മീൻ വാങ്ങുമ്പോൾ ഇനി ഇങ്ങനെയൊന്ന് ഉണ്ടാക്കിനൊക്കൂ.! കേരള സ്റ്റൈൽ നാടൻ ഫിഷ് കറി റെസിപ്പി | Nadan Fish curry Recipe

Nadan Fish curry Recipe: മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്ത പ്രധാന റെസിപ്പികളിൽ ഒന്നാണ് മീൻ കറി. നല്ല കുടംപുളി ഇട്ടു വെച്ച മീൻകറി ഉണ്ടായാൽ മതി രണ്ടു പ്ലേറ്റ് ചോറ് അകത്താക്കാം. കേരളത്തിലെ ആളുകൾ പലവിധത്തിൽ മീൻ കറി തയ്യാറാക്കാറുണ്ട്. മുത്തശ്ശിമ്മാർ ഉണ്ടാക്കുന്ന രുചിയോടെ എങ്ങനെ ഈ നാടൻ മീൻ കറി ഉണ്ടാക്കാം എന്ന് പഠിച്ചാലോ?. വരൂ..എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.

Ingredients: Nadan Fish curry Recipe

  • Sardines – 7-8 nos
  • Malabar tamarind – 6 nos
  • Shallots – 200g
  • Tomato – 3 nos
  • Garlic – 10-12 nos
  • Ginger – 1 piece
  • Green chilies- 3 nos
  • Coconut oil – 2 tbsp
  • Fenugreek seeds – 1 tsp
  • Curry leaves
  • Red chilli powder – 2 tbsp
  • Turmeric powder – 1 tsp
  • Salt – 1 tsp

How to make Nadan Fish curry Recipe

ഇത് തയ്യാറാക്കാനായി ആദ്യമായി മാറ്റിവെച്ച മത്സ്യം എടുക്കുക. ഏതുതരം മീനും ഇതുപോലെ തയ്യാറാക്കാവുന്നതാണ്.അത് നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം വറുക്കാൻ പാകത്തിന് അരിഞ്ഞു വെക്കുക. ഇനി അല്പം കുടംപുളി എടുത്ത് വെള്ളത്തിൽ ഇട്ടുവെക്കുക. ശേഷം കുറച്ച് ചെറിയുള്ളി എടുത്ത് അത് തൊലി കളഞ്ഞു വെക്കാം. ശേഷം രണ്ടു കഷ്ണം ഇഞ്ചി അരിഞ്ഞുവെക്കുക. തുടർന്ന് രണ്ട് പച്ചമുളകും, രണ്ട് തക്കാളിയും എടുക്കുക. ശേഷം അല്പം വെളുത്തുള്ളിയും എടുക്കാം.

ഇവയെല്ലാം ചെറുതായി അരിഞ്ഞു വെക്കണം. അതിൽനിന്നും ഇഞ്ചിയും വെളുത്തുള്ളിയും എടുത്ത് ചതച്ചെടുക്കുക. ഇനിയൊരു ചട്ടിയെടുത്ത് അതിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം ചതച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം. അല്പം ഉലുവയും ഇടുക. ഇനി കറിവേപ്പിലയും ചേർത്ത് അതൊന്നു വയറ്റിയെടുത്തതിനുശേഷം ഉള്ളിയും പച്ചമുളകും ഇട്ട് നന്നായി ഇളക്കി എടുക്കാം. ഇതൊന്ന് നന്നായി വാട്ടിയതിനുശേഷം ആവശ്യത്തിന് മഞ്ഞൾപൊടിയും, മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് അരിഞ്ഞുവെച്ച തക്കാളിയും,

To prepare Kerala-style Mathi Curry, begin by cutting and cleaning the sardines, then set them aside. Soak Malabar tamarind in water and prepare the other ingredients: peel the shallots, garlic, and ginger, wash the tomatoes and green chilies, and set everything aside. Chop the tomatoes into small, thin pieces and slice the shallots and green chilies. Make a ginger-garlic paste using a grinding stone. Heat oil in a pan, add fenugreek seeds, and sauté with the ginger-garlic paste, green chilies, and curry leaves. Next, add the sliced shallots and sauté until soft, then mix in red chili powder and turmeric powder. Stir in the chopped tomatoes and salt, combining everything well. Pour in the tamarind water along with some additional water and bring it to a boil. Gently add the sardines, mix carefully, cover the pan, and let it cook for a few minutes. Finally, uncover, stir gently, and drizzle with coconut oil before garnishing with curry leaves. Serve hot and enjoy the flavorful, traditional Kerala-style Mathi Curry! Nadan Fish curry Recipe

ഉപ്പും, കുടംപുളി ഇട്ടുവച്ച വെള്ളവും ചേർക്കാം. മുളകുപൊടി നിങ്ങളുടെ എരുവിന് അനുസരിച്ച് ഇടാൻ ശ്രദ്ധിക്കുമല്ലോ.ശേഷം ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി ഇളക്കുക. ഇനി ഇത് നന്നായി തിളച്ചു വന്നതിനുശേഷം മാറ്റിവെച്ച മത്സ്യം ഇതിലേക്ക് ഇട്ടു കൊടുക്കാം. തുടർന്ന് ഇതൊന്നു വേവുന്നതുവരെ കാത്തിരിക്കുക. മത്സ്യം നന്നായി വെന്തു വന്നതിനുശേഷം അതിനു മുകളിലായി കറിവേപ്പിലയും മല്ലിയിലയും ഇട്ട് വെക്കാം. നല്ല നാടൻ കേരള സ്റ്റൈൽ മീൻ കറി റെഡി. ചൂടാറാതെ തന്നെ ഇത് ടേബിളിലേക്ക് വിളമ്പി നോക്കൂ. രണ്ട് പ്ലേറ്റ് ചോറ് അകത്താകുന്നത് അറിയില്ല. പണ്ടത്തെ മുത്തശ്ശിമ്മാർ ഉണ്ടാക്കുന്ന തരം നാടൻ മീൻ കറി ആണിത്. Nadan Fish curry Recipe Video Credit : Village Cooking – Kerala

ചെമ്മീൻ അച്ചാർ ഒരിക്കലെങ്കിലും ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ.! കാറ്ററിംഗ്കാർ വില്പന നടത്തുന്ന ചെമ്മീൻ അച്ചാറിന്റെ രഹസ്യം ഇതാ

Nadan Fish curry Recipe
Comments (0)
Add Comment