Restaurant Style Perfect Masala Dosa Recipe : സാധാരണയായി മസാല ദോശ കഴിക്കാൻ തോന്നുമ്പോൾ എല്ലാവരും ഹോട്ടലുകളിൽ പോയി വാങ്ങി കഴിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം എത്ര ശ്രമിച്ചാലും ഹോട്ടലിൽ നിന്നും ലഭിക്കുന്ന മസാല ദോശയുടെ രുചി വീട്ടിലുണ്ടാക്കുമ്പോൾ ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും കൂടുതൽ പേരും. എന്നാൽ ഹോട്ടലിൽ ലഭിക്കുന്ന അതേ രുചിയിൽ മസാലദോശ വീട്ടിൽ തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ആദ്യം തന്നെ ദോശ തയ്യാറാക്കാൻ ആവശ്യമായ ബാറ്റർ ഉണ്ടാക്കണം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ഗ്ലാസ് അളവിൽ അരി ഇട്ടു കൊടുക്കുക. അതിലേക്ക് അര ഗ്ലാസ് അളവിൽ ഉഴുന്നും ഒരു സ്പൂൺ അളവിൽ ഉലുവയും ഇട്ട് നല്ലതുപോലെ കഴുകുക. ശേഷം ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നാല് മണിക്കൂർ നേരം കുതിരാനായി മാറ്റിവയ്ക്കാം. അരി വെള്ളത്തിൽ കിടന്ന് നന്നായി കുതിർന്ന് വന്നു കഴിഞ്ഞാൽ വെള്ളം മുഴുവനായും ഊറ്റിക്കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് രണ്ട് സെറ്റായി ഇട്ട് അരി അരച്ചെടുക്കാവുന്നതാണ്.
ആദ്യത്തെ സെറ്റ് അരച്ചെടുത്ത ശേഷം രണ്ടാമത്തെ സെറ്റ് ഇടുന്നതിനു മുൻപായി ഒരു കപ്പ് അളവിൽ ചോറ് കൂടി ചേർത്തു കൊടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ മാവിന് കൂടുതൽ സോഫ്റ്റ്നസ് ലഭിക്കുന്നതാണ്. മാവ് അരച്ചശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് പുളിക്കാനായി 8 മണിക്കൂർ നേരം അടച്ച് സൂക്ഷിക്കുക. ദോശ ഉണ്ടാക്കുന്നതിനു മുൻപായി ആവശ്യമായ മസാല കൂട്ടുകൂടി തയ്യാറാക്കണം. അതിനായി കുക്കറിലേക്ക് ഉരുളക്കിഴങ്ങും ഉള്ളിയും പച്ചമുളകും മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് അടച്ചുവെച്ച ശേഷം നാല് വിസിൽ അടിപ്പിച്ച് എടുക്കാം.
ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കടുകും ഉഴുന്നും ഉണക്കമുളകും ഇട്ട് പൊട്ടിക്കുക. ഇറക്കിവെച്ച മസാല കൂട്ടുകൂടി പാത്രത്തിലേക്ക് ഒഴിച്ച് ഒന്ന് കട്ടിയാക്കി എടുക്കണം. ഇനി ദോശ ഉണ്ടാക്കി തുടങ്ങാം. ദോശ ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മാവൊഴിച്ച് കട്ടി ഇല്ലാതെ പരത്തുക. അല്പം നെയ്യ് കൂടി ദോശയുടെ മുകളിലായി തൂവി കൊടുക്കാം. ശേഷം മസാല ദോശയുടെ നടുക്കായി മസാല വച്ച് അല്പം കൂടി നെയ്യ് തൂവിയശേഷം ആവശ്യാനുസരണം മടക്കി എടുക്കാവുന്നതാണ്. Restaurant Style Perfect Masala Dosa Recipe|Video Credit :DPBA vlogs
Restaurant-style Perfect Masala Dosa is a crispy, golden South Indian delicacy filled with a spiced potato masala and served with chutney and sambar. To make it, prepare a smooth dosa batter using soaked rice, urad dal, and a little fenugreek, fermented overnight. For the masala, sauté mustard seeds, urad dal, curry leaves, chopped onions, green chilies, and ginger in oil, then add turmeric and crumbled boiled potatoes, seasoning with salt and a splash of lemon juice. Spread a ladle of fermented batter thinly over a hot, greased tawa, drizzle with ghee or oil, and let it turn crisp and golden. Place a spoonful of the prepared potato filling in the center and fold the dosa over. Serve hot with coconut chutney and sambar for an irresistible, restaurant-style experience at home.