ഉരുളക്കിഴങ്ങ് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.!! ചപ്പാത്തിക്കും പൂരിക്കും ഇനി ഇതുമതി; അടിപൊളി ബാജി |Perfect Easy Potato Bhaji Recipe
Perfect Easy Potato Bhaji Recipe: ഉരുളക്കിഴങ്ങ് ലോകത്തെമ്പാടുമുള്ള ആളുകൾ ഒരുപോലെ ഉപയോഗിക്കുന്ന ഒരു ഭക്ഷണ വസ്തുവാണെന്ന് പറയാം. ഇന്ത്യയൊട്ടാകെ കഴിക്കുന്ന പ്രധാന പ്രഭാത ഭക്ഷണങ്ങളാണ് പൂരിയും ചപ്പാത്തിയുമെല്ലാം. ഇത് ഉരുളക്കിഴങ്ങ് കറി, വെജ് കുറുമ അല്ലെങ്കിൽ ബാജി എന്നിവക്കൊപ്പമെല്ലാം വിളമ്പുന്നു.
ആദ്യമായി ചെറുതായി അരിഞ്ഞെടുത്ത അരക്കിലോ ഉരുളക്കിഴങ്ങ് ഒരു കുക്കറിലേക്ക് ചേർത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും കൂടെ ചേർത്ത് കുറഞ്ഞ തീയിൽ രണ്ട് വിസിൽ വരുന്നത് വരെ വേവിച്ചെടുക്കണം. ശേഷം ഒരു പാനിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പിലയും നാല് പച്ചമുളക് ചെറുതായി അരിഞ്ഞെടുത്തതും രണ്ടല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷ്ണം
ഇഞ്ചിയും ചെറുതായി അരിഞ്ഞെടുത്തതും ഒരു സവാള ചെറുതായി അരിഞ്ഞെടുത്തതും കൂടെ ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ഇവയെല്ലാം ചെറുതായൊന്ന് വാടി വരുമ്പോൾ ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കണം. പാനിന്റെ നടു ഭാഗത്തേക്ക് മഞ്ഞൾപ്പൊടി ചേർത്ത് ആദ്യം നല്ലപോലെ വഴറ്റിയ ശേഷം സവാളയും എല്ലാം കൂടെ
ഇളക്കിയെടുക്കുമ്പോൾ കറിക്ക് നല്ലൊരു കളർ ലഭിക്കും. അടുത്തതായി കുക്കറിൽ വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് വെള്ളത്തോടു കൂടെ തന്നെ പാനിലേക്ക് ചേർക്കാം. രുചിയൂറും ഉരുളക്കിഴങ്ങ് ബാജി നിങ്ങളും തയ്യാറാക്കി നോക്കൂ.Perfect Easy Potato Bhaji Recipe| Video Credit: Me And My Chef
Perfect Easy Potato Bhaji is a simple yet flavorful dish made with boiled potatoes and aromatic spices, commonly enjoyed with poori or chapati. To prepare, heat oil in a pan, splutter mustard seeds, then add sliced onions, green chilies, curry leaves, and sauté until golden. Add turmeric powder and a pinch of asafoetida, followed by crumbled boiled potatoes. Mix well to coat the potatoes in the fragrant spice blend, adding a little water if needed for moisture. Season with salt and garnish with chopped coriander leaves. This soft, mildly spiced potato bhaji is quick to make and full of homely flavor.