പാവയ്ക്ക കൊണ്ട് ഒരു കൊണ്ടാട്ടം ആയാലോ? വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ വെച്ച് ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു അടിപൊളി പാവക്ക കൊണ്ടാട്ടത്തിന്റെ റെസിപ്പി ആണ് ഇന്ന് പരിചയപ്പെടാൻ പോവുന്നത് , പാവക്ക ഇഷ്ടമില്ലാത്തവരും ഇഷ്ടപ്പെടുന്ന ഒരു അടിപൊളി റെസിപ്പി ആണിത്, ഈയൊരു പാവക്ക കൊണ്ടാട്ടം വളരെ ടേസ്റ്റ് ആണ്, ഹെൽത്തിയുമാണ്, ക്രിസ്പിയായി ഉണ്ടാക്കാൻ പറ്റിയ ഈ പാവക്ക കൊണ്ടാട്ടം എല്ലാവർക്കും ഇഷ്ടപ്പെടും, എന്നാൽ എങ്ങനെയാണ് ഈ പാവക്ക കൊണ്ടാട്ടം ഉണ്ടാക്കുക എന്ന് നോക്കിയാലോ?!
Ingredients: Pavakka Fry Recipe
- പാവക്ക – 3 എണ്ണം
- കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
- ആവശ്യത്തിനു ഉപ്പ്
- വെളുത്തുള്ളി – ഒരു ടേബിൾ സ്പൂൺ
- ഇഞ്ചി – ഒരു ടേബിൾ സ്പൂൺ
- കോൺഫ്ലവർ – 3 ടേബിൾ സ്പൂൺ
- സവാള – 2 എണ്ണം
- പച്ച മുളക് – 2 എണ്ണം
- വറ്റൽ മുളക്- 3 എണ്ണം
- കറിവേപ്പില
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം: Pavakka Fry Recipe
ആദ്യം 3 പാവക്ക കഴുകി വൃത്തിയാക്കി മീഡിയം സൈസിൽ എല്ലാം ഒരുപോലെ കട്ട് ചെയ്യുക, ഒരു ആവശ്യമില്ലെങ്കിൽ സെന്റർ ഭാഗം കളയാം അത് എടുത്താലും കുഴപ്പമില്ല, ശേഷം ഇത് ഒരു വലിയ പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ അളവിൽ കാശ്മീരി മുളകുപൊടി, ഒരു ടേബിൾ സ്പൂൺ അളവിൽ വെളുത്തുള്ളി ചതച്ചത്, അര ടീസ്പൂൺ മഞ്ഞൾ പൊടി, മൂന്ന് ടേബിൾ സ്പൂൺ കോൺഫ്ലവർ, എന്നിവ ചേർത്ത്
കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക, ശേഷം പാത്രം കറക്കി ഒന്ന് ഇളക്കി കൊടുക്കണം, കൈപ്പ് ഇഷ്ടമില്ലാത്തവർ ആണെങ്കിൽ കോൺഫ്ലവർ ചേർക്കേണ്ട, ശേഷം ഇത് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക, ശേഷം അടുപ്പത്ത് ഒരു പാൻ വെച്ച് ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് വീഡിയോ വലിപ്പത്തിലുള്ള സവാള ചെറുതായി അരിഞ്ഞത് ഇട്ടുകൊടുത്ത് വറുത്തെടുക്കുക, സവാള കളർ മാറി ഫ്രൈ ആയി
വന്നാൽ ഇത് കോരി എടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക, ശേഷം ഇതിലേക്ക് ഒരു തേങ്ങയുടെ പകുതി എടുത്ത് നുറുക്കിയ തേങ്ങാക്കൊത്ത് ഈ എണ്ണയിലേക്ക് ഇട്ട് ഇളക്കി കൊടുക്കുക, അതിനുശേഷം 5-6 പച്ചമുളക് രണ്ടായി കീറിയത് ഇതിലേക്കിട്ടുകൊടുക്കുക, ശേഷം നന്നായി ഫ്രൈ ചെയ്തെടുക്കുക, ഈ സമയത്ത് 5 6 വറ്റൽ മുളക്, കറിവേപ്പില എന്നിവ ഇട്ടു ഫ്രൈ ചെയ്തെടുക്കുക , കളർ മാറി ഫ്രീയായി വന്നാൽ തീ ഓഫ് ചെയ്ത് ഇതു കോരി സവാള വറുത്തുവെച്ച പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം, Pavakka Fry Recipe
ശേഷം ഇത് മാറ്റി വെക്കാം, ബാക്കിയുള്ള എണ്ണ ചൂടാക്കാൻ വേണ്ടി തീ മീഡിയം ഫ്ളൈമിൽ വെക്കുക,ശേഷം മസാല തേച്ചുവെച്ച പാവക്ക എണ്ണയിലേക്ക് ഇട്ടു കൊടുത്ത് തിരിച്ചും മറിച്ചും ഇട്ടു ഫ്രൈ ചെയ്തെടുക്കുക, ഇങ്ങനെയെല്ലാം ചെയ്തെടുക്കുക, ശേഷം ഇത് കോരിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക, ഇതിലേക്ക് നമ്മൾ നേരത്തെ വറുത്തുവെച്ച സവാളയും കറിവേപ്പിലയും മുളകും എല്ലാം കുറച്ചു കുറച്ചായി ഇട്ടു കൊടുത്തു മിക്സ് ചെയ്തെടുക്കുക, ഇപ്പോൾ അടിപൊളി പാവക്ക കൊണ്ടാട്ടം തയ്യാറായിട്ടുണ്ട്!!! Pavakka Fry Recipe video credit : Village Spices വീഡിയോ കാണാം