ഈ ഓണത്തിന്റെ ഒരു സ്പെഷ്യൽ മധുര പച്ചടി ഉണ്ടാക്കിയാലോ? വളരെ ഈസി ആണ് ടേസ്റ്റിയുമാണ്

onam special pineapple pachadi: പൈനാപ്പിൾ കൊണ്ടുള്ള ഒരു മധുര പച്ചടി റെസിപ്പി ആണിത്. പൈനാപ്പിൾ ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ ഇഷ്ടപ്പെടുന്ന ഒരു പൈനാപ്പിൾ റെസിപ്പി ആണിത്.

ചേരുവകൾ

  • പൈനാപ്പിൾ – 1 എണ്ണം
  • മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ശർക്കര – 1 അച്ച്
  • തേങ്ങ ചിരകിയത് – 1/2 മുറി
  • കടുക് ചതച്ചത് – 1 ടീ സ്പൂൺ
  • പച്ച മുളക്
  • തൈര് – 4 ടേബിൾ സ്പൂൺ
  • കടുക്
  • വറ്റൽ മുളക്
  • മുന്തിരി

ഒരു ചട്ടി അടുപ്പിൽ വെച്ച് അതിലേക്ക് ഒരു പൈനാപ്പിളിന്റെ മുക്കാൽ ഭാഗം ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ഇട്ടു കൊടുക്കുക. ഇതിലേക്ക് മഞ്ഞൾ പൊടിയും വെള്ളവും ഒഴിച്ച് നന്നായി വേവിക്കുക. പൈനാപ്പിൾ കഷ്ണങ്ങൾ വെന്തു കഴിയുമ്പോൾ ഇതിലേക്ക് 1/4 ഭാഗം പൈനാപ്പിൾ പേസ്റ്റ് രൂപത്തിൽ അരച്ചത് കൂടി ഒഴിച്ചു കൊടുത്തു ഇളക്കുക. ശേഷം ശർക്കരയും ചേർത്തു കൊടുത്തു മിക്സ് ചെയ്യുക.

ഇനി ഇതിലേക്ക് മിക്സിയുടെ ജാറിൽ തേങ്ങ ചിരകിയതും 1/2 ടീ സ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് അരച്ചെടുത്ത പേസ്റ്റും ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് എടുക്കുക. ഇതേ സമയം തന്നെ ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് കടുക് ചതച്ചതും പച്ചമുളക് ചതച്ചതും ചേർത്ത് കൊടുക്കുക.

onam special pineapple pachadi

തീ ഓഫാക്കി പച്ചടി കുറച്ചു ചൂടാറി കഴിയുമ്പോൾ ഇതിലേക്ക് തൈരും വേപ്പിലയും ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് മുന്തിരി കൂടി ഇട്ടു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. വറവ് ഇട്ടു കൊടുക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ഇതിലേക്ക് വറ്റൽ മുളകും ചേർത്ത് മൂപ്പിച്ച ശേഷം പച്ചടിയിലേക്ക് ഒഴിച്ചു കൊടുക്കുക

onam dishesonam special pineapple pachadi
Comments (0)
Add Comment