pazham pachadi recipe: വളരെ കുറഞ്ഞ സമയം കൊണ്ട് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സിമ്പിൾ പച്ചടി റെസിപ്പി ആണിത്.
ചേരുവകൾ
- നേന്ത്രപഴം – 2 എണ്ണം
- പച്ച മുളക്
- തേങ്ങ ചിരകിയത് – 1 കപ്പ്
- തൈര് – 1 കപ്പ്
- ശർക്കര പാനി – 2 ടേബിൾ സ്പൂൺ
- കടുക് – 2 ടീ സ്പൂൺ
- നല്ല ജീരകം – 2 ടീ സ്പൂൺ
- നെയ്യ് – 3 ടേബിൾ സ്പൂൺ
- ഉണക്ക മുളക്
- വേപ്പില
പഴം തൊലി കളഞ്ഞ ശേഷം ചെറിയ കഷണങ്ങളാക്കി മുറിച് എടുക്കുക. ഒരു ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് പഴം മുറിച്ചതും വട്ടത്തിൽ മുറിച്ച പച്ച മുളകും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് തിളപ്പിക്കുക. തേങ്ങ നല്ല പേസ്റ്റ് രൂപത്തിൽ അരച് എടുക്കുക. അമ്മികല്ലിൽ അറക്കുന്നതാണ് ഏറ്റവും രുചി. മിക്സിയുടെ ജാറിൽ അരക്കേണ്ടവർക്ക് അങ്ങനെയും ചെയ്യാം. തേങ്ങ അരച്ച് കഴിയുമ്പോൾ ഇതിലേക്ക് കടുകിട്ടു കൊടുത്ത് ചതച്ചെടുക്കുക . കടുക് അരഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് കടുക് അരഞ്ഞു പോയാൽ കറിയുടെ ടേസ്റ്റ് തന്നെ മാറിപ്പോകും.
pazham pachadi recipe
ഇനി ഇത് തിളച്ച പഴത്തിന്റെ മിക്സിലേക്ക് ഒഴിച്ചു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ആവശ്യത്തിന് വേപ്പിലയും ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് ശർക്കര പാനി ഒഴിച്ചു കൊടുക്കുക. ഇനി ഇത് ചൂടാറിയ ശേഷം ഇതിലേക്ക് തൈര് കൂടി ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ചു വെക്കുക. വറവ് ഇട്ടു കൊടുക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ശേഷം വേപ്പിലയും വറ്റൽമുളകും നല്ല ജീരകം ഇട്ട് മൂപ്പിച്ച ശേഷം പച്ചടിയിലേക്ക് ഒഴിച്ചു കൊടുക്കുക.