കുറുകിയ ചാറോടു കൂടിയ ഒരു കിടിലൻ കടലക്കറി.!! ഞൊടിയിടയിൽ റെഡി ആക്കാം.. | Perfect Nadan Kadala Curry Recipe
Perfect Nadan Kadala Curry Recipe: അപ്പം ദോശ മുതലായ പ്രഭാത ഭക്ഷണത്തോടൊപ്പം കഴിക്കാവുന്ന കുറുകിയ ചാറോടു കൂടിയ കടലക്കറി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. അതിനായി ആദ്യം 300ഗ്രാം കടല എടുത്തതിനുശേഷം നല്ലതുപോലെ കഴുകി 8 മണിക്കൂർ കുതിരാൻ വയ്ക്കണം. ശേഷം ഒരു കുക്കറിലേക്ക് ഇട്ട് കുറച്ച് ചെറിയ ഉള്ളിയും ഇട്ടു ആവശ്യത്തിന് ഉപ്പും വിതറി ലോ ഫ്‌ളമേൽ 6, 7 വിസിൽ വരുന്നത്
വരെ വേവിക്കുക. നല്ലതുപോലെ വെന്തു കുഴയാതെ എടുത്ത് ചെറിയ ഉള്ളി ഒന്ന് ഇളക്കി ഉടച്ചെടുക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ടു ചെറിയ ഒരു പീസ് പട്ട മൂന്ന് ഗ്രാമ്പൂ, 2 ഏലക്കായും ഇട്ടു കൊടുക്കുക. ശേഷം കുറച്ച് കറിവേപ്പിലയും മീഡിയം സൈസ് ഉള്ള ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ഒരു സവാള ചെറുതായി അരിഞ്ഞതും കൂടി ഇട്ട് നല്ലതുപോലെ ഒന്ന്
വഴറ്റിയെടുക്കുക. ശേഷം അടുത്തതായി ഒരു സ്പൂൺ ഇഞ്ചി കൂടിയിട്ട് കളർ മാറുന്ന വരെ ഒന്ന് വഴറ്റിയെടുക്കുക. എന്നിട്ട് ഇതിലേക്ക് ഒന്നര ടീസ്പൂൺ മല്ലിപ്പൊടി മുക്കാൽ ടീസ്പൂൺ മുളകുപൊടിയും ഇട്ടു പച്ചമണം മാറുന്നത് വരെ ഇളക്കിയതിനു ശേഷം മീഡിയം സൈസ് ഉള്ള രണ്ട് തക്കാളി നന്നായിട്ട് മിക്സിയിലിട്ട് അരച്ചെടുത്തത് കൂടി ഇതിലേക്ക് ചേർത്ത് ഒന്നിളക്കി കൊടുക്കുക. ശേഷം ഇതിലേക്ക്
വേവിച്ചു വച്ചിരിക്കുന്ന കടല വെള്ളത്തോടു കൂടി ചേർത്ത് അതിലേക്ക് ഒരു ടീസ്പൂൺ പെരുഞ്ചീരകം പൊടിച്ചത് കൂടി ചേർത്ത് കൊടുക്കുക. ഒരുകപ്പ് ചൂടുവെള്ളം കൂടി ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ട് തിളപ്പിച്ച ശേഷം കുറച്ചു കഴിയുമ്പോൾ ഒരു കപ്പ് തേങ്ങാപ്പാലും കുറച്ചു കറിവേപ്പിലയും കൂടെ ഇട്ടാൽ സ്വാദിഷ്ടമായ കടല കറി റെഡി. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Perfect Nadan Kadala Curry Recipe| Video Credit : Sheeba’s Recipes
Perfect Nadan Kadala Curry is a flavorful and traditional Kerala dish made with black chickpeas and aromatic spices. To prepare, soak 1 cup of kadala (black chickpeas) overnight and pressure cook with salt until soft. In a pan, roast grated coconut, coriander seeds, dried red chilies, fennel seeds, and a small piece of cinnamon until golden brown, then grind it into a smooth paste. In another pan, heat coconut oil, splutter mustard seeds, and sauté sliced onions, ginger, garlic, green chilies, and curry leaves until golden. Add turmeric and chili powder, then mix in the ground coconut paste and cooked kadala along with the water used for cooking. Simmer until the curry thickens and flavors blend beautifully. Garnish with fresh curry leaves and a drizzle of coconut oil. This rich and spicy curry pairs perfectly with puttu, appam, or chapathi, making it a much-loved part of a traditional Kerala breakfast or meal.