ഓലനില്ലാത്ത സദ്യയോ? കുമ്പളങ്ങാ കിട്ടിയാൽ ഇനി ഇതുപോലെ ഉണ്ടാക്കിനോക്കൂ… കിടിലൻ രുചിയിൽ ഒരു അടിപൊളി ഓലൻ !!| Sadhya Style Kumbalanga Olan Recipe
Sadhya Style Kumbalanga Olan Recipe: ഓലൻ എന്നൊരു വിഭവമില്ലാത്ത ഓണ സദ്യയെപ്പറ്റി ചിന്തിക്കുക തന്നെ പ്രയാസമേറിയ കാര്യമായിരിക്കും. ഏത് നാട്ടിലായാലും മലയാളിയുടെ സദ്യയിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു വിഭവമാണ് ഓലൻ. ഈ ഓണത്തിന് വളരെയധികം വ്യത്യസ്തമാർന്നതും എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതുമായ ഓലനാണ് പരിചയപ്പെടുന്നത്.
ഇന്ന് നമുക്ക് ഓലൻ വെക്കാനായി ആവശ്യം കുമ്പളങ്ങയാണ്. കുമ്പളങ്ങ കൊണ്ട് വളരെ എളുപ്പത്തിൽ ഇന്നത്തെ ഓലൻ നമുക്ക് തയ്യാറാക്കാം.. വിരലിലെണ്ണാവുന്ന വിഭവങ്ങൾ മാത്രം മതിയാകും അതിന്. ആദ്യം ഒരു കുമ്പളങ്ങയുടെ പകുതി നമുക്ക് നന്നായി ചെത്തി താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ നീളത്തിൽ അരിഞ്ഞെടുക്കണം. ഓലന്റെ അളവ് കൂടുതൽ വേണ്ടവർക്ക് കുമ്പളങ്ങയുടെ അളവും അതിനനുസരിച്ച് ബാക്കി ഇനങ്ങളുടെ അളവും
കൂട്ടി എടുക്കാവുന്നതാണ്. അരമുറി കുമ്പളങ്ങയ്ക്ക് ഒരു കപ്പ് വൻപയർ എന്ന അളവാണ് നമ്മൾ എടുക്കുന്നത്. തലേദിവസം രാത്രി കുതിർത്ത് വെച്ച വൻപയർ നന്നായി കഴുകി അല്പം വെള്ളമൊഴിച്ച് കുക്കറിലിട്ട് ഒരു വിസിൽ വരുന്നവരെ വേവിച്ചെടുക്കാം. ഒരു വിസിൽ വരുന്നത് വരെ വൻപയർ വേവിച്ചാൽ മതിയാവും. പയർ ഒരുപാട് ഉടഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പയർ വെന്ത് വന്നതിനുശേഷം അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന കുമ്പളങ്ങ ചേർത്ത് കൊടുക്കാം.
ഇത് നന്നായി ഒന്ന് വേവിച്ച് എടുക്കാം. കുമ്പളങ്ങയുടെ കട്ടി കുറഞ്ഞ് വെള്ള നിറം മാറി ഒരു ലൈറ്റ് കളർ വരുന്നത് വരെയാണ് ഇതിൻറെ വേവിന്റെ പാകം. ഇതിലേക്ക് ഈ സമയത്ത് വേണമെങ്കിൽ രണ്ടോ മൂന്നോ പച്ചമുളക് കീറി ഇട്ടു കൊടുക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് നമുക്ക് ചേർത്തു കൊടുക്കേണ്ടത് മുക്കാൽ കപ്പ് തേങ്ങയുടെ രണ്ടാംപാലാണ്. ഇത് ചേർത്തു കൊടുത്ത ശേഷം കുക്കർ അടച്ചുവെച്ച് വേവിക്കാൻ പാടില്ല. കാരണം പാൽ ചിലപ്പോൾ പിരിഞ്ഞു പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തുറന്നുവെച്ച് നല്ല ഒരു തെള വരുന്നത് വരെ വേവിച്ചെടുക്കാം. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Sadhya Style Kumbalanga Olan Recipe| Video Credit: KeralaKitchen Mom’s Recipes by Sobha
Olan is a simple yet essential dish in a Kerala sadhya (feast), known for its delicate and mild flavors. The main ingredients are ash gourd (kumbalanga), cowpeas, and coconut milk. Here is a classic sadhya-style Kumbalanga Olan recipe:
Ingredients
- 2 cups diced ash gourd (kumbalanga)
- 1/4 to 1/2 cup black-eyed peas (cowpeas or vanpayar), cooked
- 1 cup thin coconut milk (second pressed)
- 1/2 cup thick coconut milk (first pressed)
- 2-3 green chilies, slit lengthwise
- 1-2 sprigs curry leaves
- 1-2 tsp coconut oil
- Salt to taste
Instructions
- Prepare the Cowpeas: If using dried cowpeas, soak them overnight or for at least a few hours. Cook them in a pressure cooker with enough water for 2-3 whistles until they are tender but not mushy. Drain the water and set the cooked cowpeas aside. Discarding the cooking water helps keep the olan a pure white color.
- Cook the Ash Gourd: In a heavy-bottomed pan, add the diced ash gourd, slit green chilies, and some curry leaves. Pour in the thin coconut milk and add salt.
- Simmer: Bring the mixture to a gentle boil, then reduce the heat and simmer, covered, for about 10-15 minutes, or until the ash gourd is tender.
- Combine and Finish: Once the ash gourd is cooked, add the cooked cowpeas to the pan. Mix gently.
- Add Thick Coconut Milk: Pour in the thick coconut milk. Stir and heat for just a minute or two, without bringing it to a full boil. Boiling the thick coconut milk can cause it to curdle.
- Temper and Serve: Switch off the heat. Drizzle with a generous amount of fresh coconut oil and add a few more fresh curry leaves on top. Cover the pan and let the flavors infuse for 10-15 minutes before serving.
Tips for a Perfect Olan
- Coconut Milk: Using fresh, homemade coconut milk is highly recommended for the best flavor. However, you can also use good-quality canned coconut milk. If using store-bought, you may need to dilute it with water to create the “thin” and “thick” milk needed for the recipe.
- Green Chillies: The heat in this dish comes solely from the green chilies. Adjust the number of chilies according to your preference for spiciness.
- Coconut Oil: The final drizzle of coconut oil is crucial for the authentic flavor and aroma of the dish. Do not skip this step!
- Consistency: Olan is a semi-thick stew. The consistency should be enough to coat the vegetables without being watery.
- Serving: Olan is traditionally served with steamed Kerala red rice (matta rice) as part of a sadhya, but it also pairs well with appam, idiyappam, or other types of rice.