ഇന്നൊരു ചെട്ടിനാട് ചിക്കൻ കറി ആയാലോ.! രുചികരമായ ചെട്ടിനാട് സ്റ്റൈൽ ചിക്കൻ കറി വളരെ എളുപ്പത്തിൽ തയ്യാറാക്കാം! | Perfect Chettinadu Style Chicken Curry Recipe
Perfect Chettinadu Style Chicken Curry Recipe : ചിക്കൻ ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള റെസിപ്പികളെല്ലാം നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി പരീക്ഷിച്ചു നോക്കാറുണ്ടാകും. എന്നാൽ ചിലർക്കെങ്കിലും മറ്റു നാടുകളിലെ ചിക്കൻ കൊണ്ടുള്ള വിഭവങ്ങൾ കഴിക്കാൻ വളരെയധികം താല്പര്യമുണ്ടായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ചെട്ടിനാട് സ്റ്റൈൽ
ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചിക്കൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ മല്ലി, കുരുമുളക്, രണ്ട് ഉണക്കമുളക്, ഒരു സ്പൂൺ അളവിൽ നല്ല ജീരകം അതേ അളവിൽ പെരുംജീരകം എന്നിവയിട്ട് കരിയാതെ ചൂടാക്കി എടുക്കുക. ഈയൊരു കൂട്ടിന്റെ ചൂട് ആറി കഴിയുമ്പോൾ അത് ഒട്ടും തരിയില്ലാതെ
മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കണം. അടുത്തതായി ഒരു അടി കട്ടിയുള്ള പാത്രം അടുപ്പത്ത് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ എണ്ണയൊഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് പട്ട,ഗ്രാമ്പു,ഏലക്ക എന്നിവയിട്ട് ഒന്ന് ചൂടാക്കിയ ശേഷം ചെറുതായി അരിഞ്ഞെടുത്ത സവാള ചേർത്തു കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ കൂടി ചതച്ചു ചേർക്കാം. ശേഷം അതിലേക്ക് ചെറുതായി
അരിഞ്ഞെടുത്ത തക്കാളി കൂടി ചേർത്ത് നല്ല രീതിയിൽ വഴറ്റിയെടുക്കുക. കഴുകി വൃത്തിയാക്കിയ വച്ച ചിക്കൻ ഈ ഒരു മസാല കൂട്ടിലേക്ക് ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. ശേഷം നേരത്തെ പൊടിച്ചു വെച്ച പൊടികളുടെ കൂട്ടും ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചുനേരം കൂടി അടച്ചുവെച്ചാൽ രുചികരമായ ചിക്കൻ ചെട്ടിനാട് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Perfect Chettinadu Style Chicken Curry Recipe| Video Credit: Kannur kitchen
Chettinadu-style chicken curry is a spicy, aromatic South Indian delicacy known for its bold flavors. To prepare, marinate 500g chicken with turmeric, salt, and a bit of lemon juice for 15 minutes. Dry roast 1 tbsp coriander seeds, 1 tsp fennel seeds, 1 tsp peppercorns, 4–5 dried red chilies, 2 cloves, 1 small cinnamon stick, and 2 cardamoms until fragrant, then grind with ¼ cup grated coconut into a smooth paste. In a pan, heat oil, sauté chopped onions, green chilies, ginger, and garlic until golden. Add chopped tomatoes and cook till soft. Mix in the ground masala and cook till oil separates. Add the marinated chicken, mix well, and cook on medium heat. Pour enough water for gravy, cover, and simmer until the chicken is tender and the curry thickens. Garnish with curry leaves and a dash of fresh pepper. Serve hot with rice, idiyappam, or dosa for a truly authentic Chettinadu feast.