ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റ് ഓപ്ഷൻ തിരയുന്നവർക്ക് പറ്റിയ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി ആണ് ഓട്സ് പുട്ട്.

0

Oats Puttu Easy Recipe: ഓട്സ് പുട്ട് എന്ന് പറയുമ്പോൾ വളരെ ഹാർഡ് ആയ പുട്ടായിരിക്കും എന്ന് വിചാരിക്കേണ്ട. സോഫ്റ്റ് ആയ അതുപോലെ തന്നെ ടേസ്റ്റിയുമായ ഈ പുട്ടിന്റെ റെസിപ്പി നോക്കാം.

ചേരുവകൾ

  • ഓട്സ് – 1 കപ്പ് + 1 ടേബിൾ സ്പൂൺ
  • വെള്ളം – 7 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • തേങ്ങ ചിരകിയത് – 3 ടേബിൾ സ്പൂൺ

രീതി:
ഒരു മിക്സിയുടെ ജാറിലേക്ക് ഓട്സ് ഇട്ടുകൊടുത്ത് തരികളോട് കൂടി പൊടിച് എടുക്കുക. ഒരു ബൗലിലേക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ഇട്ട് നന്നായി മിക്സ് ചെയ്ത ശേഷം തേങ്ങ ചിരകിയതും നമ്മൾ പൊടിച്ചു വച്ചിരിക്കുന്ന ഓട്സും കുറച്ചു കുറച്ചായിട്ട് കൊടുത്ത് മിക്സ് ചെയ്യുക. ഇങ്ങനെ മിക്സ് ചെയ്യുമ്പോൾ ഓട്സ് കട്ടിയായി ആയിരിക്കും നമുക്ക് കിട്ടുക. ശേഷം ഓട്സ് മിക്സിയുടെ ജാറിൽ ഇട്ട് ഒരു ടേബിൾ സ്പൂൺ ഓട്സ് പൊടിച്ചത് കൂടി ഇട്ടു കൊടുത്ത് പൊടിച്ചു എടുക്കുക. അതികം പൊടിഞ്ഞു പോകാതെ ശ്രെദ്ധിക്കുക. ജസ്റ്റ് പൾസ് ചെയ്തെടുത്താൽ മതിയാകും. പൊടിച്ചെടു ബൗളിലേക്ക് മാറ്റിയശേഷം ഇതിലേക്ക് കുറച്ച് ചിരകിയ തേങ്ങ കൂടി ഇട്ടു കൊടുത്തു മിക്സ് ചെയ്യുക.
ഒരു കുക്കറിൽ കുറച്ച് വെള്ളം എടുത്ത് ചൂടാക്കാൻ വെക്കുക.

Oats Puttu Easy Recipe

ശേഷം പുട്ട് ഉണ്ടാക്കുന്ന പാത്രത്തിൽ കുറച്ചു തേങ്ങ ചിരകിയത് ഇട്ട് കൊടുക്കുക. ശേഷം അതിനു മുകളിലേക്ക് ഓട്സ് പൊടിയിട്ട് കൊടുത്തു പുട്ടിന്റെ കുറ്റി കുക്കറിന് മുകളിലായി വെച്ചു കൊടുക്കുക. ആവി വരുമ്പോൾ നമുക്ക് പുട്ട് അതിൽ നിന്ന് എടുത്തു മാറ്റാവുന്നതാണ്. രണ്ടു മൂന്നു പ്രാവശ്യം ഇതു പോലെ പുട്ട് ഉണ്ടാക്കിയ ശേഷം കുക്കറിലെ വെള്ളം തുറന്നു നോക്കുക. വെള്ളം വറ്റി പോകാനുള്ള ചാൻസ് കൂടുതലാണ്. അപ്പോൾ വെള്ളം വറ്റിയിട്ടുണ്ടെങ്കിൽ വീണ്ടും വെള്ളം ഒഴിച്ചു കൊടുത്ത് ചൂടായ ശേഷം ഇതു പോലെ തന്നെ പുട്ട് ഉണ്ടാക്കി എടുക്കാവുന്നതാണ്.

Leave A Reply

Your email address will not be published.