Mutton Korma Recipe: നോമ്പൊക്കെയല്ലേ. അത്താഴത്തിന് ടേസ്റ്റിയായി എന്തെങ്കിലും കഴിക്കണ്ടേ?. അതിനായിതാ ഒരു അടിപൊളി രസിപ്പിയുണ്ട്. മട്ടൻ കുറുമ. മട്ടൻ വെച്ച് മാത്രമല്ല ഇതേ രീതിയിൽ ബീഫ് വെച്ചും ഇത് തയ്യാറാക്കാം. നെയ്ച്ചോറിന്റെയും റൊട്ടിയുടെയും കൂടെ തുടങ്ങി എല്ലാത്തിന്റെയും ഒപ്പം ഇത് കഴിക്കാം.
Ingredients: Mutton Korma Recipe
- മട്ടൻ – 400-500 ഗ്രാം
- പട്ട- 2 എണ്ണം
- ഏലക്കായ- 2 എണ്ണം
- ഗ്രാമ്പു- 2 എണ്ണം
- പെരുംജീരകം -അര ടീ സ്പൂൺ
- സവാള -2 എണ്ണം
- ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്
- പച്ച മുളക്- 4 എണ്ണം
- മല്ലിപ്പൊടി- ഒരു ടീസ്പൂൺ
- കുരുമുളകുപൊടി -അര ടീസ്പൂൺ
- തക്കാളി – 2 എണ്ണം
- ഉപ്പ്
- കശുവണ്ടി -10 എണ്ണം
- തേങ്ങ പാൽ -ഒരു കപ്പ്
- മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം : Mutton Korma Recipe
ആദ്യമായി കുറുമ ഉണ്ടാക്കാനുള്ള മട്ടൻ ക്ലീൻ ചെയ്തെടുക്കുക. 400-500 ഗ്രാം മട്ടൻ ഇതിനായി എടുക്കാം. ആദ്യമായി ഒരു പാൻ എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. പട്ട,ഏലക്കായ,ഗ്രാമ്പു എന്നിവ ഒന്ന് രണ്ടെണ്ണം ചേർക്കാം. ഇനി അര ടീ സ്പൂൺ പെരും ജീരകം ഇതിലേക്ക് ചേർക്കാം. ഇതൊന്ന് ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞുവെച്ച രണ്ട് സവാള ഇതിലേക്കിട്ട് വയറ്റി എടുക്കാം. സവാളയുടെ നിറം ചെറുതായി മാറി വരുന്നത് വരെ ഒരു മീഡിയം ഫ്ലെയ്മിൽ ഇട്ട് നന്നായി
വാട്ടി എടുക്കണം. ഇനി ഇതിലേക്ക് ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ചേർക്കാം. തുടർന്ന് ഒന്ന് രണ്ട് മിനിറ്റ് നന്നായി ഇളക്കാം. തുടർന്ന് 4 പച്ച മുളക് ഇട്ട് (നിങ്ങളുടെ എരുവിന് അനുസരിച്ച് ഇടാം ) വീണ്ടും ഇളക്കുക. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, കുരുമുളകുപൊടിയും ചേർക്കാം. പൊടികൾ ഇട്ട് കഴിഞ്ഞാൽ ലോ ഫ്ലെയിമിൽ ആയിരിക്കണം പാകം ചെയ്യേണ്ടത്. ശേഷം ഒരു മിനിറ്റ് വരെ വയറ്റി എടുക്കുക. ഇനി ഇതിലേക്ക് മീഡിയം സൈസിൽ അരിഞ്ഞ തക്കാളി ചേർക്കാം. തക്കാളി ഒന്നു ഉടഞ്ഞു വരുന്നത് വരെ ഇളക്കുക. നന്നായി വെന്ത ശേഷം ഇത് തണുക്കാൻ മാറ്റി വെക്കുക. തുടർന്ന്
ഒരു മിക്സി ജാറിലിട്ട് അല്പം വെള്ളം ചേർത്ത് അരച്ചെടുക്കാം. ഇനി ഒരു കുക്കർ എടുത്ത് അതിലേക്ക് മാറ്റിവെച്ച മട്ടനും അരച്ചുവെച്ച ഈ കൂട്ടും ഇടുക. പേസ്റ്റ് ഉണ്ടാക്കിയ മിക്സി ജാറിൽ അല്പം വെള്ളം ഒഴിച്ച്, ആ വെള്ളവും കൂടെ കുക്കറിലേക്ക് ഒഴിക്കാം. തുടർന്ന് ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്തെടുക്കാം. ശേഷം വേവിക്കാൻ വെക്കുക. 4-5 വിസിൽ വരുന്നത് വരെ കാത്തിരിക്കാം. നിങ്ങളുടെ കയ്യിലുള്ള മട്ടന്റെ വേവനുസരിച്ച് ഗ്യാസ്സ് ഓഫ് ചെയ്യുക. ആദ്യത്തെ ഒരു വിസിലിനുശേഷം ഫ്ലെയിം കുറച്ചു വയ്ക്കുക. ഇനി കുറുമയ്ക്ക് വേണ്ടിയുള്ള തേങ്ങാപ്പാൽ
റെഡിയാക്കി എടുക്കാം. ഒന്നര കപ്പ് തേങ്ങയും വെള്ളത്തിൽ കുതിർത്തുവെച്ച 10 കശുവണ്ടിയും അല്പം വെള്ളം ചേർത്ത് മിക്സി ജാറിലിട്ട് അരച്ചെടുക്കുക. ശേഷം ഒന്നര കപ്പോളം തേങ്ങാപ്പാൽ പിഴുതെടുക്കുക. മട്ടൻ വെന്തു കഴിഞ്ഞാൽ റെഡിയാക്കി വെച്ച തേങ്ങാപ്പാൽ അതിലേക്ക് ഒഴിക്കാം. ശേഷം ഇത് നന്നായി ഇളക്കാം. തിളച്ചു കൊണ്ടിരിക്കുമ്പോൾ അതിലേക്ക് കുറച്ച് മല്ലിയിലയും കറിവേപ്പിലയും ഇടാം. നന്നായി ഇളക്കിയശേഷം ഫ്ലെയിം ഓഫാക്കാം. തുടർന്ന് ഒരു മണിക്കൂർ ഇത് അടച്ചു വെക്കാം. ടേസ്റ്റിയായ കുറുമ കറി റെഡി. Video Credit : Kannur kitchen Mutton Korma Recipe