Perfect Idiyappam recipe: രാവിലെ ബ്രേക്ക്ഫാസ്റ്റിന് എന്തുണ്ടാകുമെന്ന് ചിന്തിച്ച് ടെൻഷൻ അടിക്കുന്നവരാണ് നിങ്ങൾ എങ്കിൽ അതിനു പരിഹാരമായി ഒരു കിടിലൻ റെസിപ്പി ഇതാ, മലയാളികൾക്ക് ബ്രേക്ക്ഫാസ്റ്റിന് പ്രിയപ്പെട്ട ലിസ്റ്റിലുള്ള ഒരു വിഭവമാണ് ഇടിയപ്പം, ഇന്ന് ഉണ്ടാക്കാൻ പോകുന്നത് ഒരു കിടിലൻ ഇടിയപ്പമാണ്, പക്ഷേ നമ്മൾ ഇടിയപ്പം ഉണ്ടാക്കാൻ വളരെ മടിയുള്ളവരാണ്, അതിനു കാരണം ഇടിയപ്പം ഉണ്ടാകുമ്പോൾ മാവ് കുഴക്കുന്ന അളവ് തന്നെയാണ്, ഇടിയപ്പം വളരെ എളുപ്പം ഉണ്ടാക്കിയെടുക്കാൻ പറ്റുമെങ്കിലും ഇടിയപ്പം ഉണ്ടാകുമ്പോൾ ചിലപ്പോൾ മാവ് ലൂസ് ആയി പോകും ചിലപ്പോൾ ടൈറ്റായി പോവുകയും ചെയ്യും, മാവ് ഇങ്ങനെ ആയാൽ ഇടിയപ്പം ഉണ്ടാക്കിയെടുക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്, ഈ ഒരു പ്രശ്നം ഇടിയപ്പം ഉണ്ടാക്കുമ്പോൾ എല്ലാവരും നേരിടുന്നതാണ്, അതിനു പരിഹാരമായി ഈസിയായി ഒരിടയപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം, ഈ രീതിയിൽ ഇടിയപ്പം ഉണ്ടാകുകയാണെങ്കിൽ അത് കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ ഇഷ്ടപെടും കാരണം അത്രയും സോഫ്റ്റും ടേസ്റ്റും ആണ് ഈ അടിപൊളി ഇടിയപ്പത്തിന്, എന്നാൽ എങ്ങനെയാണ് ഈ കിടിലൻ ഇടിയപ്പം ഉണ്ടാക്കുക എന്ന് നമുക്ക് നോക്കിയാലോ?!
ഇൻഗ്രീഡിയൻസ്: Perfect Idiyappam recipe
- വറുത്തെടുത്ത അരിപ്പൊടി – 1 കപ്പ്
- ഉപ്പ് – ഒരു ടീസ്പൂൺ
- വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
- വെള്ളം – 1 1/2 കപ്പ്
- ബട്ടർ
- തേങ്ങ ചിരകിയത്
തയ്യാറാക്കുന്ന വിധം: Perfect Idiyappam recipe
ആദ്യം ഒരു പാത്രം എടുക്കുക അതിലേക്ക് അരിപ്പൊടി നന്നായി തട്ടിനിറച്ചു കൊടുത്തത് ഇട്ടു കൊടുക്കുക, ശേഷം ഇത് കുഴച്ചെടുക്കാൻ വേണ്ടി ഒരു വലിയ പാൻ എടുക്കുക, അതിലേക്ക് അരിപ്പൊടി അളന്ന പാത്രത്തിൽ തന്നെ 1 1/2 കപ്പ് വെള്ളം എടുത്ത് പാനിലേക്ക് ഒഴിച്ചു കൊടുക്കുക, ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, എന്നിവ ഒഴിച്ചുകൊടുത്ത് തീ ഓൺ ചെയ്ത് ഇത് തിളപ്പിച്ചെടുക്കാം, വെള്ളം നന്നായി തിളച്ചു വരുമ്പോൾ തീ കുറച്ചു കൊടുത്ത് അളന്നു എടുത്ത
വറുത്ത അരിപ്പൊടി ഇതിലേക്ക് ഇട്ടു കൊടുക്കുക, ശേഷം ഉടനെ തന്നെ ഇത് നന്നായി മിക്സ് ചെയ്തെടുക്കുക, അരിപ്പൊടിയും വെള്ളവും നന്നായി യോജിച്ചു വരുന്നത് വരെ ഇത് മിക്സ് ചെയ്തു എടുക്കുക, നന്നായി യോജിച്ചു വന്നാൽ നമുക്ക് തീ ഓഫ് ചെയ്യാം, ചൂടാറുന്നതുവരെ പാത്രത്തിൽ വച്ച് തന്നെ മാവ് സ്പൂൺ കൊണ്ട് കുഴച്ചെടുക്കാം, ശേഷം ചൂടാറാൻ വേണ്ടി മാവ് മൂടി വെക്കാം, ചെറുതായി ചൂടാറിയാൽ പാത്രത്തിൽ വെച്ച് മാവ് കൈകൊണ്ട് കുഴച്ചെടുക്കാം, നന്നായി കുഴച്ച് എടുത്തതിനു
ശേഷം ഇടിയപ്പത്തിന്റെ അച്ച് എടുക്കുക, ശേഷം അതിലേക്ക് മാവ് നിറച്ചു കൊടുക്കുക, അല്പം ബട്ടർ പുരട്ടി കൊടുക്കുക, തട്ടിൽ തേങ്ങ ചിരകിയത് കുറച്ച് ഇട്ടുകൊടുത്ത് അതിലേക്ക് മാവ് പീച്ചി കൊടുക്കാം, ശേഷം ഇടിയപ്പത്തിന്റെ ചെമ്പിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് തട്ട് വച്ചുകൊടുത്തു ഇടിയപ്പം വേവിച്ചെടുക്കാം, ഇപ്പോൾ അടിപൊളി ഇടിയപ്പം തയ്യാറായിട്ടുണ്ട്, എല്ലാവരും ഇതേ രീതിയിൽ ഒരു തവണയെങ്കിലും ഇടിയപ്പം ഉണ്ടാക്കി നോക്കുക, ഇങ്ങനെ ഉണ്ടാക്കിയ ഈ ഇടിയപ്പം കഴിക്കാൻ വളരെ ടേസ്റ്റ് ആണ്!! video credit : Saji Therully Perfect Idiyappam recipe