restaurant style fried rice recipe: ഫ്രൈഡ് റൈസ് ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ഫ്രൈഡ് റൈസ് റെസിപ്പി ആണിത്. ഫ്രൈഡ് റൈസ് ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടി ഇതിൽ പറയുന്നുണ്ട്. അങ്ങനെ ചെയ്യുമ്പോൾ കുഴഞ്ഞു പോകാതെ വിട്ടു വിട്ടു കിടക്കുന്ന അരിയോട് കൂടിയുള്ള ഫ്രൈഡ് റൈസ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
ചേരുവകൾ
- ബിരിയാണി അരി – 1 കപ്പ്
- വെള്ളം – 5 കപ്പ്
- ഉപ്പ് – 1/2 ടേബിൾ സ്പൂൺ
- ഓയിൽ – 1 ടേബിൾ സ്പൂൺ
- വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
- സ്പ്രിംഗ് ഓണിയൻ – 1/4 കപ്പ്
- ക്യാരറ്റ് – 1/4 കപ്പ്
- ബീൻസ് – 1/4 കപ്പ്
- കാപ്സികം – 1/4 കപ്പ്
- ക്യാബ്ബജ് – 1/2 കപ്പ്
- ഉള്ളി തണ്ട് – 1/2 കപ്പ്
- സോയ സോസ് – 1 ടേബിൾ സ്പൂൺ
- വിനാഗിരി – 1/2 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി – 1 ടീ സ്പൂൺ
കഴുകി വൃത്തിയാക്കിയ ബിരിയാണി അരി അര മണിക്കൂർ വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക. ഇനി ഒരു പാത്രത്തിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഓയിലും ഒഴിച്ചു കൊടുത്ത ശേഷം നന്നായി തിളപ്പിക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി കുതിർത്ത അരിയിട്ട് കൊടുത്ത് 15 മിനിറ്റ് വേവിക്കുക. അരി 90% വെന്തു കഴിയുമ്പോൾ ഇത് നമുക്ക് ഒരു അരിപ്പയിലേക്ക് ഇട്ടുകൊടുത്ത് വെള്ളം ഊറ്റി കളയാം. ശേഷം ചോറിന്റെ മുകളിലേക്ക് തണുത്ത വെള്ളം ഒഴിച്ചു കൊടുത്തു അരിച്ചെടുക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടായശേഷം ഓയിൽ ഒഴിച്ച് കൊടുത്ത് ഇതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്തു കൊടുത്തു വഴറ്റുക.
restaurant style fried rice recipe
ഹൈ ഫ്ലെയിമിൽ തന്നെ വെച്ച് വേണം എല്ലാം ചെയ്യാൻ. ഇനി സ്പ്രിങ് ഒണിയന്റെ താഴെ ഉള്ളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ക്യാരറ്റ് ക്യാപ്സിക്കം ക്യാബേജ് ബീൻസ് എന്നിവ ചെറുതായി അരിഞ്ഞതും കൂടി ഇട്ടു കൊടുത്ത് ഇളക്കുക. ശേഷം സോയ സോസും വിനാഗിരിയും ആവശ്യത്തിനു ഉപ്പും ഇട്ടു കൊടുത്ത് വേവിച്ചു വച്ചിരിക്കുന്ന അരി കൂടിയിട്ടുകൊണ്ട് നന്നായി മിക്സ് ചെയ്യുക . ഇനി ഇതിലേക്ക് കുരുമുളകുപൊടിയും അതുപോലെ സ്പ്രിങ് ഒണിയനും കൂടി ഇട്ടുകൊടുത്ത് യോജിപ്പിച്ച് കഴിഞ്ഞാൽ ഫ്രൈഡ് റൈസ് റെഡി.