എളുപ്പത്തിൽ തയ്യാറാക്കാം നമുക്കീ ടേസ്റ്റി സേമിയ ഡ്രിഎളുപ്പത്തിൽ തയ്യാറാക്കാം നമുക്കീ ടേസ്റ്റി സേമിയ ഡ്രിങ്ക്…
Ramadan Special Banana Drink: വേനൽ കാലം കനക്കുകയാണ്. പുറത്തെവിടെയെങ്കിലും പോയി വന്നാലുടൻ തണുത്ത വെള്ളം കുടിക്കാൻ ആഗ്രഹിക്കുന്ന കാലമാണ്. എങ്കിൽ നമ്മുടെ ചൂടും ദാഹവും വിശപ്പും എല്ലാം ശമിപ്പിക്കാൻ കഴിയുന്ന ഒരു റസിപ്പി പരിചയപ്പെട്ടാലോ.. പാലും പഴവും സേമിയവും ആണ് ഇതിലേക്കായി പ്രധാനമായി വേണ്ടത്. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടതെന്ന് നമുക്ക് നോക്കാം.
Ingredients: Ramadan Special Banana Drink
- പൂവൻ പഴം / റോബസ്റ്റ് പഴം – 2
- കട്ട പാൽ – 1 കപ്പ്
- തണുത്ത പാൽ -1 പാക്കറ്റ്
- പഞ്ചസാര – 4/5 ടേബിൾ സ്പൂൺ
- സേമിയ – 1 കപ്പ്
- ഫ്രൂട്ട്സ് – ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം :Ramadan Special Banana Drink
ആദ്യമായി രണ്ട് പൂവൻ പഴമോ, റോബസ്റ്റ് പഴമോ എടുക്കുക. നേന്ത്ര പഴം എടുത്തു കഴിഞ്ഞാൽ ജ്യൂസിന് ടേസ്റ്റ് കിട്ടില്ല. അതിനാൽ പൂവൻ പഴമോ, റോബസ്റ്റ് പഴമോ തന്നെ എടുക്കാൻ ശ്രമിക്കുക. പഴം തൊലി കളഞ്ഞ ശേഷം മിക്സി ജാറിലേക്ക് ഇട്ട് കൊടുക്കുക. നന്നായി തണുപ്പിച്ച് കട്ടയാക്കിയെടുത്ത പാൽ ഒരു കപ്പ് അതിലേക്ക് ഇടുക. പിന്നീട് നന്നായി തണുപ്പിച്ചെടുത്ത ഒരു പാക്കറ്റ് പാലും അതിലേക്ക് ഒഴിക്കുക. തുടർന്ന് നിങ്ങളുടെ മധുരത്തിന് അനുസരിച്ച് നാലോ,

അഞ്ചോ ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ഇനി മിക്സിയിൽ ഇത് നന്നായി അടിച്ചെടുക്കുക.അടിച്ചെടുത്ത ജ്യൂസ് ഒരു ബൗളിലേക്ക് പകർത്തുക. അടുത്തതായി, ഉണ്ടാക്കി വച്ച ഒരു കപ്പോളം സേമിയ പായസം അതിലേക്ക് ചേർക്കുക. നല്ല തിക്ക് ആയാണ് നിങ്ങൾക്കിത് വേണ്ടതെങ്കിൽ അതിനനുസരിച്ചു ചേർത്താൽ മതിയാവും. തുടർന്ന് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. കട്ടപിടിക്കാത്ത രീതിയിൽ നന്നായി ഇളക്കിയെടുക്കേണ്ടതുണ്ട്. ശേഷം കട്ട് ചെയ്ത് വച്ച ഫ്രൂട്ട്സും, ആവശ്യമെങ്കിൽ നട്ട്സും ഒക്കെ അതിലേക്ക് ചേർക്കാം. തുടർന്ന് നന്നായി ഇളക്കുക.
നിങ്ങളുടെ ഡ്രിങ്ക് റെഡിയായി കഴിഞ്ഞു. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഡ്രിങ്കാണിത്. സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് വൈകുന്നേരം നൽകാൻ പറ്റിയൊരു അടിപൊളി റെസിപ്പിയായി ഇതിനെ കാണാം. ലഞ്ചിനോ ഡിന്നറിനോ പോലും ഒരു ഗ്ലാസ് കുടിച്ചാൽ മതി. വയറ് നിറയും. Ramadan Special Banana Drink video credit : Kannur kitchen