About Potato Pakoda Recipe
എന്നും ഉണ്ടാക്കുന്ന രീതിയിൽ പക്കുവട കഴിച്ചു മടുത്തോ?? എന്നാൽ ഇനി ഒരു വെറൈറ്റി രീതിയിൽ അടിപൊളി ആയി ഒരു പക്കുവട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ? പക്കുവട ഉണ്ടാക്കുവാനുള്ള റെസിപ്പി എങ്ങനെ എന്ന് നോക്കിയാലോ??!
Ingredients / ചേരുവകൾ :
- ഉരുളക്കിഴങ്ങ് : 2 എണ്ണം
- സവാള : 2 എണ്ണം
- പച്ച മുളക് : 4-5 എണ്ണം
- ഇഞ്ചി : 1 ടേബിൾ സ്പൂൺ
- കറിവേപ്പില
- മല്ലിയില
- മഞ്ഞൾപൊടി : 1/4 ടീസ്പൂൺ
- ചുവന്ന മുളകുപൊടി : 1 ഒരു ടീസ്പൂൺ
- ചിക്കൻ മസാല : 1 ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- കായപ്പൊടി : 1/4 ടീസ്പൂൺ
- നാരങ്ങാനീര് : 3/4 ടീസ്പൂൺ
- അരിപ്പൊടി :2 ടേബിൾ സ്പൂൺ
- കടലമാവ് : 1/2 കപ്പ്
- മൈദ : 1/4 കപ്പ്
- വെളിച്ചെണ്ണ
How to make Potato Pakoda Recipe
ആദ്യം രണ്ടു വലിയ ഉരുളക്കിഴങ്ങ് എടുക്കുക ശേഷം അത് നന്നായി കഴുകി വൃത്തിയാക്കി ചെറുതായി ഗ്രേറ്റ് ചെയ്ത് എടുക്കുക വെള്ളത്തിലേക്കാണ് ഇത് ഗ്രേറ്റ് ചെയ്ത് എടുക്കേണ്ടത് ഈ ഗ്രേറ്റ് ചെയ്ത് എടുത്തത് ഈ വെള്ളത്തിൽ നന്നായി കഴുകി എടുക്കുക ശേഷം കൈകൊണ്ട് നന്നായി പിഴിഞ്ഞ് വെള്ളം കളഞ്ഞു മറ്റൊരു ബൗളിലേക്ക് മാറ്റുക ശേഷം ഒരു തവണ കൂടെ ഇതുപോലെ കഴുകിയെടുക്കുക. ഇനി ഇതിലേക്ക് മീഡിയം സൈസിൽ ഉള്ള രണ്ട് ചെറിയ സവാള അരിഞ്ഞത് ഇട്ടു കൊടുക്കുക
ശേഷം ഇതിലേക്ക് നാലോ അഞ്ചോ പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, കുറച്ചു കറിവേപ്പില ചെറുതായി അരിഞ്ഞത് ഇതിന്റെ കൂടെ തന്നെ കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞത് എന്നിവ ചേർത്തു കൊടുക്കുക ഇനി ഇതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾ പൊടി,ഒരു ടീസ്പൂൺ മുളകുപൊടി,ഒരു ടീസ്പൂൺ ചിക്കൻ മസാല,1/4 ടീസ്പൂൺ കായപ്പൊടി, ഉപ്പ് പാകത്തിന്,3/4 ടീസ്പൂൺ ചെറുനാരങ്ങ നീര്, എന്നിവ ചേർത്ത് ഇത് നന്നായി കൈകൊണ്ട് മിക്സ് ചെയ്ത് എടുക്കുക ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി, അരക്കപ്പ് കടലമാവ്, 1/4 കപ്പു മൈദ,
എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, വെള്ളത്തിന്റെ ആവശ്യം ഉണ്ടാവുകയില്ല കാരണം കിഴങ്ങിൽ വെള്ളം ഉണ്ടാവും , ഇനി ഇതിലേക്ക് ആവശ്യമുണ്ടെങ്കിൽ ഒരല്പം മൈദയോ കടലമാവോ ചേർത്തു കൊടുക്കാം, ഇനി ഇത് റസ്റ്റ് ചെയ്യാൻ വെക്കേണ്ട ആവശ്യമില്ല നമുക്ക് പെട്ടെന്ന് തന്നെ പൊരിച്ചെടുക്കാവുന്നതാണ്. അതിനു വേണ്ടി ഒരു ചട്ടിയിലേക്ക് പൊരിച്ചെടുക്കാൻ വേണ്ട വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക അത് ചൂടായി വരുമ്പോൾ അതിലേക്ക് നമ്മൾ കുഴച്ചുവെച്ച മാവ് ചെറുതായി ഇട്ടു പൊരിച്ചെടുക്കുക, മീഡിയം ടു ഹൈ ഫ്ളൈമിൽ ഇട്ട് നന്നായി പൊരിച്ചെടുക്കുക, ശേഷം ഇത് നന്നായി തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചെടുക്കണം, നല്ല ക്രിസ്പിയായി വരുന്ന സമയത്ത് ഇത് എണ്ണയിൽ നിന്നും കോരിയെടുത്ത് മാറ്റിവെക്കുക അങ്ങനെ എല്ലാ മാവും ഇതുപോലെ പൊരിച്ചെടുക്കുക ഇപ്പോൾ നമ്മുടെ അടിപൊളി പക്കുവട സർവ്വ് ചെയ്യാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നു!! Potato Pakoda Recipe video credit : Fadwas Kitchen