വാട്ടേണ്ട പരത്തേണ്ട കുഴക്കണ്ട.!! വായിൽ വെള്ളമൂറുന്ന കിടിലൻ ഇഫ്താർ സ്നാക്സ് ഇതാ!! Roll Iftar Snacks Recipe

പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ വളരെ ഹെൽത്തിയായ ഒരു കിടിലൻ ഇഫ്താർ സ്നാക്സ് ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്, വായിൽ വെള്ളമൂറുന്ന ഈസ്റ്റർ സ്നാക്സ് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കിയാലോ?! Roll Iftar Snacks Recipe

Ingredients: Roll Iftar Snacks Recipe

  • വെളിച്ചെണ്ണ – 1 1/2 ടേബിൾ സ്പൂൺ
  • സവാള ചെറുതായി അരിഞ്ഞത് -3 എണ്ണം
  • ഉപ്പ്
  • ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്- 3/4 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • ചിക്കൻ മസാല – 3/4 ടീസ്പൂൺ
  • കറിവേപ്പില
  • മല്ലിയില
  • മൈദ – 2 കപ്പ്
  • മുട്ട -1
  • ബ്രഡ് ക്രംസ്

തയ്യാറാക്കുന്ന വിധം: Roll Iftar Snacks Recipe

ഇത് തയ്യാറാക്കാൻ വേണ്ടി ആദ്യം അടുപ്പത്ത് പാൻ വച്ച് ചൂടാക്കി അതിലേക്ക് 1 1/2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, ഇട്ടുകൊടുത്ത് പൊട്ടി വരുന്ന സമയത്ത് അത്യാവശ്യം വലിപ്പത്തിലുള്ള മൂന്ന് സവാള ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കുക, ശേഷം പാകത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് സവാള വഴറ്റിയെടുക്കുക, സവാള വഴന്നു വന്നാൽ ഇതിലേക്ക് 3/4 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇതിലേക്ക് ഇട്ടു കൊടുക്കുക, ശേഷം ഇതിലേക്ക് കുറച്ച് കറിവേപ്പില

ഇട്ടുകൊടുക്കുക, സവാള നന്നായി വഴന്നാൽ ഇതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, 3/4 ടീസ്പൂൺ ചിക്കൻ മസാല പൊടി എന്നിവ ചേർത്ത് കൊടുത്ത് ഇളക്കിക്കൊടുക്കുക, ഈ സമയത്ത് എരിവും ഒപ്പം നോക്കി വേണമെങ്കിൽ ചേർത്തു കൊടുക്കാം, എല്ലാം നന്നായി മിക്സ് ആയി വന്നാൽ ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ കടലമാവ് ചേർത്തു കൊടുക്കുക, ശേഷം കുറച്ചു മല്ലിയില നന്നായി കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞത് ഇട്ടുകൊടുത്ത്

മിക്സ് ചെയ്തെടുക്കുക ഇപ്പോൾ നമ്മുടെ ഫില്ലിംഗ് റെഡി ആയിട്ടുണ്ട്, ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക, ശേഷം ഇതിലേക്ക് രണ്ടു കപ്പ് മൈദ ചേർത്ത് കൊടുക്കുക, ശേഷം ഇതിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചു ഒഴിച്ചു കൊടുക്കുക, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക, ശേഷം ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് മാവ് ലൂസ് ആക്കി എടുക്കുക, ശേഷം നോൺസ്റ്റിക്കിന്റെ പാൻ അടുപ്പത്ത് വെച്ച് ഒരു തവി മാവ്

ഒഴിച്ചുകൊടുത്തു ദോശ ചുട്ടെടുക്കുക, രണ്ട് സൈഡും നന്നായി ചുട്ടെടുക്കുക, എന്നിട്ട് ഇതിന്റെ നടുവിലായി ഫില്ലിംഗ് വെച്ചുകൊടുത്ത് രണ്ട് സൈഡും മടക്കി റോൾ ചെയ്തെടുക്കുക, ശേഷം മൈദയും വെള്ളവും മിക്സ് ആക്കി ഒരു ബാറ്റർ തയ്യാറാക്കുക, ശേഷം ഈ റോഡിന്റെ രണ്ടുഭാഗവും ഈ ബാറ്റ ബ്രഡ് ക്രംസിൽ കോട്ട് ചെയ്ത് എടുക്കുക, അങ്ങനെയെല്ലാം ചെയ്തെടുക്കുക, ശേഷം ഒരു നോൺസ്റ്റിക് പാൻ അടുപ്പത്ത് വെച്ച് ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക, എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കറിവേപ്പില ഇട്ടുകൊടുത്ത് ഈ സ്നാക്സ് വെച്ച് രണ്ടുഭാഗവും ഫ്രൈ ചെയ്ത് എടുക്കുക, ഇപ്പോൾ നാവിൽ രുചിയൂറും നമ്മുടെ ഇഫ്താറിന്റെ സ്നാക്സ് റെഡി ആയിട്ടുണ്ട്!!! Roll Iftar Snacks Recipe Pepper hut

Roll Iftar Snacks Recipe
Comments (0)
Add Comment