മുട്ട ഉണ്ടോ ? പഫ്സിനേക്കാൾ രുചിയിൽ ഒരു പഫ്സ് പോള.! ഇങ്ങനെയൊന്ന് ട്രൈ ചെയ്തുനോക്കൂ..

0

Puffs Pola recipe : വീട്ടിൽ മുട്ടയുണ്ടോ? ഉണ്ടെങ്കിൽ മുട്ട കൊണ്ട് ഒരു കിടിലൻ പലഹാരം ഉണ്ടാക്കിയാലോ ? മുട്ടയും ബ്രഡും കുറച്ചു ചേരുവകളും കൊണ്ട് ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു കിടിലൻ പഫ്സ് പോലെയാണിത്, പഫ്സ് പോള എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ?!!!

Ingredients : Puffs Pola recipe

  • മുട്ട : 10 എണ്ണം
  • സവാള : നാലെണ്ണം ചെറുതായി അരിഞ്ഞത്
  • കറിവേപ്പില
  • പച്ചമുളക് : 3 എണ്ണം
  • ഓയിൽ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1/2 ടീസ്പൂൺ
  • മുളകുപൊടി : 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി: 1/2 ടീസ്പൂൺ
  • മഞ്ഞൾപൊടി : 1/2 ടീസ്പൂൺ
  • ഗരം മസാല : 1/4 ടീസ്പൂൺ
  • കുരുമുളകുപൊടി : 1 ടീസ്പൂൺ
  • പാൽ : 3/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം: Puffs Pola recipe

ആദ്യം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ ഓയിൽ ഒഴിച്ചു കൊടുക്കുക, ശേഷം 4 സവാള ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക , അതിലേക്ക് മൂന്ന് പച്ചമുളക് അരിഞ്ഞത്, 1/2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, എന്നിവ ഇട്ടുകൊടുത്ത് 1-2 മിനിറ്റ് വയറ്റിയെടുക്കുക, ശേഷം ഇതിലേക്ക് കറിവേപ്പില ഇട്ടു കൊടുത്ത് നന്നായി ഇളക്കുക, ഇനി ഇതിലേക്ക് 1/2 ടീസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1/2 ടീസ്പൂൺ മല്ലിപ്പൊടി,

1/2 ടീസ്പൂൺ കുരുമുളകുപൊടി, 1/4 ടീസ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് 30 സെക്കൻഡ് ഇളക്കിക്കൊടുക്കുക, ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളം ഒഴിച്ചു കൊടുത്ത വീണ്ടും ഇളക്കി കൊടുക്കുക, ഇത് ഒരു മിനിറ്റ് അടച്ചു വെച്ച് വേവിക്കുക, ശേഷം ഇതൊന്നു ഇളക്കിക്കൊടുത്ത് തീ ഓഫ് ചെയ്യുക, ശേഷം ഒരു ബോൾ എടുത്ത് നാല് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക, ഇതിലേക്ക് 3/4 പാൽ, 1/2 ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, എന്നിവ ഇട്ടുകൊടുത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം ഒരു വലിയ പാത്രത്തിൽ ഒരു ടീസ്പൂൺ ഓയിൽ ഒഴിച്ചു കൊടുക്കുക, എന്നിട്ട് അത് നന്നായി പാത്രത്തിൽ സ്പ്രെഡ് ചെയ്യുക,

ഇനി 12 സ്ലൈസ് ബ്രെഡ് എടുക്കുക, എന്നിട്ട് ഓരോന്നും മുട്ടയുടെ മിക്സിലേക്ക് ഇട്ടുകൊടുത്ത് പുരട്ടിയെടുക്കുക, ശേഷം പാത്രത്തിൽ നിറച്ചു വെച്ചു കൊടുക്കുക, ശേഷം ഉള്ളിയുടെ മസാല മിക്സ് അതിലേക്ക് ഇട്ടു കൊടുക്കുക, ശേഷം 6 മുട്ട പുഴുങ്ങിയത് നാലു കഷണങ്ങളായി മുറിച്ചെടുക്കുക, എന്നിട്ട് മസാലയുടെ മുകളിലേക്ക് വെച്ചുകൊടുക്കുക, ശേഷം ബാക്കിയുള്ള ബ്രെഡ് അതിന്റെ മുകളിൽ കവർ ചെയ്യുക, ശേഷം മുട്ടയുടെ മിക്സ് ബാക്കിയുള്ളത് അതിന്റെ മുകളിലായി ഒഴിച്ചു കൊടുക്കുക, ശേഷം അടുപ്പത്ത് ഒരു തട്ട് വെച്ച് കൊടുത്ത് ഈ പാത്രം വെച്ച് 20 മിനിറ്റ് ലോ ഫ്ലൈമിൽ കുക്ക് ചെയ്തെടുക്കുക, പാത്രത്തിന്റെ എയർ പോകുന്ന ഹോള് അടച്ചുവെക്കുക, ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് ഓയിൽ പുരട്ടി കൊടുക്കുക, എന്നിട്ട് ഈ പലഹാരം എടുത്ത് രണ്ട് മൂന്ന് മിനിറ്റ് പാനിൽ വെച്ച് വേവിച്ചെടുക്കുക, ഇപ്പോൾ അടിപൊളി പഫ്സ്പോള തയ്യാറായിട്ടുണ്ട്!!!!Julus recipes

Leave A Reply

Your email address will not be published.