വെളുത്തുള്ളി അച്ചാർ ഇനി ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ തയ്യാറാക്കി നോക്കു..
നമ്മുടെയെല്ലാം വീടുകളിൽ ഉള്ള വെളുതുള്ളികൊണ്ടുള്ള ഒരു അച്ചാർ ആണ് നാം ഇന്ന് ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. ആരോഗ്യത്തിന് വളരെ നല്ലതാണ് വെളുത്തുള്ളി എന്ന് നമ്മുക്കെല്ലാവർക്കും അറിയാം. അപ്പോൾ എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് വിശദമായി താഴെ പറയുന്നു.
ചേരുവകകൾ: Pickled garlic Recipe
- വെളുത്തുള്ളി
- കടുക്
- ഉലുവ
- കായപ്പൊടി
- കറിവേപ്പില
- നല്ലെണ്ണ
- പച്ചമുളക്
- ഇഞ്ചി
- മുളക്പൊടി
- മഞ്ഞപ്പൊടി
- ഉപ്പ്

തയാറാക്കുന്ന വിധം: Pickled garlic Recipe
അരക്കിലോ വെളുത്തുള്ളിയാണ് നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്. അച്ചാർ തയാറാക്കുന്നതിന് ആദ്യമായി തന്നെ ഒരു പാൻ ചൂടാക്കാൻ വെച്ചതിനുശേഷം എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ കടുക്, ഉലുവ എന്നിവ ഒന്ന് പൊട്ടിച്ചെടുക്കാം. ശേഷം ഇതൊന്ന് നല്ലതുപോലെ തണുത്തതിനുശേഷം ഒന്ന് പൊടിച്ചെടുക്കാം. അടുത്താതായി അച്ചാർ ഉണ്ടാക്കാനായി ഒരു ഉരുളി അടുപ്പിലേക്ക് വെച്ച് കൊടുക്കാം. ഉരുളി ചൂടായി വരുമ്പോൾ അതിലേക്ക് 100g അളവിൽ
നല്ലെണ്ണ ഒഴിച്ച് ഒന്ന് ചൂടാക്കാൻ വെക്കാം ശേഷം ഇതിലേക്ക് അൽപ്പം കടുക് ചേർത്ത് കൊടുത്തതിനുശേഷം നന്നാക്കി വെച്ചിരിക്കുന്ന അരക്കിലോ വെളുത്തുള്ളി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. രണ്ട് മൂന്ന് മിനുട്ട് ഒന്ന് ഇളക്കിയതിനുശേഷം കളർ മാറിവരുമ്പോൾ അതിലേയ്ക്ക് ഒരു വലിയ കഷ്ണം ഇഞ്ചി ചെറുതാക്കി കനം കുറച്ചു അരിഞ്ഞതും രണ്ട് മൂന്ന് പച്ചമുളക് അരിഞ്ഞതും കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായി ഒന്ന് ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് രണ്ട് മൂന്ന് തണ്ട് കറിവേപ്പില,

കൂടി ചേർക്കാം. കളർ മാറിവരുമ്പോൾ തീ ഒന്ന് കുറച്ചുകൊടുത്ത് വെളുത്തുള്ളിയെല്ലാം സൈഡിലേക്ക് ഒന്ന് മാറ്റി വെച്ചതിനുശേഷം, രണ്ട് ടേബിൾസ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ എരിവുള്ള മുളക്പൊടി, അരമുക്കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന കടുക് ഉലുവ പൊടി എന്നിവ കൂടി ചേർത്ത് കൊടുക്കാം. ശേഷം വെളുത്തുള്ളിയുമായി ഈ പൊടികൾ ഒന്ന് യോജിപ്പിച്ചശേഷം കായപ്പൊടിയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത്
കൊടുത്ത് നല്ലതുപോലെ ഒന്ന് യോജിപ്പിച്ചെടുക്കാം. ഇനി ഇതിലേക്ക് വിനാഗിരി കൂടി ചേർത്തതിനുശേഷം നല്ലതുപോലെ ഇളക്കിയതിനുശേഷം എണ്ണ തെളിഞ്ഞു വരുമ്പോൾ തീ നമ്മുക്ക് ഓഫ് ചെയ്യാം. ഇപ്പോൾ രുചികരമായ വെളുത്തുള്ളി അച്ചാർ തയ്യാറായിക്കഴിഞ്ഞു. Video Credit : Village Spices Pickled garlic Recipe