തൃശ്ശൂർക്കാരുടെ കിടിലൻ വൻപയർ കുത്തി കാച്ചിയത് ഇങ്ങനെയൊന്ന് ട്രൈ ചെയ്തുനോക്കൂ | Payar mezhukkupuratti Recipe

0

തൃശ്ശൂർ ജില്ലയിൽ ഫേമസ് ആയ ഒരു കിടിലൻ വിഭവമാണ് വൻപയർ കുത്തി കാച്ചിയത്, പണ്ടു കാലങ്ങളിൽ ചോറിനു കൂടെ മിക്ക സമയങ്ങളിലും ഉണ്ടാക്കുന്ന ഒരു അടിപൊളി റെസിപ്പി ആണ് ഈ വൻപയർ കുത്തിക്കാച്ചിയത്, തൃശ്ശൂർ ജില്ലയിൽ മാത്രമല്ല മറ്റുള്ള ജില്ലകളിലും ആളുകൾ ഉണ്ടാക്കി കഴിക്കാറുള്ള ഒരു വൻപയർ കുത്തി കാച്ചിയത്, വളരെ പെട്ടെന്ന് കുറഞ്ഞ ചേരുവകൾ വെച്ച് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു കിടിലൻ വിഭവമാണിത്, മുതിർന്നവർക്കും കുട്ടികൾക്കും എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വൻ പയർ കൊണ്ടുള്ള വിഭവമാണ് ഇത്, എല്ലാവരും ഇത് ഒരു തവണ എങ്കിലും ട്രൈ ചെയ്യണം, എന്നാൽ എങ്ങനെയാണ് വൻപയർ കൊണ്ടുള്ള റെസിപ്പി ഉണ്ടാക്കുക എന്ന് നോക്കിയാലോ?!

Ingredients: Payar mezhukkupuratti Recipe

  • വൻപയർ : 1 കപ്പ്
  • ആവശ്യത്തിന് ഉപ്പ്
  • വറ്റൽ മുളക് : 7 എണ്ണം
  • ചെറിയ ഉള്ളി : 2 കൈ നിറയെ
  • വെളുത്തുള്ളി : 5 അല്ലി
  • വെളിച്ചെണ്ണ
  • കറിവേപ്പില
  • മഞ്ഞൾപൊടി : 1/4 ടീസ്പൂൺ
  • ഗരം മസാല: 1/4 ടീസ്പൂൺ
  • മുളക്പൊടി : രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം:Payar mezhukkupuratti Recipe

ഈ വിഭവം തയ്യാറാക്കാൻ വേണ്ടി ഒരു കപ്പ് വൻപയർ എടുക്കുക, നന്നായി കഴുകി വെള്ളം ഇല്ലാതെ ഈ വൻപയർ കുക്കറിലേക്ക് ഇട്ടുകൊടുക്കുക, ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ്, വേവാൻ ആവശ്യമായ 1 1/2 കപ്പ് വെള്ളം, എന്നിവ ഒഴിച്ചുകൊടുത്ത് അടച്ചുവെക്കുക, ശേഷം മീഡിയം ഫ്ലെയിമിൽ മൂന്ന് വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക, ശേഷം ഒരു മിക്സിയുടെ ജാർ എടുക്കുക, അതിലേക്ക് 7 വറ്റൽ മുളക്, രണ്ട് കൈനിറയെ ചെറിയ ഉള്ളി, 5 അല്ലി വെളുത്തുള്ളി, എന്നിവ ഇട്ടുകൊടുത്ത് അരച്ചെടുക്കുക, ശേഷം കുക്കറിലെ പ്രഷർ എല്ലാം പോയിക്കഴിഞ്ഞ് പയർ തുറന്നു നോക്കുക,

ഇപ്പോൾ പയറ് നന്നായി വെന്ത് വന്നിട്ടുണ്ട് ഇനി ഇതിലേക്ക് കാച്ചി ഒഴിക്കാൻ വേണ്ടി ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കുക, അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് തണ്ട് കറിവേപ്പില ഇട്ടുകൊടുക്കുക, ഇനി ഇതിലേക്ക് അരച്ചുവെച്ച് അരപ്പ് ചേർത്തു കൊടുത്ത് നന്നായി ഇളക്കി കൊടുക്കുക, ഡാർക്ക് കളർ ആവുന്നത് വരെ ഇത് വയറ്റി എടുക്കുക, നല്ല സ്മെല്ല് വന്നു തുടങ്ങി കളർ മാറി വരുമ്പോൾ ഇതിലേക്കുള്ള പൊടികൾ ചേർത്ത് കൊടുക്കാം, അതിനുവേണ്ടി ഇതിലേക്ക് ആദ്യം 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി,

1/4 ടീസ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് ഒരു മിനിറ്റ് വയറ്റി എടുക്കുക, ശേഷം വേവിച്ചുവെച്ച പയർ ഇതിലേക്ക് ചേർത്ത് കൊടുക്കുക, വെള്ളം ചേർത്ത് കൊടുക്കേണ്ടതില്ല, ശേഷം ഇത് നന്നായി മിക്സ് ചെയ്തെടുക്കുക, ഈ സമയം ഉപ്പ് നോക്കി ഇല്ലെങ്കിൽ ചേർത്തു കൊടുക്കുക, 7-8 മിനിറ്റ് ഇത് നന്നായി വരട്ടെ എടുക്കുക, നന്നായി വഴന്നുവന്നാൽ ഇതിലേക്ക് രണ്ട് തണ്ട് കറിവേപ്പില ഇട്ടുകൊടുക്കുക, ശേഷം നന്നായി ഇളക്കിക്കൊടുത്ത് തീ ഓഫ് ചെയ്യുക, ഇപ്പോൾ അടിപൊളി വൻപയർ കുത്തി കാച്ചിയത് റെഡിയായിട്ടുണ്ട്!!!! Athy’s CookBook Payar mezhukkupuratti Recipe

Leave A Reply

Your email address will not be published.