്തിന്
- ഇഞ്ചി – അര ഇഞ്ച്
- കറിവേപ്പില
- ഉപ്പ്- ആവശ്യത്തിന്
- മൈദ – 5-6 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം: Mutta chammanthi Recipe
ആദ്യമായി നാലു മുട്ട വേവിച്ച് തൊലി കളഞ്ഞത് എടുക്കുക.നാലു മുട്ട കൊണ്ട് എട്ടു സ്നാക്സാണ് ഉണ്ടാക്കാൻ കഴിയുക. അടുത്തതായി ചമ്മന്തി തയ്യാറാക്കുന്നതിനായി അരക്കപ്പ് തേങ്ങ മിക്സി ജാറിലേക്ക് ഇട്ടുകൊടുക്കുക. ചുവന്ന ഉള്ളി ഏഴോ എട്ടോ എടുക്കുക. ഇനി പച്ചമുളക് ആവശ്യത്തിന് അനുസരിച്ച് ഇടുക.അരയിഞ്ച് വലിപ്പത്തിലുള്ള ഇഞ്ചിയും, അല്പം കറിവേപ്പിലയും, ആവശ്യത്തിനു ഉപ്പും ചേർത്ത് ഒന്നായി അടിച്ചെടുക്കാം. അതിനുശേഷം ചമ്മന്തി മറ്റൊരു ബൗളിലേക്ക്
നമുക്ക് മാറ്റിവെക്കാം. ഇനി മാറ്റിവെച്ച മുട്ട രണ്ട് ഭാഗങ്ങളാക്കി മുറിക്കുക. മുട്ടയുടെ മഞ്ഞ ചമ്മന്തിയിലേക്ക് ചേർക്കുക. ഇത് രണ്ടും നന്നായി മിക്സ് ചെയ്തെടുക്കുക. ഇത് മാറ്റിവെച്ച മുട്ടയുടെ വെള്ളയുടെ അകത്ത് വെച്ചു കൊടുക്കാം. മുഴുവൻ മുട്ടയും ഇതുപോലെ തയ്യാറാക്കാം. ഇനി ഇത് പൊരിക്കാനുള്ള മാവ് തയ്യാറാക്കാം. ഇതിനായി ആദ്യമായി ഒരു ബൗൾ എടുക്കുക. അല്പം കറിവേപ്പില അരിഞ്ഞതും,അല്പം പച്ചമുളക് അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർക്കുക. മാവിന് ആവശ്യമായ കട്ടിക്കനുസരിച്ച് മൈദ ചേർത്തു കൊടുക്കാം. ഏകദേശം അഞ്ചോ ആറോ ടേബിൾ സ്പൂൺ ചേർക്കാം.
കാൽ കപ്പ് വെള്ളവും ചേർത്ത് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കാം. മാവ് അല്പം ലൂസാകുന്നത് വരെ മിക്സ് ചെയ്യുക. ഇനി തയ്യാറാക്കി വെച്ച മുട്ട ഈ മാവിലേക്ക് നന്നായി മുക്കിയെടുത്തത്തിന് ശേഷം പൊരിച്ചെടുക്കാം. എണ്ണയിൽ മുട്ടയുടെ വെള്ള തട്ടിയാൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. അതിനാൽ മുട്ട നന്നായി മാവിൽ കവർ ചെയ്തിരിക്കണം. ഇതിന്റെ ഒരുഭാഗം നന്നായി ഫ്രൈ ആയതിനുശേഷം മറ്റേ ഭാഗവും ഫ്രൈ ചെയ്ത് എടുക്കാം. മൈദ മാവിന് പകരം മുട്ട സിർക്കയുടെ മാവും ഇതുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. മുട്ട ചമ്മന്തി ഫ്രൈ ആയി വന്നതിനുശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റാം. അതിനുശേഷം ബാക്കിയുള്ള മുട്ടയും ഇതുപോലെ പൊരിച്ചെടുക്കാം. കൂടുതൽ ഇൻഗ്രീഡിയൻസിന്റെ ആവശ്യമൊന്നുമില്ലാതെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന പലഹാരമാണിത്. വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു സ്നാക്സ് ആണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. Mutta chammanthi Recipe, Video Credit : Kannur kitchen