പെരുന്നാളിന് എല്ലാം തയ്യാറാക്കാൻ പറ്റിയ കിടിലൻ പേപ്പർ ചിക്കൻ എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കിയാലോ?! Pepper chicken recipe
Ingredients: Pepper chicken recipe
- Chicken
- Oil
- Curry leaves
- Ginger garlic paste
- Turmeric powder
- Salt
- Chillie powder
- Vegetable oil
- Curry leaves
- Onion
- Green chili
- Chili powder
- Coriander powder
- Turmeric powder
- Garam masala
- Ceem powder
- Tomato
- Coriander leaves
തയ്യാറാക്കുന്ന വിധം: Pepper chicken recipe
ഒരു കിലോ ചിക്കൻ മീഡിയം സൈസിൽ കട്ട് ചെയ്ത് നന്നായി കഴുകി വൃത്തിയാക്കി വെള്ളം കളഞ്ഞു എടുക്കുക, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക, രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, ഇതിലേക്ക് കുറച്ചു കറിവേപ്പില, 3 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക, ശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം നേരത്തെ എടുത്തുവച്ച ചിക്കൻ ഇതിലേക്ക് ഇട്ടു കൊടുത്ത് തീ കൂട്ടി വെച്ച് ഒന്ന് രണ്ട് മിനിറ്റ് ഇത് വേവിച്ചെടുക്കുക,
ഇനി ഇതിലേക്ക് 2 ടീസ്പൂൺ കുരുമുളക് ക്രഷ് ചെയ്തത്, കുറച്ചു ഉപ്പ് എന്നിവ ഇട്ടു കൊടുത്തു മിക്സ് ചെയ്ത് എടുക്കുക , ചിക്കന്റെ കളർ വെള്ള കളറായി മാറി തുടങ്ങുന്ന സമയത്ത് ഇത് നമുക്ക് മറ്റൊരു പ്ലേറ്റിലേക്ക് മാറ്റാം, ഇതേ പാനിലേക്ക് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക , ശേഷം കുറച്ചു കറിവേപ്പില, 3 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, പച്ചമണം മാറുന്ന സമയത്ത് മൂന്ന് സവാള ചെറുതായി അരിഞ്ഞത്, 2 പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ഇതിലേക്ക് ഇട്ടുകൊടുത്ത് മിക്സ് ചെയ്തെടുക്കുക , ശേഷം ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുത്തു
നന്നായി വഴറ്റി എടുക്കുക, വഴന്നു വരുന്ന സമയത്ത് ഇതിലേക്ക് മുക്കാൽ ടേബിൾ സ്പൂൺ മുളകുപൊടി, ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാല പൊടി, മുക്കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് 1-2 മിനിറ്റ് തീ കുറച്ചു വഴറ്റിയെടുക്കുക, പച്ചമണം മാറുന്ന സമയത്ത് ഇതിലേക്ക് 2 ടീസ്പൂൺ കുരുമുളക് ക്രഷ് ചെയ്തത് ചേർത്ത് മിക്സ് ചെയ്തെടുക്കുക , ഇനി ഇതിലേക്ക് 3 മീഡിയം സൈസിലുള്ള തക്കാളി അരിഞ്ഞത്
ഇട്ടുകൊടുത്ത് മിക്സ് ചെയ്ത് എടുക്കുക, ശേഷം ഫ്രൈ ചെയ്ത് എടുത്ത ചിക്കൻ ഇതിലേക്ക് ഇട്ടു കൊടുക്കുക, ശേഷം നന്നായി മിക്സ് ചെയ്യുക, ശേഷം ഇത് ലോ – മീഡിയം ഫ്രെയിമിൽ ഇട്ട് 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കാം, 10 മിനിറ്റിനു ശേഷം തുറന്നു നോക്കി നന്നായി മിക്സ് ചെയ്യുക, ഈ സമയത്ത് നന്നായി തിളപ്പിച്ച വെള്ളം 1 കപ്പ് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക, ശേഷം വീണ്ടും അടച്ചുവെച്ച് 5 മിനിറ്റ് വേവിച്ചെടുക്കുക, ശേഷം കറി വെന്തുവന്നാൽ ഇതിലേക്ക് മല്ലിയില ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കുക, ശേഷം നന്നായി മിക്സ് ചെയ്ത് അടുപ്പത്ത് നിന്ന് മാറ്റാം ഇപ്പോൾ അടിപൊളി പെപ്പർ ചിക്കൻ കറി റെഡിയായിട്ടുണ്ട്!!!! Video Credit : Kannur kitchen വീഡിയോ കാണാൻ Pepper chicken recipe