വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ രണ്ട് ബ്രേക്ക് ഫാസ്റ്റ് റെസിപ്പീസ് നോക്കാം..!

Paper Dosa And Oothappam Recipe: ടിഷ്യു പേപ്പർ പോലെ ഇരിക്കുന്ന ഒരു ടിഷ്യു പേപ്പർ ദോശയുടെയും അതുപോലെതന്നെ റവ കൊണ്ടുണ്ടാക്കുന്ന ഒരു ഉത്തപ്പന്റെയും റെസിപ്പിയാണിത്.

ചേരുവകൾ

ടിഷ്യൂ പേപ്പർ ദോശ

  • ജീരകശാല അരി – 1/2 കപ്പ്
  • ചോർ – 1/4 കപ്പ്
  • മുട്ട – 1 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്

ഊത്തപ്പം

  • റവ – 1 കപ്പ്
  • തൈര് – 1/2 കപ്പ്
  • വെള്ളം
  • ഉപ്പ് – ആവശ്യത്തിന്
  • സവാള – 1/2 കഷ്ണം
  • തക്കാളി – 1 എണ്ണം
  • പച്ചമുളക് – 2 എണ്ണം
  • മല്ലിയില

ജീരകശാല അരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളമൊഴിച്ച് ഒരു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഒരു മണിക്കൂറിന് ശേഷം വെള്ളം ഊറ്റിക്കളഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തു കൂടെത്തന്നെ ചോറും മുട്ടയും ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ഇതൊരു ബൗളിലേക്ക് മാറ്റി കുറച്ചു കൂടി വെള്ളം ഒഴിച്ച് കൊടുത്ത് നല്ല ലൂസ് ആയ ഒരു പരിവത്തിൽ മാവ് ആക്കിയെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരുതവി മാവ് ഒഴിച്ചുകൊടുത്തു വേഗം തന്നെ ചുറ്റിച്ചു കൊടുക്കുക. രണ്ടുമിനിറ്റ് ആകുമ്പോഴേക്കും ഇത് വെന്തു വരും. ഇത് നമുക്കിനി പാനിൽ നിന്ന് മാറ്റി പ്ലേറ്റിലേക്ക് എടുക്കാം. ഇതുപോലെ ബാക്കിയുള്ള മാവ് കൂടി ചുട്ട് എടുക്കുക.

ഊത്തപ്പം ഉണ്ടാക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് റവ ഇട്ടു കൊടുക്കുക. അതിലേക്ക് തൈര് വെള്ളം ആവശ്യത്തിന് ഉപ്പ് എന്നിവായിട്ട് കൊടുത്തു നന്നായി അരച്ചെടുക്കുക. മാവ് ഒരു ബൗളിലേക്ക് മാറ്റി കുറച്ചു വെള്ളം കൂടി ഒഴിച്ച് കൊടുക്കുക. ഒരു ബൗളിലേക്ക് ചെറുതായി അരിഞ്ഞ സവാള പച്ചമുളക് മല്ലിയില തക്കാളി എന്നിവയിട്ട് കൊടുത്തു നന്നായി മിക്സ് ചെയ്തു മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ ചൂടാകുമ്പോൾ ഒരു തവി മാച്ച് ഒഴിച് കൊടുക്കുക. ഇതിനു മുകളിലേക്ക് നമ്മൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള തക്കാളിയുടെ മിക്സ് കൂടി ഇട്ടു കൊടുക്കുക. ഇനി മുകൾ ഭാഗം വെന്തു കഴിയുമ്പോൾ മറിച്ചിട്ട് കൊടുത്തു അടിഭാഗം കൂടി വേവിച്ചെടുക്കുക. ഇതുപോലെതന്നെ ബാക്കിയുള്ള മാവ് കൂടി നമുക്ക് ചുട്ടെടുക്കാവുന്നതാണ്.

breakfastPaper Dosa And Oothappam Reciperecipe
Comments (0)
Add Comment