പായസം മാത്രമല്ല ഇനി സേമിയ ദോശയും സ്റ്റാർ തന്നെ.! ഈ ഒരു റെസിപ്പി ട്രൈ ചെയ്തു നോക്കൂ

രുചികരമായ ദോശ ഉണ്ടാക്കിയെടുക്കാം കുറച്ചു സമയം കൊണ്ട്. വീട്ടമ്മമാർക് രാവിലെ എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയതാണ്. എല്ലാവരുടെയും വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും.എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ…

Semiya dosa recipe : ചേരുവകൾ

  • സേമിയ – 1 കപ്പ്‌
  • റവ – 1 കപ്പ്‌
  • തൈര് – 1 കപ്പ്‌
  • ഇഞ്ചി – 1ടീസ്പൂൺ ചെറുതായി അരിഞ്ഞത്
  • പച്ചമുളക് -3 ചെറുതായി അരിഞ്ഞത്.
  • കറിവേപ്പില -4 കറിവേപ്പില പൊടി പൊടിയായി അരിഞ്ഞത്.
  • മല്ലിയില – കുറച്ചു
  • ഉപ്പ് -1/2 ടീസ്പൂൺ
  • ബാക്കിങ് സോഡാ -1/4 ടീസ്പൂൺ

Semiya dosa recipe : തയ്യാറാക്കുന്ന വിധം

  • സേമിയ ദോശ ഉണ്ടാക്കുന്നതിന് ആദ്യം തന്നെ ഒരു കപ്പ് റോസ്റ്റഡ് സേമിയ ബൗളിലേക്ക് ഇടാം. റോസ്റ്റഡ് റവ ഇല്ലെങ്കിൽ സാധാരണ റവ റോസ്റ്റ് ചെയ്ത് എടുക്കുക. അതിലേക്ക് ഒരു കപ്പ് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം അത് അടച്ചു വെച്ചിട്ട് 10 മിനിറ്റത്തേക്ക് മാറ്റിവെക്കുക. പിന്നീട് മറ്റൊരു പാത്രത്തിൽ ഒരു കപ്പ് റവ ഇടുക എന്നിട്ട് അതിലേക്ക് ഒരു കപ്പ് തൈര് ഒഴിക്കുക. ഇഞ്ചി ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞത് അതിലേക്ക് ചേർക്കുക. എരിവിന് ആവശ്യത്തിന് പച്ചമുളക് ഇടുക.
  • ഇവിടെ മൂന്നു പച്ചമുളക് ആണ് ചേർത്തിരിക്കുന്നത്. ചെറിയ കുട്ടികൾക്ക് വേണ്ടിയാണെങ്കിൽ പച്ചമുളക് കുറച്ച് ഇടുക. ആവശ്യത്തിന് പൊടി പൊടിയായി അരിഞ്ഞ കറിവേപ്പിലയും മല്ലിയിലയും ചേർക്കുക. അര ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ബേക്കിംഗ് സോഡാ ഒരു കാൽ ടീസ്പൂൺ ചേർക്കുക. ഇതെല്ലാം കൂടി നല്ലപോലെ കുഴച്ചു എടക്കുക. ബേക്കിംഗ് സോഡാ ഇട്ടതിനാൽ നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ദോശമാവിന്റെ പാകത്തിന് കിട്ടുന്നതിന് വേണ്ടി വെള്ളം ചേർത്തു കൊടുക്കുക. എന്നിട്ട് നല്ലപോലെ കൂട്ടിയോജിപ്പിക്കുക.റവ ഉള്ളത് കൊണ്ട് വെള്ളം വലിച്ചെടുക്കും.
  • 10 മിനിറ്റത്തേക്ക് അടച്ചു വെക്കുക. സേമിയ ഇട്ടുവച്ച പാത്രത്തിൽ നിന്നും വെള്ളം കളഞ്ഞെടുക്കുക.സേമിയ ഒരുവിധം വെന്തിട്ടുണ്ടാവും.നല്ലത് പോലെ കഴുകിയതിനുശേഷം വീണ്ടും വെള്ളം കളഞ്ഞിട്ട് റവയും തൈരും കലക്കിവെച്ച മാവിലേക്ക് സേമിയ ചേർത്തു കൊടുക്കുക. നല്ലത് പോലെ രണ്ടും കൂടി കൂട്ടി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം കുറച്ചു കുറച്ചു ചേർത്ത് കൊടുക്കുക ദോശ മാവിന്റെ രൂപത്തിലാക്കുക. ഈ സമയത്ത് ഉപ്പ് നോക്കിയതിനു ശേഷം ആവശ്യത്തിന് അനുസരിച്ച് ചേർത്തു കൊടുക്കുക. ഒരു പാൻ അടുപ്പിൽ ചൂടാക്കാൻ വെച്ചതിനുശേഷം എണ്ണ ഒഴിച്ചു കൊടുക്കുക.
  • എണ്ണ ചൂടായതിനു ശേഷം ദോശമാവ് ഒഴിച്ചു കൊടുക്കുക. ലോ ഫ്ലെയിമിൽ ആയിരിക്കണം അല്ലെങ്കിൽ സേമിയ കരിഞ്ഞു പോകുവാൻ സാധ്യതയുണ്ട്. ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുത്തതിനു ശേഷം അടച്ചുവെക്കുക.ഒരു വശം നല്ലപോലെ വെന്തതിനുശേഷം മറിച്ചിടുക. ഫ്ളൈo ഓഫ് ചെയ്തതിനുശേഷം ഒരു പാത്രത്തിലേക്ക് സെർവ് ചെയ്യുക.നല്ല ക്രിസ്പി ആൻഡ് ഹെൽത്തി സേമിയ ദോശ റെഡിയായി കഴിഞ്ഞു. ആവശ്യമുണ്ടെങ്കിൽ ചെറിയ കുട്ടികൾക്ക് കുറച്ച് പച്ചക്കറികൾ മുകളിൽ ഇട്ടുകൊടുക്കുക. നല്ല രുചിയോട് കൂടി കുട്ടികൾ കഴിച്ചോളും. ഇനി മുതൽ വീട്ടിൽ തന്നെ എല്ലാവർക്കും നല്ല രുചികരമായ ഹെൽത്തി ആൻഡ് ക്രിസ്പ്പി സേമിയ ദോശ ഉണ്ടാക്കിയെടുക്കാം. Semiya dosa recipe video credit : Roshni’s World
Semiya dosa recipe
Comments (0)
Add Comment