മുട്ട ചേർക്കാതെ ഒരു കേക്ക് തയാറാക്കിനോക്കിയാലോ ? മിക്സിയിൽ ഒറ്റ കറക്കൽ, റവ കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ

കേക്ക് ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. എന്നാൽ ഓവൻ ഇല്ലാത്തതാണ് പലരും കേക്ക് വീട്ടിൽ ഉണ്ടാകാത്തതിന്റെ പ്രധാന കാരണം. എന്നാൽ ഈ ഒരു കേക്ക് തയാറാക്കാൻ ഓവൻ വേണ്ട എന്നതാണ് ഇതിന്റെ പ്രതേകത. അതും റവ ഉപയോഗിച്ചാണ് നമ്മൾ കേക്ക് ഉണ്ടാക്കിയെടുക്കാൻ പോകുന്നത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഈ ഒരു സ്പോന്ജ് കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ ?

Ingredients : No Oven Rava Cake Recipe

  • 250g semolina
  • Half cup sugar
  • 250ml milk
  • 250ml milk powder
  • Maida
  • Ghee
  • Baking powder
  • Baking soda
  • Salt
  • Tutti Frutti
  • Lemon

How to make : No Oven Rava Cake Recipe

കേക്ക് തയാറാക്കുന്നതിനായി 250g റവയാണ് നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്. വറുത്തതോ അല്ലാത്തതോ ഏത് വേണമെങ്കിലും നമുക്കിവിടെ ഉപയോഗിക്കാം. ഇതിലേക്ക് അരക്കപ്പ് പഞ്ചസാര, 250ml നേരിയ ചൂടുള്ള പാൽ, എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കണം. അതിനുശേഷം ഒരു പതിനഞ്ചു മിനുട്ട് ഇതൊന്ന് സെറ്റ് ആവനായി മാറ്റിവെക്കണം. പതിനഞ്ചു മിനുട്ടിന് ശേഷം ഇതു ഒന്ന് അടിച്ചെടുക്കുന്നതിനായി മിക്സിയുടെ ജാറിലേക്ക് മാറ്റികൊടുക്കാം.

ഇനി ഇതിലേക്ക് കാൽ കപ്പ് പാൽപ്പൊടി, കാൽ കപ്പ് കാസ്റ്റാർഡ് പൌഡർ, അല്ലെങ്കിൽ കാൽ കപ്പ് മൈദ, കാൽ കപ്പ് നെയ്യ്, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിങ് സോഡാ, ആവശ്യത്തിന് ഉപ്പ്, പാൽ എന്നിവ ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സിയിൽ അടിച്ചെടുക്കണം. ഇനി ഇതു ഒരു ബൗളിലേക്ക് മാറ്റം. ഇതിലേക്ക് റ്റൂട്ടി ഫ്രൂട്ടി ചേർത്ത് കൊടുക്കാം. ശേഷം ഇതൊന്ന് നന്നായി മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് അര നാരങ്ങ നീരും കൂടി ചേർത്ത് കൊടുക്കാം.

അടുത്താതെയായി ഇതൊന്ന് വേവിച്ചെടുക്കുന്നത്തിനായി കുക്കർ ആധേമേ തന്നെ ഒന്ന് പ്രീ ഹീറ്റ് ചെയ്തുകൊടുക്കും. ശേഷം തയാറാക്കിവെച്ചിരിക്കുന്ന ബാറ്റർ ഒരു കേക്ക് ട്രെയിൽ ഒഴിച്ച് 35 – 40 മിനുട്ട് നമുക്കൊന്ന് വേവിച്ചെടുക്കാം. 40 മിനുട്ടിന് ശേഷം പുറത്തെടുക്കാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക.. video ക്രെഡിറ്റ് : Rasfis Kitchen No Oven Rava Cake Recipe

No Oven Rava Cake Recipe
Comments (0)
Add Comment