Ramadan Special Egg Bhejo Snacks: വൈകുന്നേരങ്ങളിൽ അല്ലെങ്കിൽ ഇഫ്താറിന് ഒക്കെ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി ഐറ്റമാണ് എഗ്ഗ് ബേജോ. വളരെ എളുപ്പത്തിൽ പെട്ടന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന പലഹാരമാണിത്. മലബാർ ഭാഗങ്ങളിലെ പ്രധാന പലഹാരങ്ങളിൽ ഒന്നാണിത്. നിങ്ങൾക്കിത് കഴിക്കാൻ തോന്നുന്നില്ലേ? എങ്കിൽ എങ്ങനെയിത് തയ്യാറാക്കാമെന്ന് നോക്കാം.
Ingredients: Ramadan Special Egg Bhejo Snacks
- മുട്ട -6 എണ്ണം
- ഉള്ളി -1 വലുത്
- വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ
- ഉണക്കമുളക്-6 എണ്ണം
- പുളി വെള്ളം -3 ടേബിൾ സ്പൂൺ
- ഉപ്പ് – ആവിശ്യത്തിന്
- ചെറു നാരങ്ങാ നീര് -2 ടീ സ്പൂൺ
- മല്ലിയില
തയ്യാറാക്കുന്ന വിധം: Ramadan Special Egg Bhejo Snacks
ആദ്യമായി 6 മുട്ട എടുക്കുക. ശേഷം അത് വേവിച്ചെടുക്കുക. അടുത്തത്തതായി വലിയ ഒരു ഉള്ളി എടുത്ത് ചെറുതായി അറിഞ്ഞ് എണ്ണയിലിട്ട് വാട്ടി എടുക്കുക. അതൊന്ന് ഫ്രൈ ആയ ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഒരു ടേബിൾ സ്പൂൺ വരെ വെളുത്തുള്ളി തൊലി കളഞ്ഞ് ഇതേ എണ്ണയിൽ ഇട്ട് അതൊരു ഗോൾഡൻ കളർ ആവുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക. അടുത്തതായി 6 ഉണക്കമുളക് എടുത്ത് ഇതേ രീതിയിൽ ഫ്രൈ ചെയ്തെടുക്കുക. ഉണക്ക മുളക് സാധാരണ മുളകോ,
കാശ്മീരി മുളകോ എന്തും ആവാം. ഫ്രൈ ചെയ്ത മുളകും, വെളുത്തുള്ളിയും ചൂടാറിയതിന് ശേഷം മിക്സി ജാറിലിട്ട് പൊടിച്ചെടുക്കാം. തുടർന്ന് ഇത് മാറ്റിവെച്ച ഉള്ളി ഫ്രൈ ചെയ്തത്തിലേക്ക് ഇട്ട് മിക്സ് ചെയ്യുക. അടുത്തതായി 3 ടേബിൾ സ്പൂൺ പുളി വെള്ളം എടുക്കുക. അതിലേക്ക് അല്പം ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ശേഷം പുളി വെള്ളം മാറ്റി വെക്കാം. ഇനി 2 ടീ സ്പൂൺ ചെറുനാരങ്ങ നീര് എടുക്കുക. തുടർന്ന് മല്ലിയില ചെറുതായി അരിഞ്ഞത് എടുക്കുക.
തുടർന്ന് വേവിച്ചു വച്ച മുട്ടകളിൽ ഓരോന്നായി ഒരു വര ഇടുക. രണ്ടായി പിളർന്നു പോകാതെ സൂക്ഷിക്കണം. ശേഷം മുമ്പ് റെഡി ആക്കി വച്ച സവാളയും മുളകും ചേർന്ന മിക്സ് പിളർപ്പിനകത്തേക്ക് ചേർക്കുക. മാക്സിമം അതിലേക്ക് ഇത് വെക്കണം. ശേഷം അര ടീ സ്പൂൺ ചെറുനാരങ്ങ നീരും, ഒന്നോ രണ്ടോ ടീ സ്പൂൺ പുളി വെള്ളവും ഇതിലേക്ക് ചേർക്കാം. അവസാനമായി മുകളിൽ അല്പം മല്ലിയില അരിഞ്ഞത് വെച്ചു കൊടുക്കാം. നമ്മുടെ എഗ്ഗ് ബേജോ റെഡി. ഇഫ്താർ രാവുകളിൽ വളരെ രുചികരമായ ഈ പലഹാരം എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കി എടുക്കാം ഇത്തരത്തിൽ വളരെ സിമ്പിളായി. Ramadan Special Egg Bhejo Snacks Kannur kitchen