Perfect Restaurant Style Tomato Chutney Recipe: വെജിറ്റേറിയൻ റെസ്റ്റോറന്റുകളിൽ പോകുമ്പോൾ നമ്മൾ സാധാരണയായി കാണുന്ന ഒന്നാണ് തക്കാളി ചട്ണി. തേങ്ങ ചിരകിയത് ഇല്ലാതെ തന്നെ വളരെ രുചികരമായി വീട്ടിൽ നിന്നും ഇത് തയ്യാറാക്കാൻ കഴിയും. എങ്കിലിത് എങ്ങനെ തയ്യാറാക്കാമെന്ന് പഠിച്ചാലോ..
Ingredients
- ഉഴുന്നു പരിപ്പ് – 1 tbsp
- ഉണക്കമുളക്
- വെളുത്തുള്ളി
- ചെറിയുള്ളി – 20 എണ്ണം
- തക്കാളി – രണ്ടെണ്ണം
- ക്യാരറ്റ്
- മല്ലിയില – രണ്ടെണ്ണം
- കടുക് – 1 tsp
- ജീരകം – ½ tsp
- കായപ്പൊടി -കാൽ ടീസ്പൂൺ
- ഉപ്പ്
Ingredients
- Groundnuts – 1 tbsp
- Dried chilli
- Garlic
- Chilli – 20 pieces
- Tomato – 2 pieces
- Carrot
- Coriander – 2 pieces
- Mustard – 1 tsp
- Jumin seeds – ½ tsp
- Caramel powder – ¼ tsp
- Salt
How to Make Perfect Restaurant Style Tomato Chutney Recipe
ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു പാൻ എടുത്ത് ഒന്നര ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാവാനായി വെക്കുക. ഇനി ഇതിലേക്ക് ഒരു ടേബിളിൽ സ്പൂൺ ഉഴുന്ന് പരിപ്പും, നാല് ഉണക്ക മുളകുമിട്ട് ചെറുതായി മൂപ്പിച്ചെടുക്കണം. തുടർന്ന് മൂന്ന് കഷ്ണം വെളുത്തുള്ളിയും, ഇരുപത് ചെറിയുള്ളിയും,രണ്ട് തക്കാളി അരിഞ്ഞതും കൂടെ ഇട്ട് വയറ്റി എടുക്കണം.പെട്ടന്ന് വയറ്റുന്നതിനായി അല്പം ഉപ്പ് ചേർക്കാം. ശേഷം ഇത് തണുക്കാനായി മാറ്റി വെക്കാം. തുടർന്ന് ഒരു മിക്സി ജാർ എടുത്ത്
അരപ്പ് അതിലേക്ക് പകർത്തി രണ്ട് ടേബിൾ സ്പൂൺ ക്യാരട്ട് ഗ്രേറ്റ് ചെയ്തതും, രണ്ടോ മൂന്നോ മല്ലിയിലയും ഇട്ട് നന്നായി അരച്ചെടുക്കുക.വെള്ളം ഒഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളം ഒഴിച്ചു കഴിഞ്ഞാൽ ചട്നിയുടെ രുചി നഷ്ട്ടപ്പെടും. ഇനി ഒരു പാൻ എടുത്ത് നല്ലെണ്ണ ഒഴിച്ച് ചൂടാവാൻ വെക്കുക. ഒരു ടീ സ്പൂൺ കടുകും, അര ടീ സ്പൂൺ ജീരകവും, രണ്ട് ഉണക്ക മുളകും, കാൽ ടീ സ്പൂൺ കായപ്പൊടിയും ഇതിലേക്കിട്ട് താളിക്കുക.ഇനി അരച്ച് വച്ച ചട്ണി ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. ഇത് നന്നായി ചൂടായതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. വളരെ രുചികരമായ തക്കാളി ചട്ണി റെഡി.Perfect Restaurant Style Tomato Chutney Recipe| Video Credit: Jess Creative World
Perfect restaurant-style tomato chutney is a flavorful and tangy side dish that pairs wonderfully with dosa, idli, or chapathi. To prepare, heat oil in a pan and sauté 2–3 chopped tomatoes, 2–3 dried red chillies, a few garlic cloves, and a small piece of tamarind until the tomatoes turn soft and pulpy. Let it cool slightly, then grind the mixture with salt to a smooth paste. In a separate pan, heat a little oil and splutter mustard seeds, curry leaves, and a pinch of hing (asafoetida) for tempering. Pour this over the chutney and mix well. Rich in flavor and perfectly balanced, this chutney brings a delicious restaurant-style touch to any South Indian meal.