രാവിലെ 15 മിനിറ്റിൽ ഉണ്ടാക്കാം അടിപൊളി ഊത്തപ്പം..
Rava Oothappam Recipe : രാവിലെ ബ്രേക്ഫാസ്റ്റിനോ, ഡിന്നറിനോ കഴിക്കാൻ കഴിയുന്ന രുചികരമായ ഊത്തപ്പം ഉണ്ടാക്കാൻ പഠിച്ചാലോ. വളരെ ചുരുക്കം ഇൻഗ്രീഡിയൻസ് വെച്ച് ഇത് തയ്യാറാക്കാം. തരികൊണ്ടാണ് ഈ ഊത്തപ്പം ഉണ്ടാക്കുന്നത്. ഒരുപാട് കഷ്ടപ്പാടുകൾ ഒന്നുമില്ലാതെ വളരെ വേഗത്തിൽ എങ്ങനെ ഇതുണ്ടാക്കാമെന്ന് നോക്കാം.
Ingredients : Rava Oothappam Recipe
- റവ -ഒരു കപ്പ്
- തൈര് -അര കപ്പ്
- ഉപ്പ് -ആവശ്യത്തിന്
- സവാള -പകുതി അരിഞ്ഞത്
- തക്കാളി- പകുതി അരിഞ്ഞത്
- പച്ചമുളക് -രണ്ടെണ്ണം
- മല്ലിയില -അല്പം
തയ്യാറാക്കുന്ന വിധം: Rava Oothappam Recipe
ആദ്യമായി ഒരു കപ്പ് റവ മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കുക. വറുത്ത റവയാണെങ്കിലും വറുക്കാത്ത റവയാണെങ്കിലും കുഴപ്പമൊന്നുമില്ല. പുളിയുള്ള തൈരാണെങ്കിൽ അരക്കപ്പും, പുളി ഇല്ലാത്ത തൈരാണെങ്കിൽ മുക്കാൽ കപ്പും ഇതിലേക്ക് ചേർത്തു കൊടുക്കാം. ഇനി അരക്കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു ബൗളിലേക്ക് പകർത്താം. ഇത് ഉണ്ടാക്കാനായി നേരിയ തരിയാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ
അരച്ചെടുക്കേണ്ട ആവശ്യമില്ല.സ്പൂണ് വെച്ച് മിക്സാക്കിയാൽ മതിയാകും. ഇനി മാവ് വളരെ തിക്കാണെങ്കിൽ അല്പം കൂടി വെള്ളം ചേർത്ത് ലൂസാക്കിയെടുക്കാം. തുടർന്ന് ഒരു പതിനഞ്ചു മിനിറ്റ് ഇത് അടച്ചുവെക്കുക. ഇനി മറ്റൊരു ബൗൾ എടുത്ത് അതിലേക്ക് ഒരു സവാള പകുതി അരിഞ്ഞത് ഇടുക. അല്പം തക്കാളി അരിഞ്ഞത് കൂടി ഇതിലേക്ക് ചേർക്കാം.ഇനി അല്പം മല്ലിയിലയും രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും ഇടാം. തുടർന്ന് ഇതെല്ലാം കൂടെ മിക്സ് ചെയ്യുക. വേണമെങ്കിൽ ക്യാരറ്റ് കൂടെ ഇതിലേക്ക് അരിഞ്ഞിടാം. ഇനി ഒരു പാൻ എടുത്ത് അതിലേക്ക് ഒരു തവി മാവ് ഒഴിക്കുക. ഇത് ചുറ്റിച്ചു കൊടുക്കേണ്ട

ആവശ്യമില്ല. മാവ് നന്നായി ഡ്രൈ ആവുന്നതിനു മുമ്പേ നേരത്തെ അരിഞ്ഞുവെച്ച സവാളയും പച്ചമുളകുമെല്ലാം ഇതിന്റെ മുകളിലേക്ക് ഇട്ട് പ്രെസ്സ് ചെയ്തു കൊടുക്കാം. ഇത് തിരിച്ചിടുന്ന സമയത്ത് ഇളകി പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു ഭാഗം റെഡിയായി കഴിയുമ്പോൾ മറിച്ചിടുക. ശേഷം വീണ്ടും നന്നായി പ്രെസ്സ് ചെയ്യുക. രണ്ടു ഭാഗവും നന്നായി വെന്തതിന് ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റാം. ബാക്കിയുള്ള മാവും ഇതുപോലെതന്നെ തയ്യാറാക്കി എടുക്കാം. തണുക്കാൻ വെച്ചാൽ ഇതിന്റെ ടേസ്റ്റ് നഷ്ടപ്പെടും. അതുകൊണ്ട് പെട്ടെന്ന് തന്നെ കഴിക്കണം. കഴിക്കുന്ന സമയത്ത് ഇതിനുമുകളിൽ അല്പം നെയ്യ് തടവി കൊടുക്കാം. ഉണ്ടാക്കുന്ന സമയത്ത് എണ്ണ ഉപയോഗിക്കേണ്ടതില്ല. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ടേസ്റ്റി ആയ ഊത്തപ്പം റെഡിയാക്കി എടുക്കാം. Rava Oothappam Recipe- Video Credit : Kannur kitchen