Paneer Nuggets Recipe: ഈവനിംഗ് സ്നാക്ക് ആയി ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു ബെസ്റ്റ് ഓപ്ഷൻ ആണ് പനീർ നഗെറ്റ്സ്. കുട്ടികൾക്കും മിതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു പനീർ നഗ്ഗെറ്റ് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് അതുപോലെ വളരെ കുറഞ്ഞ ചേരുവകളും ആവശ്യമായി വരുന്നുള്ളൂ.
ചേരുവകൾ
- ഉരുളകിഴങ്ങ് – 1 എണ്ണം
- പനീർ ഗ്രേറ്റ് ചെയ്തത് – 1 കപ്പ്
- സവാള – 2 ടേബിൾ സ്പൂൺ
- മല്ലിയില – 1 ടേബിൾ സ്പൂൺ
- ഇടിച്ച മുളക് – 1 ടീ സ്പൂൺ
- ഇറ്റാലിയൻ സീസനിംഗ് – 1 ടീ സ്പൂൺ
- കോൺ ഫ്ലോർ – 1 ടീ സ്പൂൺ
- ബ്രെഡ് പൊടിച്ചത് – 1/4 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- മൈദ പൊടി – 2 ടേബിൾ സ്പൂൺ
രീതി
ഒരു ബൗളിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഇട്ട് കൊടുത്ത് നന്നായി ഉടച്ചു കൊടുക്കുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്ത പനീർ, പൊടിയായി അരിഞ്ഞ സവാളയും മല്ലിയിലയും കൂടെ ഇടിച്ച മുളകും, ഇറ്റാലിയൻ സീസണിങ്ങും, കോൺഫ്ലോറും, ബ്രെഡ് പൊടിച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. നന്നായി കുഴച്ചെടുത്ത് ചെറിയ ബോളുകൾ ആക്കി നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പ് ആക്കി എടുക്കുക.
Paneer Nuggets Recipe
ഒരു ബൗളിലേക്ക് മൈദ പൊടിയും ഇടിച്ച മുളകും കുറച്ചു വെള്ളവും ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഈയൊരു മിക്സ് കട്ടി കൂടാനോ അല്ലെങ്കിൽ അധികം കട്ടി കുറഞ്ഞതും ആകാതെ ഒരു മീഡിയം കട്ടിയിൽ കലക്കുക. ഇതിൽ മുക്കിയാണ് നമ്മൾ നഗ്ഗെറ്റ്‌സ് പൊരിച്ചെടുക്കുന്നത്. ഷേപ്പ് ചെയ്ത നഗ്ഗെറ്റ്‌സ് ആദ്യം മൈദ മിക്സിൽ മുക്കുക. ശേഷം ബ്രഡ് പൊടിച്ചതിലേക്ക് ഇട്ടു കൊടുത്ത് നന്നായി കോട്ട് ചെയ്ത ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുത്തു നന്നായി പൊരിച്ചെടുക്കുക.