കല്യാണവീട്ടിൽ ഉണ്ടാക്കുന്ന നെയ്ച്ചോറ് ഇനി നമുക്കും ഉണ്ടാക്കി നോക്കിയാലോ? കിടിലൻ ടേസ്റ്റ് ആണ്!!

0

neychor recipe: എന്നാൽ ഇനി മുതൽ ആ ഒരു വ്യത്യാസം ഉണ്ടാവില്ല. കല്യാണം വീട്ടിലുണ്ടാക്കുന്ന അതേ രുചിയിലും കളറിലും നമുക്ക് വീടുകളിലും നെയ്ച്ചോർ ഉണ്ടാക്കിയെടുക്കാം

ചേരുവകൾ

  • ജീരകശാല അരി – 3 കപ്പ്
  • ഓയിൽ
  • സവാള – 2 എണ്ണം
  • കശുവണ്ടി
  • ഉണക്കമുന്തിരി
  • നെയ്യ് – 3. 1/5 ടേബിൾ സ്പൂൺ
  • ഏലക്ക – 4 എണ്ണം
  • ഗ്രാമ്പു – 3 എണ്ണം
  • പട്ട
  • തക്കോലം
  • ചൂട് വെള്ളം – 4. 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • നാരങ്ങ നീർ – 1. 1/2 ടീ സ്പൂൺ

ഒരു പാനിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം നീലത്തിൽ കനം കുറച്ച് അരിഞ്ഞ ഒരു സവാള ഇട്ടു കൊടുത്തു പൊരിച്ചു കോരുക. ഇതേ എണ്ണയിലേക് ഉണക്കമുന്തിരിയും കശുവണ്ടി ചേർത്ത് കൊടുത്ത് അതും വറുത്തെടുക്കുക. ഇനി നെയ്ച്ചോർ ഉണ്ടാക്കുന്ന ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിച്ചു കൊടുക്കുക. കൂടെ തന്നെ കുറച്ച് ഓയിൽ ഒഴിച്ച ശേഷം പട്ട ഗ്രാമ്പു ഏലക്ക തക്കോലം എന്നിവ ഇട്ട് ഇളക്കി ഇനി ഇതിലേക്ക് നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള ഇട്ടു കൊടുത്തു വഴറ്റുക.

ശേഷം കഴുകി വൃത്തിയാക്കി 10 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെച്ച അരി വെള്ളം ഊറ്റി കളഞ്ഞ ശേഷം ഇട്ടു കൊടുത്ത് ഹൈ ഫ്ലെയിമിൽ വെച്ച് ഒന്ന് വറുക്കുക. അരിയിലെ വെള്ളം നന്നായി വറ്റിയ ശേഷം നമുക്ക് ഇതിലേക്ക് നന്നായി വെട്ടി തിളപ്പിച്ച വെള്ളം ഒഴിച്ചു കൊടുക്കും.

neychor recipe

ഇനി എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും നാരങ്ങാനീരും കൂടി ഒഴിച്ച ശേഷം കുറച്ചു ക്യാരറ്റ് അരിഞ്ഞത് കൂടിയിട്ട് അടച്ചുവെച്ച് ലോ ഫ്ലെയിമിൽ 7 മുതൽ 8 മിനിറ്റ് വരെ വേവിക്കാം. ശേഷം വീണ്ടും ഇളക്കി കൊടുത്ത് അതിനു മുകളിലേക്ക് നമ്മൾ പൊരിച്ചു വച്ചിരിക്കുന്ന സവാളയും ഉണക്കമുന്തിരിയും കശുവണ്ടിയും ഇട്ടുകൊടുക്കുക. വീണ്ടും അടച്ചു വച്ച് ഒരു മിനിറ്റ് വരെ കുക്ക് ചെയ്ത ശേഷം തീ ഓഫ്‌ ആകാം.

Leave A Reply

Your email address will not be published.